സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടിയുടെ ബിക്കിനി വേഷം പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് യുവാവ് പിടിയില്‍

പെണ്‍കുട്ടിയുടെ വ്യാജബിക്കിനി വേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് അപമാനിക്കാനും സ്വഭാവദൂഷ്യം ആരോപിച്ച് അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോഴിക്കോട് കരുവന്‍തിരുത്തി കണ്ടാട്ടി മുഹമ്മദ് സഫ്വാന്‍ (22) ആണ് പരാതിക്കാരിയായ പെണ്‍കുട്ടിയെ മോശം സ്ത്രീയായി ചിത്രീകരിക്കുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്.
സഫ്വാന്‍ ബെംഗളൂരുവില്‍ പഠിക്കുന്ന കാലത്തു പരിചയപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ ചിത്രങ്ങളാണ് അവര്‍ അറിയാതെ ഇയാള്‍ കൈവശപ്പെടുത്തി ദുരുപയോഗിച്ചത്. മറ്റൊരു പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോയും പ്രചരിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണ്‍ നമ്പര്‍ പിന്‍തുടര്‍ന്നാണ് നിഴല്‍ പൊലീസ്, ഇയാള്‍ ഇപ്പോള്‍ താമസിക്കുന്ന ഫറൂക്കിലെ വടക്കുപ്പാടം പോസ്റ്റ് ഓഫിസിനു സമീപത്തെ കണ്ടാട്ടില്‍ അപ്പാര്‍ട്‌മെന്റില്‍ നിന്നു പിടികൂടിയത്.
ഡിസിപി ഡോ. ജെ.ഹിമേന്ദ്രനാഥ്, ഇന്‍സ്‌പെക്ടര്‍ പി.എസ്.ശ്രീജേഷ്, നിഴല്‍ എസ്‌ഐ ജോസഫ് സാജന്‍, എഎസ്‌ഐമാരായ കെ.സി.സുരേഷ്, അബ്ദുല്‍ ജബ്ബാര്‍, സീനിയര്‍ സിപിഒ പി.കെ.ഗിരീഷ്‌കുമാര്‍, സിപിഒ പി.ബി.അനീഷ്, നിഴല്‍ പൊലീസുകാരായ ഹരി, ഉസ്മാന്‍, രാജേഷ് എന്നിവരാണ് കേസ് അന്വേഷിച്ചു പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























