Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു

07 JULY 2026 03:58 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍

പ്രവാസിയായ ഭർത്താവ് നാട്ടിലെത്തിയതോടെ തന്റെ കാമുകനെ കാണാനോ സംസാരിക്കാനോ പറ്റിയില്ല. ഒടുക്കം കാമുകന് വേണ്ടി ഭർത്താവിനെ കൊല്ലാൻ ആസൂത്രണം. ആൺസുഹൃത്തും സുഹൃത്തും ചേർന്ന് സന്ധ്യയെന്ന യുവതിയ്ക്ക് വേണ്ടി പ്രവാസിയായ പ്രശാന്തിനെ കൊലപ്പെടുത്തിയ വാർത്ത കേട്ടാൽ ഞെട്ടിപ്പോകും. തന്റെ വിവാഹേ​ദര ബന്ധത്തിന് തടസ്സമാകുമെന്ന ഒരൊറ്റ കാരണം കൊണ്ടാണ് അയാൾക്ക് ജീവൻ നഷ്ടപ്പെട്ടത്. തെലങ്കാനയിലാണ് ഈ അതി ദാരുണ സംഭവം. തെലങ്കാനയിലെ നിസാമാബാദിലെ നയാൽക്കലിൽ ഭർത്താവിന്റെ സിരകളിലേക്ക് ടോയ്‌ലറ്റ് ക്ലീനർ കുത്തിവച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

കാമുകന്റെയും മറ്റൊരു യുവാവിന്റെയും സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൊല്ലപ്പെട്ട പ്രശാന്ത് അടുത്തിടെയാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. സംഭവ ദിവസം വെങ്കട് സായി എന്നയാൾ പ്രശാന്തിനെ മദ്യപിക്കാൻ പ്രേരിപ്പിച്ച ശേഷം അപകട മരണമാക്കി തീർക്കാൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് തള്ളിയിട്ടു. അപകടത്തിൽ പരിക്കേറ്റ് മരണപ്പെടാതെ കിടന്ന പ്രശാന്തിനെ നാട്ടുകാർക്ക് സംശയം തോന്നാതിരിക്കാൻ വേണ്ടി ആശുപത്രിയിൽവെച്ചു. ആദ്യം സർക്കാർ ആശുപത്രി പിന്നീട് പ്രൈവറ്റ് ആശുപത്രി. അവിടെ നിന്നാണ് സന്ധ്യ പ്രശാന്തിന്റെ സിരകളിലേക്ക് ഹാർപിക് ടോയ്‌ലറ്റ് ക്ലീനർ കുത്തിവച്ച് കൊലപ്പെടുത്താം എന്ന് തീരുമാനിക്കുന്നത്. ഗൂഢാലോചനയുടെ ഭാഗമായി ജൂൺ 29-ന് വെങ്കട് സായി പ്രശാന്തിന്റെ വീട്ടിലെത്തി ഇയാളെ അമിതമായി മദ്യം കഴിപ്പിച്ചു. തുടർന്ന് കെട്ടിടത്തിന്റെ ടെറസിലേക്ക് കൊണ്ടുപോയി ഫോണിലൂടെ സന്ധ്യ നൽകിയ നിർദേശപ്രകാരം താഴേക്ക് തള്ളിയിട്ടതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റെങ്കിലും പ്രശാന്ത് മരിച്ചില്ല. തുടർന്ന് സന്ധ്യയും വെങ്കട് സായിയും ചേർന്ന് പ്രശാന്തിനെ ആദ്യം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്ക് ശേഷം ഇയാളെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നതായി പൊലീസ് അറിയിച്ചു.
അനിലിന്റെ നിർദേശപ്രകാരം സന്ധ്യ, കാനുലയിലൂടെ പ്രശാന്തിന്റെ ശരീരത്തിലേക്ക് ടോയ്‌ലറ്റ് ക്ലീനറും അനസ്‌തേഷ്യ മരുന്നും കുത്തിവച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് പ്രശാന്തിനെ കട്ടിലിൽ നിന്ന് താഴേക്ക് തള്ളിയിടുകയും ചെയ്തതായും, ഇതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിനിടെ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് സന്ധ്യ, അനിൽ, വെങ്കട് സായി (ബണ്ടി) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (3 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (14 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (38 minutes ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (1 hour ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (1 hour ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (1 hour ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (2 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (2 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (3 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (3 hours ago)

Malayali Vartha Recommends