വീണ്ടും എ.ടി.എം തട്ടിപ്പ്; വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 15,000 രൂപ

വീണ്ടും എ.ടി.എം തട്ടിപ്പ്. വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് 15,000 രൂപ നഷ്ടമായി. എസ്.ബി.ഐ പൊന്‍കുന്നം ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജാര്‍ഖണ്ഡില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് കണ്ടെത്തി. പൊന്‍കുന്നം ചിറക്കടവ് താഴത്തേടത്ത് ടി.പി.ശങ്കരപ്പിള്ളയുടെ ഭാര്യ കോമളവല്ലിയുടെ പണമാണ് നഷ്ടമായത്. വായ്പയുടെ പലിശ അടയ്ക്കാനായി സേവിംഗ്സ് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന പണമാണ് ജാര്‍ഖണ്ഡ് സംഘം തട്ടിയെടുത്തത്. ആദ്യം10,000 രൂപയും പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ 5,000 രൂപയും എടുത്തു. രണ്ടു തവണയും കോമളവല്ലിയുടെ മൊബൈല്‍ നമ്ബറില്‍ സന്ദേശമെത്തി. അക്കൗണ്ടില്‍ ഇനി ബാക്കിയുള്ളത് 117 രൂപ മാത്രം. കോമളവല്ലിയുടെ പരാതിയില്‍ പൊന്‍കുന്നം പൊലീസ് കേസ് എടുത്തു. കോമളവല്ലി ബാങ്കിലും പരാതി നല്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























