പരീക്ഷ കാലമായതിനാല്‍ ഓര്‍മ്മശക്തി കൂടാനും ബുദ്ധി വര്‍ദ്ധിപ്പിക്കാനും പ്രത്യേക മരുന്നുണ്ടെന്ന് പറഞ്ഞ് പ്രചരിപ്പിച്ച് വിദ്യാര്‍ത്ഥികളെ പാട്ടിലാക്കി; തൃശ്ശൂരിലെ കുറ്റിക്കാട്ടിലും വിജനമായ സ്ഥലത്തും കുട്ടികളെ എത്തിച്ച് ലഹരി വില്‍പ്പന നടത്തിയ കൊലപാതക ശ്രമ കേസ് പ്രതി പിടിയില്‍

പരീക്ഷ കാലമായതിനാല്‍ ഓര്‍മ്മശക്തി കൂടുമെന്നും, ബുദ്ധി വര്‍ദ്ധിക്കുമെന്ന് പ്രചരിപ്പിച്ചാണ് ലഹരി മാഫിയകള്‍ വിദ്യാര്‍ത്ഥികളെ പാട്ടിലാക്കുന്നത്. ഇങ്ങനെ മയക്കുമരുന്നിന് അടിമകളായി മാനസിക തകരാറിലാകുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഒരു തവണ ഇവ ഉപയോഗിച്ചാല്‍ പിന്നീട് ഇതില്‍ നിന്ന് മുക്തമാകുക എളുപ്പമല്ല. ഇത് അറിയാവുന്ന മാഫിയകള്‍ തുടക്കക്കാര്‍ക്ക് സൗജന്യമായി കഞ്ചാവ് നല്‍കുന്ന പതിവുണ്ട്. ഈ അവസരത്തിലാണ് വലപ്പാട് കൊലപാതക ശ്രമ കേസ് പ്രതിയും കൂട്ടാളിയും കഞ്ചാവുമായി അറസ്റ്റിലാകുന്നത്.
മുറ്റിച്ചൂര്‍ സ്വദേശികളായ ഹിരത്ത്, ഹാരിസ് എന്നിവരാണ് പിടിയിലായത്. പരീക്ഷ കാലമായതിനാല്‍ ഓര്‍മ്മശക്തി കൂടുമെന്നും ബുദ്ധി വര്‍ദ്ധിക്കുമെന്നും പ്രചരിപ്പിച്ച് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ലഹരി മാഫിയകള്‍ സജീവമാണ്. ഇതിനെ തുടര്‍ന്ന് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. അന്തിക്കാട് വാടാനപ്പിള്ളി സ്‌റ്റേഷനുകളിലായി ഒട്ടേറ വധശ്രമ കേസുകളിലും കഞ്ചാവു കേസിലും പ്രതിയാണ് പിടിയിലായ ഹിരത്ത്.പതിനാറു വയസ്സു മുതല്‍ ഇയാള്‍ ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ്.
തമിഴ്‌നാട്ടില്‍ നിന്ന് ബൈക്കിലാണ് സംഘം കഞ്ചാവ് എത്തിക്കുന്നത്. വിജനമായ സ്ഥലങ്ങളിലെ കുറ്റിക്കാടുകളില്‍ രഹസ്യമായി സൂക്ഷിച്ചാണ് വില്‍പന. അഞ്ഞൂറ്, ആയിരം രൂപയുടെ ചെറു പായ്ക്കറ്റുകളിലാക്കി വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്കില്‍ എത്തിച്ചു കൊടുക്കുകയാണ് പതിവ്.
https://www.facebook.com/Malayalivartha
























