കൈകുഞ്ഞായിരുന്ന രാഹുലിനെ ഏറ്റുവാങ്ങിയ വയനാട്ടുകാരിയായ നഴ്‌രാജമ്മയുടെ ആഗ്രഹ സാക്ഷാത്കാരത്തിന് അവസരമൊരുങ്ങുന്നു; പ്രതീക്ഷയോടെ വയനാട്

കൈകുഞ്ഞായിരുന്ന രാഹുലിനെ ഏറ്റുവാങ്ങിയ വയനാട്ടുകാരിയായ നഴ്‌രാജമ്മയുടെ ഈ ആഗ്രഹ സാക്ഷാത്കാരത്തിന് അവസരമൊരുങ്ങുന്നു. രാഹുല്‍ഗാന്ധിയെ കാണണം, സംസാരിക്കണം എന്ന നഴ്‌രാജമ്മയുടെ ആഗ്രഹമാണ് പൂവണിയാൻ പോകുന്നത്. രാഹുലിനും ഇതേ ആഗ്രഹമുണ്ടാകാമെന്ന് സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് രാജമ്മയ്ക്ക് പ്രതീക്ഷയേകുന്നത്. രാജമ്മയുമായി സംസാരിക്കാനും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനും രാഹുലും വളരെ ആഗ്രഹിക്കുന്നുണ്ടാകുമെന്ന് കഴിഞ്ഞദിവസമാണ് പ്രിയങ്ക പോസ്റ്റുചെയ്യത്
രാഹുല്‍ എന്റെ കൊച്ചുമകനാണ്, അങ്ങനെ കാണാനാണ് എനിക്കിഷ്ടം. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തുന്നുണ്ടെന്നറിഞ്ഞപ്പോള്‍മുതല്‍ ഏറെ ആഹ്ലാദത്തിലായിരുന്നു ഞാന്‍. നേരില്‍ക്കാണാന്‍ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. ആ സമയത്ത് വിദേശത്തായിരുന്നതിനാല്‍ കഴിഞ്ഞില്ല. രാഹുലിനെ ഒരുതവണയെങ്കിലും നേരില്‍ കാണണം. അവന്റെ അച്ഛനും അമ്മയ്ക്കും പറയാന്‍ സാധിക്കാത്ത ഒരുപാട് കഥകള്‍ എനിക്ക് പറയാനുണ്ട് രാജമ്മ പറയുന്നു.
നായ്ക്കട്ടി വാവത്തില്‍ രാജപ്പന്റെ ഭാര്യയാണ് രാജമ്മ. ഡല്‍ഹിയിലെ ഹോളിഫാമിലി ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്യുമ്പോഴായിരുന്നു രാഹുലിന്റെ ജനനം. 1970 ജൂണ്‍ 19-ന് ഉച്ചതിരിഞ്ഞായിരുന്നു രാഹുല്‍ ജനിച്ചത്. പ്രധാനമന്ത്രിയുടെ പേരക്കുട്ടിയുടെ ജനനത്തില്‍ എല്ലാവരും ആഹ്ലാദത്തിലായിരുന്നു. ആ ചോരക്കുഞ്ഞിനെ ഒരുപാടുതവണ കൈകളിലെടുക്കാന്‍ ഭാഗ്യമുണ്ടായി. അവനൊരു സുന്ദരക്കുട്ടപ്പനായിരുന്നു. പ്രശസ്തനായ ഡോ. ഗയ് ആയിരുന്നു ഗൈനക്കോളജിസ്റ്റ്. അദ്ദേഹമാണ് സോണിയാഗാന്ധിയെ ചികിത്സിച്ചിരുന്നത്. രാജീവ് ഗാന്ധിയും സഹോദരന്‍ സഞ്ജയ് ഗാന്ധിയും ലോബര്‍റൂമിന് പുറത്തുണ്ടായിരുന്നു. ലേബര്‍റൂമില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിട്ടും അവര്‍ പുറത്ത്കാത്തുനിന്നു. രണ്ടുദിവസം കഴിഞ്ഞാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാഹുലിനെ കാണാനെത്തിയത് എന്നും രാജമ്മ ഓർത്തെടുക്കുന്നു.
https://www.facebook.com/Malayalivartha


























