Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്നസെന്റ് അത്ര ഇന്നസെന്റല്ല... തോന്നയ്ക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കി കരയോഗം പ്രസിഡന്റായി കൈയ്യടി നേടിയ ഇന്നസെന്റിന്റെ ഇന്നലത്തെ പ്രകടനം എല്ലാം മാറ്റി മറിച്ചു; എന്‍എസ്എസിനെ അപമാനിച്ച ഇന്നച്ചന് വോട്ട് നല്‍കേണ്ടെന്ന് തീരുമാനം

21 MARCH 2019 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മലയാളികള്‍ മറക്കാത്ത സിനിമയാണ് കമലിന്റെ  മമ്മൂട്ടി ചിത്രം അഴകിയ രാവണന്‍. അതിലെ ഓരോ കഥാപാത്രവും മലയാളികളുടെ മനസില്‍ തന്നെയുണ്ട്. അതിലൊന്നാണ് ഇന്നസെന്റ് അനശ്വരമാക്കിയ കരയോഗം പ്രസിഡന്റായ ടി.പി.വി. കുറുപ്പ്. എന്നാല്‍ ടി.പി.വി. കുറുപ്പെന്ന പേരൊന്നും മലയാളികള്‍ക്കോര്‍മ്മയില്ല. അതേസമയം തോന്നയ്ക്കല്‍ പഞ്ചായത്തെന്നു പറഞ്ഞാല്‍ ആരും മറക്കില്ല. സിനിമയില്‍ ഒരു വേഷം ലഭിക്കാനായി ഇന്നസെന്റ് പറയുന്ന ഡയലോഗ്‌സും സൂപ്പറാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം കരയോഗങ്ങളുള്ളതിനാല്‍ വേഷം ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നാണ് പറയുന്നത്. തുടര്‍ന്ന് അഭിനയച്ച ഡയലോഗ്‌സ് മലയാളികള്‍ മരിച്ചാലും മറക്കില്ല. തോന്നയ്ക്കല്‍ പഞ്ചായത്ത് അരിച്ചു പെറുക്കിയിട്ടും.... എന്ന ഡയലോഗ് ഇന്നസെന്റിന് ശരിയാക്കാന്‍ കഴിയാത്തതില്‍ മലയാളികള്‍ ചിരിച്ചു മരിച്ചു. ഇതില്‍ ഏറ്റവുമധികം ചിരിച്ചത് എന്‍എസ്എസുകാരാണ്.

അന്ന് ഇന്നസെന്റിനെ ഇഷ്ടപ്പെട്ട നായന്‍മാര്‍ ഇപ്പോള്‍ കട്ട കലിപ്പിലാണ്. കാരണം എന്‍എസിഎസിനെ ഏറ്റവും അധികം വെറുക്കുന്ന വെള്ളാപ്പള്ളി നടേശന്റെ അടുത്തിരുന്ന് മേനി പറഞ്ഞതാണ് കാരണം. എന്‍.എസ്.എസ്. ആസ്ഥാനത്തു ചെന്നു സഹകരണം തേടില്ലെന്നാണ് ഇന്നസെന്റ് വ്യക്തമാക്കിയത്. എന്നാല്‍, പ്രാദേശിക നേതൃത്വത്തെ സമീപിക്കുമെന്നും അറിയിച്ചിരുന്നു.

അതേസമയം ചാലക്കുടിയിലെ സി.പി.എം. സ്ഥാനാര്‍ഥി ഇന്നസെന്റിനു എന്‍.എസ്.എസ്. കീഴ്ഘടകങ്ങള്‍ വോട്ടുചെയ്യില്ലെന്നു മുകുന്ദപുരം താലൂക്ക് യൂണിയന്‍ വ്യക്തമാക്കിയതോടെയാണ് ഇന്നസെന്റ് അപകടം തിരിച്ചറിഞ്ഞത്. നേതൃത്വത്തെ അംഗീകരിക്കില്ലെന്നു പറഞ്ഞശേഷം പ്രാദേശികമായി സന്ദര്‍ശിക്കാന്‍ വന്നിട്ടു കാര്യമില്ലെന്നു താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡി. ശങ്കരന്‍കുട്ടി വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ സമദൂരം എന്നതാണ് നയമെന്നു താലൂക്ക് യൂണിയന്‍ വ്യക്തമാക്കി. അതേസമയം, ചില അംഗങ്ങള്‍ക്കു രാഷ്ട്രീയചുമതലയും ഉണ്ടാകും. അംഗങ്ങള്‍ക്കു ഇക്കാര്യങ്ങളെ കുറിച്ചു നല്ല ബോധ്യമുണ്ട്. എന്‍.എസ്.എസ്. നേതൃത്വത്തെ തള്ളിപ്പറയുന്നയാളെ അംഗീകരിക്കുന്ന കീഴ്‌വഴക്കം തങ്ങള്‍ക്കില്ലെന്നും ശങ്കരന്‍കുട്ടി വ്യക്തമാക്കി.

തൃശൂര്‍ സ്ഥാനാര്‍ത്ഥിയായി വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ്. ആ അച്ഛന്റെ അനുഗ്രഹം കണ്ടാണ് ഇന്നസെന്റ് പരിസരം മറന്നു പോയത്. തുഷാര്‍ വെള്ളാപ്പള്ളി തോല്‍ക്കുമെന്നാണ് വെള്ളാപ്പള്ളി ഇപ്പോഴും പറയുന്നത്.

അതേസമയം ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവെക്കേണ്ടിവന്നാല്‍ രാജിവെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ എന്‍ഡിഎ സീറ്റ് വിഭജനപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്ന് കൃഷ്ണദാസ് പറഞ്ഞു. എകകണ്ഠമായാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ക്ക് സംഘടനാപരമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ പതിനാല് മണ്ഡലങ്ങളില്‍ ബിജെപി മത്സരിക്കും. അഞ്ചിടങ്ങളില്‍ ബിഡിജെഎസും ഒരിടത്ത് കേരളാ കോണ്‍ഗ്രസും മത്സരിക്കുമെന്ന് ബിജെപി നേതാവ് മുരളീധര്‍ റാവു പറഞ്ഞു. വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര എന്നീ മണ്ഡലങ്ങളില്‍ ബിഡിജെഎസും കോട്ടയത്ത് കേരളാ കോണ്‍ഗ്രസും മത്സരിക്കും. സ്ഥാനാര്‍ത്ഥി പട്ടിക തെരഞ്ഞടുപ്പ് സമിതി പ്രഖ്യാപിക്കും. കേരളത്തില്‍ ബിജെപി കൂടുതല്‍ സീറ്റുകളില്‍ വിജയം നേടുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.  
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends