Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

08 JULY 2026 07:20 AM IST
മലയാളി വാര്‍ത്ത

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല.

ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി ജാമ്യം നിരസിച്ച ഉത്തരവിൽ വ്യക്തമാക്കി. ഗുരുതരവും ഗൗരവമേറിയതുമായ കൃത്യം നടന്ന കേസിലെ പ്രതികളെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ ആദ്യ പോലീസ് മൊഴി തിരുത്തി പ്രതിഭാഗം ചേർക്കാനോ സാധ്യതയുണ്ട്. പ്രതികൾ കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന പ്രഥമദൃഷ്ട്യാ തെളിവുകൾ കേസ് റെക്കോഡിലുണ്ട്. പ്രോസിക്യൂഷനും ശിക്ഷയും ഭയന്ന് പ്രതികൾ ഒളിവിൽ പോകാനുമുള്ള സാധ്യതയുണ്ടെന്നും കോടതി ജാമ്യം നിഷേധിച്ച ഉത്തരവിൽ വ്യക്ത മാക്കി.

13 പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന സർക്കാർ ഹർജി കോടതി അനുവദിച്ചിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെ‌ഷൻസ് ജഡ്‌ജി എസ്. നസീറയാണ് ഹർജികൾ പരിഗണിച്ചത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ് കോടതി നേരിട്ട് പരിശോധിച്ച ശേഷമാണ് ജാമ്യ അപേക്ഷകൾ തള്ളിയത്.

13 പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കവേയാണ് സർക്കാർ ഹർജി സമർപ്പിച്ചത്. പ്രതികളുടെ ജാമ്യത്തെ എതിർത്ത് ഇ ഡി യും കക്ഷി ചേർന്നിട്ടുണ്ട്. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജനറൽ ആശുപത്രിക്ക് എതിർ വശം മീന ഭവനിൽ ഐ പി ബിനുവിന് പുറമെ പാപ്പനംകോട് കൈമനം ദീപത്തിൽ വൈശാഖ്, വർക്കല ഇലകമൺ രാജീവത്തിൽ ലെനിൻ രാജ്, വട്ടിയൂർക്കാവ് കാഞ്ഞിരംപാറ മഞ്ചാടിമൂട് ഷെമീമ മൻസിലിൽ ഷെഫീഖ്, നെടുമങ്ങാട് തറട്ട പുള്ളിക്കോണം രാഹുൽ ഭവനിൽ രാഹുൽ, ആര്യശാല ചെമ്പകശ്ശേരി വീട്ടിൽ ഉണ്ണി . ഡി. എസ്, മണക്കാട് ആറ്റുകാൽ കാവുവിളാകത്തു വീട്ടിൽ ആർ. ഉണ്ണികൃഷ്ണൻ, പള്ളിച്ചൽ കണ്ണങ്കോട് കുക്കില വീട്ടിൽ കിരൺ. പി. എസ്, ജീവൻ, നന്ദു . ജി. ആർ , ഷഹീൻ, സിദ്ധാർത്ഥ് . എസ്, രാഹുൽ. എ.രാജൻ, എന്നിവരാണ് ജാമ്യ ഹർജിയുമായി ജില്ലാ കോടതിയെ സമീപിച്ചത്.

കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.
സിപിഎം പാളയം ലോക്കൽ കമ്മറ്റി സെക്രട്ടറി ഐ പി ബിനു അടക്കമുള്ള പത്ത് പ്രതികളുടെ ജാമ്യ അപേക്ഷയിലാണ് കോടതി ഉത്തരവ് പറയുന്നത്.സംഭവ ദിവസം പ്രതികൾ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങളുടെ രംഗങ്ങൾ കോടതി പരിശോധിച്ച ശേഷമേ വാദം പൂർത്തിയാകാൻ കഴിയുകയുള്ളു എന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹർജി നൽകിയതിന് തുടർന്നാണ് കോടതി തുടർ വാദത്തിനായി കേസ് മാറ്റിയത്.

ഒരു സെർച്ച് നടത്താൻ വന്ന സർക്കാർ ഉദ്ദോഗസ്ഥരെ ആക്രമിക്കുന്ന കുറ്റം ആര് നടത്തിയാലും അത് ചെറുതായി കാണാൻ കഴിയില്ല. കേസിൽ പ്രതികൾ നടത്തിയ ആക്രമണത്തിൽ ഗുഢാലോചന ഉണ്ടോ എന്ന് അന്വേഷിക്കണം ഇതിന് പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങേണ്ടിവരും.

അന്വേഷണം പൂർത്തിയായി എന്ന് മുൻ പ്ലബിക് പോസിക്യൂട്ടർ ഗീന കുമാരി പറഞ്ഞത് ശരിയല്ല. രാജ്യത്തിന് തന്നെ അപമാനം തോന്നിപ്പിക്കുന്ന ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ തടയുവാൻ പ്രതികൾക്ക് ജാമ്യം അനുവധിക്കരുത് എന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ വാദിച്ചു.

എന്നാൽ അന്വേഷണം അവസാനിച്ചു എന്ന് പറഞ്ഞ് കൊണ്ടാണ് 9 -ാം പ്രതി ഹരീഷ് കുമാറിന് ഇതേ കോടതി ജാമ്യം അനുവധിച്ചത്. അന്ന് പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാനായി പോലിസ് റിപ്പോർട്ടിലും സാക്ഷി മൊഴികൾ മുഴുവൻ ശേഖിച്ച് അന്വേഷണം അന്തിമ ഘട്ടത്തിലാണ് എന്നും പറഞ്ഞ പൊലീസ് നടത്തുന്നതാണ് രാഷ്ട്രിയ നാടകമെന്ന് പ്രതിഭാഗം മറുപടി നൽകി.


കേസിലെ ഒൻപതാം പ്രതി ആനയറ സ്വദേശി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.

മുൻ ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ടി. ഗീനാകുമാരി പ്രതിക്ക് അനുകൂല നിലപാട് സ്വീകരിച്ചത് കൊണ്ടായിരുന്നു ആനയറ സ്വദേശി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചത്. ഇതേ നിലപാട് തങ്ങളുടെ കാര്യത്തിലും പ്രതീക്ഷിച്ചാണ് മറ്റ് പ്രതികളും ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. ഇവരുടെയെല്ലാം ജാമ്യ ഹർജികൾ മാജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്‌റ്റൻ്റ് പബ്ലിക് പ്രോസീക്യൂട്ടറുടെ കർക്കശ നിലപാടിനെ തുടർന്ന് കോടതി നേരത്തെ തള്ളിയിരുന്നു. പിന്നാലെയാണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (55 minutes ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (56 minutes ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (59 minutes ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (1 hour ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (2 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (3 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (4 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (4 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (4 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (4 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (4 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (4 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (5 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (6 hours ago)

Malayali Vartha Recommends