Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വണ്ടിപിടിച്ച് സതീര്‍ഥ്യര്‍... കെ സുരേന്ദ്രന്റെ വിജയത്തിനായി അപൂര്‍വ്വ കൂട്ടായ്മ; സുരേന്ദ്രനെ ജയിപ്പിച്ചേ മടങ്ങുകയുള്ളൂവെന്ന് അവരുടെ പ്രതിജ്ഞ

14 APRIL 2019 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചാരണം സംസ്ഥാനത്താകെ ശ്രദ്ധിക്കുകയാണ്. മാതൃഭൂമി സര്‍വേ ഫലത്തോടെ ഏറെ ആത്മവിശ്വാസം നേടിയ ബിജെപി സുരേന്ദ്രന്റെ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. അതിനിടെ സുരേന്ദ്രന്റെ വിജയത്തിനായി അപൂര്‍വ കൂട്ടായ്മയും രംഗത്തെത്തിയിട്ടുണ്ട്. സുരേന്ദ്രനൊപ്പം വിദ്യാഭ്യാസകാലം പിന്നിട്ടവരും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നടത്തിയവരുമാണ് പഴയ കളിക്കൂട്ടുകാരന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമായേക്കാവുന്ന തെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് സജീവമാകാനൊരുങ്ങുന്നത്.

ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ ബിജെപിയിലെ അതികായരെപ്പോലെ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തി(എബിവിപി)ലൂടെയാണു സുരേന്ദ്രനും രാഷ്ട്രീയത്തിന്റെ ബാല പാഠങ്ങള്‍ അഭ്യസിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി പഠനകാലത്ത് സുരേന്ദ്രനൊപ്പം എബിവിപി കൊടിക്കീഴില്‍ അണിനിരന്നവരാണ് പഴയ സതീര്‍ഥ്യനെ പത്തനംതിട്ട കടക്കാന്‍ തുണ വാഗ്ദാനം ചെയ്തിരിക്കുന്നവരിലേറെയും. 

ഇതിന്റെ ഭാഗമായി ഈ മാസം 19 ന് വൈകിട്ട് ആറിനു തിരുവല്ലയിലെ തിലക് ഓഡിറ്റോറിയത്തില്‍ പ്രഫഷണല്‍ കോണ്‍ക്ലേവ് നടത്തും. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, അഭിഭാഷകര്‍ ബിസിനസുകാര്‍ അടക്കമുള്ളവരെ പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടി എബിവിപി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി വി മുരളീധരന്‍ എംപിയാണ് ഉദ്ഘാടനം ചെയ്യുന്നത്. 

അതേസമയം ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജിന്റെ നല്ല പിന്തുണ സുരേന്ദ്രന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ 75000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പി സി ജോര്‍ജ് പറയുന്നത്. പത്തനംതിട്ടയില്‍ ജനപക്ഷത്തിന്റെ എന്‍ഡിഎ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ ആചാര സംരക്ഷണത്തിന് നേതൃത്വം നല്‍കിയത് ആരാണെന്ന് കേരളത്തിന് നന്നായി അറിയാമെന്നും പി സി ജോര്‍ജ് പറഞ്ഞു. അതുകൊണ്ടുതന്നെ കെ സുരേന്ദ്രന്റെ വിജയം ഉറപ്പാക്കാന്‍ ജനപക്ഷം പ്രവൃത്തിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

ന്യൂനപക്ഷ ജനവിഭാഗത്തിന്റെ സംരക്ഷണം ബിജെപി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് ജോര്‍ജ് പറഞ്ഞു. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് ബി ജെ പിയാണ്. ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാമെന്ന് എന്‍ഡിഎ നേതൃത്വം തനിക്ക് ഉറപ്പുനല്‍കിയതായും പി സി ജോര്‍ജ് പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് എന്‍ഡിഎയുടെ ഭാഗമാകാന്‍ ജോര്‍ജ് തീരുമാനിച്ചിരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നും മത്സരിക്കുമെന്ന് ജോര്‍ജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനാല്‍ മത്സരത്തില്‍ നിന്നും പിന്‍മാറുകയാണെന്നും പറഞ്ഞിരുന്നു. യുഡിഎഫ് പ്രവേശനത്തിനായി കത്ത് നല്‍കിയിരുന്നെങ്കിലും കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പില്‍ അതു സാധ്യമായില്ല. ഇതിനു ശേഷമാണ് കെ. സുരേന്ദ്രന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പി സി ജോര്‍ജ് രംഗത്തെത്തിയത്. ശബരിമല വിഷയത്തിലും ബി ജെ പിയുടെ പ്രക്ഷോഭങ്ങള്‍ക്ക് ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ബി ജെ പി എം എല്‍ എയായ ഒ രാജഗോപാലിനൊപ്പം നിയമസഭയില്‍ ഒറ്റ ബ്ലോക്കായി ഇരിക്കാനും തീരുമാനിച്ചിരുന്നു.

പി.സി ജോര്‍ജിന് ഏറെ സ്വാധീനമുള്ള കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങള്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലാണ്. ഇതു തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ഈ സ്വാധീനമാണ് ജോര്‍ജിനെ ബിജെപിക്ക് സ്വീകാര്യനാക്കുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends