മദ്യപിച്ച് വീട്ടില്‍ ബഹളം വച്ച പിതാവിനെ കഴുത്തില്‍ പിടിച്ച് തള്ളിവീഴ്ത്തി കൊലപ്പെടുത്തി മകൻ

മദ്യപിച്ച് വീട്ടില്‍ ബഹളം വച്ച പിതാവിനെ കഴുത്തില്‍ പിടിച്ച് തള്ളിവീഴ്ത്തി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് പിടിയിലായ മകനെ കോടതി റിമാന്‍ഡ് ചെയ്തു. കൂവപ്പടി എടവൂര്‍ കാരിക്കാട്ടില്‍ വേലായുധന്‍ (72) ആണ് മരിച്ചത്. സംഭവത്തില്‍ വേലായുധന്റെ ഇളയ മകന്‍ ഗോപി (32)യാണ് അഴിക്കുള്ളിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വെളുപ്പിന് ഒന്നരയ്ക്കാണ് സംഭവം. രാത്രിയില്‍ മദ്യപിച്ചെത്തിയ വേലായുധന്‍ വീട്ടില്‍ ബഹളം വച്ചപ്പോള്‍ ഗോപി ഇയാളുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് പിന്നോട്ട് തള്ളി.
ഇതിന്റെ ശക്തിയില്‍ ഭിത്തിയില്‍ തലയിടിച്ച് വീണ പിതാവ് തല്‍ക്ഷണം മരിക്കുകയായിരുന്നു. പിന്നീട് കളമശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി. പൊലീസ് സര്‍ജന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെരുമ്ബാവൂര്‍ ഡി.വൈ.എസ് പി.ഹരിദാസിന്റെ നിര്‍ദ്ദേശാനുസരണം സിഐ.അജേഷ് കുമാറിന്റെ നേതൃത്വത്തില്‍, എസ്‌ഐ. ജോസഫ്, എ.എസ്.ഐ.മാരായ ശിവ പ്രസാദ്, പി.എന്‍.പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha



























