ബൈക്ക് ബസിനടിയില്‍പ്പെട്ടെങ്കിലും താന്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തോടെ യാത്രക്കാരന്‍!

പത്തനംതിട്ട, കടമ്പനാട് ഏഴംകുളം റോഡില്‍ തട്ടാരുപടി കൈതമുക്കില്‍ നടന്ന വാഹനാപകടത്തില്‍ ബൈക്ക് സ്വകാര്യ ബസിനടിയില്‍പ്പെട്ടു. എങ്കിലും യാത്രക്കാരന്‍ ബൈക്കില്‍ നിന്നു ചാടി രക്ഷപ്പെട്ടു.
ഏനാത്ത് കൈതക്കുഴി സ്വദേശിയായ ബൈക്കുയാത്രക്കാരന്‍ ഓട്ടോറിക്ഷയെ മറികടന്നു പോകാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ ദിശയില്‍ നിന്ന് ബസ് പാഞ്ഞു വരുന്നത് കണ്ട് ഇയാള്‍ ബൈക്കില്‍ നിന്ന് ചാടി ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ബൈക്ക് പൂര്‍ണമായി ബസിനടിയില്‍പ്പെട്ടു.
ബുധനാഴ്ച രാവിലെ 9.30-നായിരുന്നു അപകടം. ഏഴംകുളം ഭാഗത്തേക്ക് വന്ന ബൈക്കും ഏഴംകുളം ഭാഗത്തുനിന്ന് ഏനാത്ത് ഭാഗത്തേക്കു പോകയായിരുന്ന വിനോദയാത്രാ ബസുമാണ് അപകടത്തില്‍പ്പെട്ടത്.
കൈതമുക്കിലെ വളവില്‍ വീതികുറഞ്ഞ ഭാഗത്ത് ഒരു വശത്ത് വാഹനങ്ങള്‍ നിര്‍ത്തിയിട്ടാല്‍ എതിരെ വരുന്ന വാഹനം കണ്ണില്‍പ്പെടുകയില്ല. അവിടത്തെ പെട്ടിക്കടയും ബസ് കാത്തിരിപ്പു കേന്ദ്രവും അപകടക്കെണിയൊരുക്കുകയാണ്.
പെട്ടിക്കടയ്ക്കു മുന്നില്‍ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളും ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നില്‍ നിര്‍ത്തുന്ന വാഹനങ്ങളും അപകടങ്ങള്‍ക്കു കാരണമാകുന്നു.
പെട്ടിക്കടയും ബസ് കാത്തിരിപ്പു കേന്ദ്രവും മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. റോഡിനിരുവശത്തും കാടു വളര്‍ന്നു നില്‍ക്കുന്നതിനാല്‍ കാല്‍നട യാത്രയ്ക്കും ഇടമില്ല. സ്വകാര്യ ബസുകളടക്കം അമിത വേഗത്തില്‍ പായുന്നതും അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്.
https://www.facebook.com/Malayalivartha


























