Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..

07 JULY 2026 04:10 PM IST
മലയാളി വാര്‍ത്ത

കൗമാരപ്രായക്കാര്‍ക്കിടയിലെ ആത്മഹത്യ ആഗോളതലത്തില്‍ ഏറെ ശ്രദ്ധ ആവശ്യപ്പെടുന്ന ആശങ്കകളില്‍ ഒന്നാണ്. വര്‍ദ്ധിച്ചുവരുന്ന ഇത്തരം സംഭവങ്ങള്‍ മാനസികാരോഗ്യ പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞുപോയതിലുള്ള സങ്കടത്തില്‍ എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. കാസര്‍ഗോഡ് സ്വദേശിനിയായ ആമിന നൂസ (18) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചത്. കഴിഞ്ഞ ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

പിതാവിനോട് ഏറെ മാനസിക അടുപ്പം പുലര്‍ത്തിയിരുന്ന പെണ്‍കുട്ടിയായിരുന്നു ആമിന. ഫോണ്‍ റീച്ചാര്‍ജ് ചെയ്യാനായി ആമിന ഉപ്പയോട് 1500 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ആ സമയത്ത് അദ്ദേഹത്തിന്റെ കൈവശം 1300 രൂപയേ ഉണ്ടായിരുന്നുള്ളൂ. ഉള്ള തുക മകളുടെ കൈകളില്‍ വെച്ചുകൊടുത്ത്, 'ബാക്കി 200 രൂപ നാളെ തരാം മോളെ...' എന്ന് ആ പിതാവ് സ്‌നേഹത്തോടെ പറയുകയായിരുന്നു.എന്നാല്‍, ആ കൗമാരമനസ്സിന് ആ വാക്കുകള്‍ താങ്ങാനായില്ല. പുറമേക്ക് പരിഭവങ്ങളൊന്നും കാണിക്കാതെ ക്ലാസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആമിന, വഴിയരികിലെ കടയില്‍ നിന്നും എലിവിഷം വാങ്ങുകയായിരുന്നു.

 

തുടര്‍ന്ന് തളങ്കര മാലിക് ദിനാര്‍ പള്ളിക്കടുത്തുള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് വിഷം കഴിച്ചു. അതിനുശേഷവും ഒന്നും സംഭവിക്കാത്തതുപോലെ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലാസിനായി പോയി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ക്ലാസ് മുറിയില്‍ വെച്ച് കഠിനമായ ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെയാണ്കൂടെയുള്ളവര്‍ ആമിനയെ കാസര്‍ഗോട്ടെ ആശുപത്രിയില്‍ എത്തിക്കുന്നത്. അവിടെ വെച്ചാണ് താന്‍ വിഷം കഴിച്ച കാര്യം കുട്ടി തന്നെ തുറന്നുപറഞ്ഞത്.സിങ്ക് ഫോസ്‌ഫേറ്റ് അടങ്ങിയ മാരക വിഷമാണ് ഉള്ളില്‍ച്ചെന്നതെന്ന് അറിഞ്ഞതോടെ, വിദഗ്ദ്ധ ചികിത്സയ്ക്കായി മകളെ പിന്നീട് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി.

കിഡ്‌നി മാറ്റിവെക്കല്‍ (Kidney Transplantation) ഉള്‍പ്പെടെ, തന്റെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി എന്ത് ത്യാഗത്തിനും ആ പിതാവ് തയ്യാറായിരുന്നു.ഒരു നിമിഷത്തെ ബുദ്ധിമോശത്തില്‍ ഉള്ളില്‍ച്ചെന്ന മാരക വിഷത്തിനു മുന്നില്‍ ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെടുകയായിരുന്നു.വിഷാദത്തിന്റെയോ മാറ്റങ്ങളുടെയോ ലക്ഷണങ്ങൾ കണ്ടാൽ മടിയ കൂടാതെ കൗൺസിലർമാരുടെയോ സൈക്യാട്രിസ്റ്റിന്റെയോ സഹായം ഉറപ്പാക്കുക. സഹായത്തിനായി മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം തേടുക.സംസ്ഥാന സര്‍ക്കാരിന്റെ ദിശ ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍: 1056 (ടോള്‍ ഫ്രീ), 0471-2552056

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (20 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (53 minutes ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (1 hour ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (1 hour ago)

KASARGOD ഞെട്ടലോടെ നാട്  (1 hour ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (1 hour ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (1 hour ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (2 hours ago)

Malayali Vartha Recommends