Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞെട്ടലോടെ മുന്നണികള്‍... വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 3 എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയ സാധ്യതയെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്; കുമ്മനത്തേയും കെ. സുരേന്ദ്രനേയും തുഷാര്‍ വെള്ളാപ്പള്ളിയേയും നിര്‍ത്തുന്നത് ജയിപ്പിക്കാന്‍ തന്നെ

24 MARCH 2019 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളത്തില്‍ 3 പ്രധാന മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് വിജയ സാധ്യതയെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ കണ്ടെത്തല്‍. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നീ മണ്ഡലങ്ങളാണവ. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഈ മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ അമിത്ഷായും മോഡിയും നിര്‍ദേശം നല്‍കിയത്. കുമ്മനം രാജശേഖരനെ തിരുവനന്തപുരത്തും കെ. സുരേന്ദ്രനെ പത്തനംതിട്ടയിലും ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം നാളെ വരും. തുഷാറിനെ നിര്‍ത്തി മറ്റ് സ്ഥാനാര്‍ത്ഥികളുടേ കൂടി വിജയ സാധ്യത ഉറപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്.

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചാണ് കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് മത്സരിക്കുന്നത്. കുമ്മനത്തിന് വലിയ സ്വീകരണമാണ് തലസ്ഥാനത്ത് നിന്നും ലഭിക്കുന്നത്. ഏതാണ്ട് വിജയം ഉറപ്പിച്ച മട്ടാണ് ബിജെപി പ്രവര്‍ത്തകര്‍.

അതേസമയം കാത്തിരിപ്പുകള്‍ക്കൊടുവില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയായി കെ.സുരേന്ദ്രന്റെ പേര് പ്രഖ്യാപിച്ച് ബിജെപി. മൂന്നാം ഘട്ട പട്ടികയിലാണ് സുരേന്ദ്രന് സ്ഥാനം സ്ഥാനം പിടിക്കാനായത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് 13 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. അന്നും പത്തനംതിട്ട ഒഴിച്ചിടുകയാണ് ചെയ്തത്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ നിന്ന് മത്സരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് ശ്രീധരന്‍പിള്ള പിന്മാറുകയായിരുന്നു. കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ നിന്ന് മത്സരിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും പ്രഖ്യാപനം വൈകുകയായിരുന്നു.

ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍ അവിടെ മല്‍സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. പ്രയാര്‍ ഗോപാലകൃഷ്‌ന്റെ പേരും ഉയര്‍ന്നുകേട്ടു. ഇതിനൊക്കെ പിന്നാലെയാണ് പത്തനംതിട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നത്.

തെലങ്കാന, ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികള്‍ക്കൊപ്പമാണ് പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതില്‍ ബിജെപിക്കുള്ളില്‍ തന്നെ കടുത്ത അതൃപ്തി നിലനിന്നിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പത്തനംതിട്ട സീറ്റിനു വേണ്ടി ശ്രമിക്കുന്നതു കൊണ്ടാണ് പ്രഖ്യാപനം വൈകുന്നതെന്നും സൂചനയുണ്ടായിരുന്നു. സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍നിന്നു തന്നെ ആവശ്യമുയര്‍ന്നതും കേന്ദ്രതീരുമാനത്തെ സ്വാധീനിച്ചിരുന്നു.

ശബരിമല സ്ത്രീപ്രവേശനം ഉയര്‍ത്തിക്കാട്ടുന്ന ബിജെപിക്ക് നിര്‍ണായകമാണ് പത്തനംതിട്ട മണ്ഡലം. കൂടുതല്‍ വോട്ടുകള്‍ ഇവിടെ ലഭിക്കുമെന്നാണു പ്രതീക്ഷ. പി.എസ്. ശ്രീധരന്‍പിള്ള, എം.ടി.രമേശ്, അല്‍ഫോന്‍സ് കണ്ണാന്താനം തുടങ്ങിയവരും പത്തനംതിട്ടയ്ക്കായി അവകാശവാദം ഉന്നയിച്ചിരുന്നു. തര്‍ക്കം ഉയര്‍ന്നതോടെ എം.ടി.രമേശ് പിന്മാറി. ശ്രീധരന്‍പിള്ളയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആര്‍എസ്എസ് രംഗത്തുവരികയും ചെയ്തു. ഇതാണ് സുരേന്ദ്രന് അനുകൂലമായത്.

തൃശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി തന്നെ മല്‍സരിക്കും. മോഡിയുടെ നിര്‍ദേശ പ്രകാരം ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

അതേസമയം തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യത്തിലും തീരുമാനമായി. തൃശൂരില്‍ തുഷാര്‍ തന്നെ മല്‍സരിക്കണമെന്ന കടുംപിടുത്തത്തിലായിരുന്നു ബിജെപി. ഇതിനിടെ വെള്ളാപ്പള്ളി നടേശന്‍ ബിജെപി വിരുദ്ധ പ്രസ്താവനകളിറക്കിയത് സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായിരുന്നു. സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായെങ്കിലും തൃശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ വില പേശുകയായിരുന്നു. പത്തനംതിട്ട സീറ്റും ഒരു മന്ത്രി സ്ഥാനവുമാണ് ബിഡിജെഎസ് ആവശ്യപ്പെട്ടത്.

രണ്ടും ബിജെപി നിരസിച്ചു. ഇതിന് ശേഷം ബിജെപി ചില നീക്കു പോക്കുകള്‍ മുന്നോട്ടു വച്ചു. തുഷാര്‍ തൃശൂരില്‍ മല്‍സരിച്ച് തോറ്റാലും രാജ്യസഭ എംപിയാക്കാം എന്നുള്ളതാണ് അതില്‍ പ്രധാനം. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ബോര്‍ഡ്‌കോര്‍പ്പറേഷനുകളില്‍ ചെയര്‍മാന്‍ സ്ഥാനമാണ് രണ്ടാമത്തേത്. ഇതിന് പുറമേയാണ് ഗവര്‍ണര്‍ പദവിയും വാഗ്ദാനം ചെയ്തത്.

ഇങ്ങനെ വെള്ളാപ്പള്ളിയുടെ പിന്തുണ കൂടി ഉറപ്പാക്കിയതോടെ വിജയം ഉറപ്പാക്കുകയാണ് ബിജെപി. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ 3 മണ്ഡലങ്ങളില്‍ ദേശീയ നേതാക്കളും എത്തുന്നതാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends