Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...


കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!


വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു പിന്നാലെ.. നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു.. 62 പേരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു..


കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...

ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്‌സ് കിഴക്കൂടനും വിവാഹ മോചനം ആവശ്യപ്പെട്ട് പരസ്പ്പരസമ്മതത്തോടെ നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ ചൊവ്വാഴ്ച്ച കുടുംബ കോടതി വിധി പറയും

03 MAY 2019 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്

യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്‌സ് കിഴക്കൂടനും വിവാഹ മോചനം ആവശ്യപ്പെട്ട് പരസ്പ്പരസമ്മതത്തോടെ നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ ചൊവ്വാഴ്ച്ച കുടുംബ കോടതി വിധി പറയും. ഭര്‍ത്താവ് റോയ്‌സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമി ഏപ്രില്‍ 16നാണ് എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഉഭയ സമ്മത പ്രകാരമായിരുന്നു ഹര്‍ജി. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. നേരത്തെ റിമിയോടും ഭര്‍ത്താവിനോടും വ്യാഴാഴ്ച്ച ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ടുപേരും ഇന്നലെ കോടതിയില്‍ ഹാജരാവുകയും ചെയ്തു. 

ഇരുവര്‍ക്കും കൗണ്‍സിലിങ് നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. 2008 ലാണ് തിരുവല്ല സ്വദേശിയായ റോയ്‌സ് കിഴക്കൂടനെ റിമി കല്യാണം കഴിച്ചത്. 11 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് പരസ്പര സമ്മതത്തോടെ പിരിയാന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ ബന്ധത്തില്‍ കുട്ടികളില്ല. വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ കാരണമെന്തെന്ന് ഇതുവരെ അടുത്തസുഹൃത്തുക്കള്‍ക്ക്് പോലും വ്യക്തമല്ല. മീശമാധവനിലെ ചിങ്ങമാസം വന്ന് ചേര്‍ന്നാല്‍ എന്ന പാട്ടിലൂടെയാണ് റിമി ശ്രദ്ധേയമായത്. അതിന് ശേഷം സിനിമയിലും സ്റ്റേജ്‌ഷോകളിലും ടെലിവിഷന്‍ റിയാലിറ്റിഷോകളിലും റിമി താരമായി മാറി. അതിനിടെയായിരുന്നു വിവാഹം. വിവാഹ ശേഷം ജയറാമിന്റെ നായികയായി സിനിമയിലും അഭിനയിച്ചു. വിനീത് ശ്രീനിവാസന്‍ നായകനായ കുഞ്ഞുരാമായണത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു.

പ്രശസ്തിയുടെ കൊടുമുടികള്‍ കയറിപ്പോയപ്പോഴും റിമയെ കുറിച്ച് ആരും മോശം പറഞ്ഞിരുന്നില്ല. ഏഷ്യാനെറ്റിന്റെ അവാര്‍ഡ് നിശയില്‍ ഷാരൂഖ് ഖാന്‍ റിമിയെ പൊക്കിയെടുത്തത് വലിയ വയറലായിരുന്നു. ഇത്രയും എനര്‍ജെറ്റിക്കായ ഗായികയും അവതാരകയും അപൂര്‍വ്വമാണെന്നാണ് മമ്മൂട്ടി റിമിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്. എന്നാല്‍ കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പല സിനിമാക്കാരെയും ചോദ്യം ചെയ്ത കൂട്ടത്തില്‍ റിമിയേയും അന്വേഷണ സംഘം വിളിച്ച് മൊഴിയെടുത്തിരുന്നു. അതിന് പിന്നാലെ റിമിയുടെ കൊച്ചിയിലെ വീട്ടില്‍ ഇന്‍കംടാക്‌സ് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. പ്രമുഖ ജ്വല്ലറി ഗ്രൂപ്പുമായി റിമിക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. പക്ഷെ, അതിന്റെ നിജസ്ഥിതി പുറത്ത് വന്നിട്ടില്ല. 

പാലാ പുത്തന്‍ പള്ളിക്കുന്നിലെ കൊച്ചു വാടക വീട്ടില്‍ നിന്ന് തുടങ്ങിയ കലാജീവിതം ഇപ്പോള്‍ സ്വന്തമായി മൂന്ന് വീട് എന്ന അവസ്ഥയില്‍ റിമിയെ എത്തിച്ചു. കഠിനാധ്വാനം കൊണ്ടാണ് റിമി താരമായി വളര്‍ന്നത്. വിവാഹശേഷം തൃശൂരിലും എറണാകുളത്തുമായി കഴിയുകയായിരുന്നു റിമിയും ഭര്‍ത്താവും. പാലാ ളാലം പള്ളിയില്‍ ക്വയറില്‍ പാടി, പിന്നീട് സെന്റ് മേരീസ് സ്‌കൂളില്‍ നിന്നു കലോല്‍സവ വേദികളില്‍ തിളങ്ങിയ റിമിയുടെ വളര്‍ച്ച പ്രശസ്തമായ ആ പൊട്ടിച്ചിരിപ്പോലെ വളരെ പെട്ടെന്നായിരുന്നു. നാദിര്‍ഷയുടെ ട്രൂപ്പില്‍ എത്തിയതാണ് റിമിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹാകമായത്. അങ്ങനെയാണ് മീശമാധവനിലേക്കുള്ള എന്‍ട്രി കിട്ടിയത്. അച്ഛന്‍ ടോമി പട്ടാളത്തിലായിരുന്നു. അമ്മ റാണി കലാ കാരിയാണ്. മുത്തച്ഛന്‍ വക്കച്ചനും മികച്ച കലാകാരനായിരുന്നു. ആ പാരമ്പര്യമാണ് റിമിക്ക് കിട്ടിയത്. 

മലയാളികളുടെ സ്വീകരണമുറിയിലെ അതിഥിയായ റിമിയുടെ ജീവിതത്തില്‍ ഇങ്ങിനെയൊരു സംഭവം നടക്കുന്നത് പ്രേക്ഷകരും ആരാധകരും ദു:ഖത്തോടെയാണ് കാണുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (1 minute ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (4 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (9 minutes ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (14 minutes ago)

ഓഗസ്റ്റിൽ മികച്ച വിൽപ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു...  (17 minutes ago)

പിഎൻബി എഐ ഉച്ചകോടി 2026 സമാപിച്ചു; ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം...  (21 minutes ago)

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്  (32 minutes ago)

മാലിദ്വീപിന് തണലാകാന്‍ കേരളം: മരത്തൈകൾ സംഭാവന ചെയ്തു...  (33 minutes ago)

KOCHI പോലീസ് അന്വേഷണം ആരംഭിച്ചു..  (39 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!  (45 minutes ago)

Waterfall-illness 62 പേരുടെ സാംപിൾ പരിശോധിച്ചു  (50 minutes ago)

ഇടതുമുന്നണിയിൽ വൻ അധികാര തർക്കം; പിണറായി വിജയനെ ലക്ഷ്യമിട്ട് സി.പി.ഐയും പാർട്ടി മാധ്യമങ്ങളും ഒരേസമയം രംഗത്ത്...  (56 minutes ago)

കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...  (1 hour ago)

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...  (1 hour ago)

Malayali Vartha Recommends