Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!

06 JULY 2026 07:58 PM IST
മലയാളി വാര്‍ത്ത

വനം സംരക്ഷിക്കപ്പെടണം, വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണം. പക്ഷെ അതിനേക്കാൾ മുകളിൽ മറ്റൊരു ഉത്തരവാദിത്വം കൂടിയുണ്ട് , അതാണു ജനങ്ങൾ. കാട്ടുമൃഗങ്ങൾക്കാണ് ഏറ്റവും വലിയ ക്രൂരതയെന്നാണ് ഞാൻ കരുതിയത്. എനിക്കു തെറ്റി. പേടിക്കണ്ടത് ഇവരെയാണ്. എം എ നിഷാദ് സംവിധാനം ചെയ്യുന്ന ലർക്ക് എന്ന ചിത്രത്തിലെ പ്രസക്‌തമായ ചില ഭാഗങ്ങളാണ് നാം കേട്ടത്. ഇതു ശ്രദ്ധിച്ചാൽ നമുക്കു മനസ്സിലാകുന്നത് വനവും, മൃഗങ്ങളുമൊക്കെ ചിത്രത്തിലെ നിർണ്ണായകമായ വിഷയങ്ങളാണന്നാണ്.

കഴിഞ്ഞ കുറേ നാളുകളായി നമ്മുടെ നാട്ടിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു വിഷയമാണ് വന്യജീവിയാക്രമണം മുമ്പെങ്ങുമില്ലാത്ത വിധത്തിൽ വന്യജീവിയാക്രമണം പെരുകി. നിരവധി പ്പേൾ കൊല്ലപ്പെട്ടു.... വലിയ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടായി... ഭരണാധികാരികൾ ഇതിനെ നേരിടാൻ ശക്തമായി ഇറങ്ങി. എന്നിട്ടും പിന്നെയും ആവർത്തിക്കപ്പെടുന്നു. ഇവിടെ മറ്റൊരു വശം കൂടിയുണ്ട്. മനുഷ്യനേക്കാൾ വില വന്യമൃഗങ്ങൾക്കുണ്ടന്നുള്ളതാണ്.


ഇതിനെയെല്ലാം കവചമാക്കി മുതലെടുപ്പു നടത്തുന്ന ഒരു വിഭാഗം... കാലികപ്രാധാന്യമുള്ളതും ശക്തമായ ജനകീയ വിഷയവും കൈയാര്യം ചെയ്യുന്ന ഈ ചിത്രം ഈ വിഷയങ്ങളെല്ലാം ഈ ചിത്രത്തിലൂടെ ചർച്ച ചെയ്യപ്പെടാനുള്ള ശ്രമത്തിലാണ്. ഈ ചിത്രം ജൂലായ് ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുകയാണ്.

അതിനു മുന്നോടിയായുള്ള പ്രമോഷൻ്റെ ഭാഗമായിട്ടാണ് ഈ ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിക്കമ്പനിയാണ് ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്. വന്യമൃഗങ്ങളുമായുള്ള പോരാട്ടം മനുഷ്യരാശിയുടെ നിലനിൽപ്പിന്റെ കഥയിൽ ആദ്യ അദ്ധ്യായങ്ങളിലൊന്നാണ്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ വിഷയം പ്രസക്തമായി നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമായി ഒരു സിനിമ വരികയാണ്. മനുഷ്യനും മൃഗങ്ങളുമായുള്ള സംഘർഷത്തിന്റെ കഥ പറയുകയാണ്'ലർക്ക്' എന്ന ഈ ചിത്രം.


കേരളാ ടാക്കീസിന്റെ ബാനറിൽ ആർ. ഹരികുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിള്ള, സരിതാ കുക്കു, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, ബിജു സോപാനം, സോഹൻ സീനുലാൽ, സജി സോമൻ, വിജയ് മേനോൻ, കുമാർ സുനിൽ, വിനോദ് കെടാമംഗലം, റെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുള്ള, സ്മിനു സിജോ, മുത്തുമണി, ബിന്ദു പ്രദീപ്, രമ്യാ പണിക്കർ, നീതാ മനോജ്‌, ഷീജാ വക്കപ്പാടി തുടങ്ങിയ അഭിനേതാക്കൾ അണിനിരക്കുന്ന ചിത്രത്തിൽ സംവിധായകൻ എം.എ നിഷാദും ഒരു പ്രധാന വേഷത്തിലെത്തുന്നു. പ്രദർശനത്തിനെത്തിക്കുന്നത് മാൻ മീഡിയയാണ്.

കഥ, സംവിധാനം: എം.എ. നിഷാദ്, തിരക്കഥ, സംഭാഷണം: ജുബിൻ ജേക്കബ്, ഛായാഗ്രഹണം: രജീഷ് രാമൻ, ചിത്രസംയോജനം: വിപിൻ മണ്ണൂർ,
ചമയം: സജി കാട്ടാക്കട, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, കലാസംവിധാനം: ത്യാഗു തവനൂർ, പശ്ചാത്തലസംഗീതം: പ്രകാശ് അലക്സ്,
ശബ്ദലേഖനം: ജുബിൻ രാജ്, ശബ്ദമിശ്രണം: ഗണേഷ് മാരാർ, പി ആർ - വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അണ്ടർ-19 ഏഷ്യകപ്പിലെ ആവേശം തീരുന്നതിനു മുൻപ്‌ ക്രിക്കറ്റിൽ വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ പോരാട്ടം...  (9 minutes ago)

എംഎൽഎസ് കപ്പ് പ്ലേ ഓഫിൽ ഇന്റർ മയാമിക്ക് ഞെട്ടുന്ന പരാജയം....മൂന്നുഗോളുകൾക്ക് കൊളംബസ് മയാമിയെ കീഴടക്കി  (30 minutes ago)

ബംഗളൂരുവിലെ ബിഡദിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഹോട്ടൽ സംരംഭകന് ദാരുണാന്ത്യം  (46 minutes ago)

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി....  (55 minutes ago)

വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം മന്ത്രി  (1 hour ago)

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് ഏകദേശം 160 കോടി രൂപ മൂല്യമുള്ള 121 കിലോ സ്വർണാഭരണങ്ങൾ സംഭാവന നൽകാനൊരുങ്ങി ഭക്തൻ  (1 hour ago)

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്  (2 hours ago)

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു  (2 hours ago)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില വഴങ്ങി ആഴ്സണൽ  (2 hours ago)

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...  (2 hours ago)

  ബഹ്റൈന് നേരെ ആക്രമണവുമായി ഇറാൻ... ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം?  (2 hours ago)

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...  (3 hours ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും  (3 hours ago)

Malayali Vartha Recommends