മുന്‍ഗണന റേഷന്‍ കാര്‍ഡിന് അര്‍ഹരല്ലാത്തവര്‍ ഇനിമുതല്‍ സാമൂഹിക സുരക്ഷപെന്‍ഷനും അര്‍ഹരല്ലാതാവുമെന്ന തരത്തില്‍ ധനവകുപ്പ് ഇറക്കിയ ഉത്തരവ് റദ്ദാക്കി

മുന്‍ഗണന റേഷന്‍ കാര്‍ഡിന് അര്‍ഹരല്ലാത്തവര്‍ ഇനിമുതല്‍ സാമൂഹിക സുരക്ഷപെന്‍ഷനും അര്‍ഹരല്ലാതാവുമെന്ന തരത്തില്‍ ധനവകുപ്പ് ഏപ്രില്‍ 25ന് ഇറക്കിയ ഉത്തരവ് റദ്ദാക്കി. മുന്‍ഗണനേതര വിഭാഗത്തില്‍ വരുന്നവര്‍ (വെള്ള റേഷന്‍ കാര്‍ഡുള്ളവര്‍) നിലവിലെ മാനദണ്ഡമനുസരിച്ച് സാമൂഹിക സുരക്ഷപെന്‍ഷനും അര്‍ഹരല്ലെന്ന ധനവകുപ്പ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.
സിവില്‍സപ്ലൈസ് വിഭാഗത്തില്‍നിന്ന് മുന്‍ഗണനേതര വിഭാഗങ്ങളുടെ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ലഭ്യമാക്കി സാമൂഹികസുരക്ഷ പെന്‍ഷന്‍ കൈകാര്യം ചെയ്യുന്ന 'സേവന' സോഫ്റ്റ്‌വെയറില്‍ പരിശോധിക്കാനായിരുന്നു തീരുമാനം. ഇത്തരം കാര്‍ഡിലെ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ പുനഃപരിശോധന നടത്തിയ ശേഷം തദ്ദേശസ്ഥാപന സെക്രട്ടറിക്ക് പൂര്‍ണബോധ്യമുണ്ടെങ്കിലേ ഇനി ഏത് തരത്തിലുള്ള സാമൂഹിക സുരക്ഷപെന്‍ഷനും ലഭിക്കൂവെന്നും യോഗ്യരല്ലെങ്കില്‍ പെന്‍ഷന്‍ സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ദേശിച്ചിരുന്നു.
തുടര്‍പരിശോധനയില്‍ പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്യണം. ജീവിതനിലവാരവും ഭൗതികസാഹചര്യങ്ങളും വിലയിരുത്തി പെന്‍ഷന്‍ നല്‍കേണ്ടതുണ്ടോയെന്ന് നോക്കാനായിരുന്നു നിര്‍ദേശം. ഇതാണ് താല്‍ക്കാലികമായി റദ്ദാക്കിയത്.
https://www.facebook.com/Malayalivartha


























