പെരിയയിലെ അറസ്റ്റു നാടകം സി ബി ഐ അന്വേഷണം തടയിടാൻ; പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൃപേഷിന്റെയും, ശരത്ലാലിന്റെയും കൊലപാതക കേസിൽ സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠനെയും പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണനെയും അറസ്റ്റ് ചെയ്തത് സി.ബി.ഐ അന്വേഷണസാധ്യത തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗം. കേസിൽ സി.ബി..ഐ അന്വേഷണമാവശ്യപ്പെട്ട് കൃപേഷിന്റെ പിതാവ് കൃഷ്ണനും ശരത്ലാലിന്റെ പിതാവ് സത്യനാരായണനും ഹൈകോടതിയിൽ സമർപ്പിച്ച ഹരജി തള്ളണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. പ്രദീപ് സമർപ്പിച്ച റിപ്പോർട്ട് മേയ് 24ന് ഹൈകോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.
ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണന്റെ പങ്ക് വ്യക്തമാക്കിയിരുന്നില്ല. ‘ഒരു ബാലകൃഷ്ണൻ’ എന്ന് മാത്രമാണ് പറയുന്നത്. പ്രതികൾ കൃത്യത്തിനുശേഷം ഉദുമ ഏരിയയിലെ വെളുത്തോളിയിൽ സംഘടിച്ചപ്പോൾ മണികണ്ഠൻ അവിടെയെത്തിയിരുന്നു എന്ന് റിപ്പോർട്ടിലുണ്ട്. കൊലനടന്ന ഫെബ്രുവരി 17ന് രാത്രിയിൽ തെൻറ പുതിയ വീടിെൻറ പ്രവേശനത്തിന് പാചകക്കാരനെ ക്ഷണിച്ച് മടങ്ങും വഴി വെളുത്തോളിയിൽ യാദൃച്ഛികമായാണ് എത്തിയത് എന്ന മണികണ്ഠെൻറ മൊഴി അംഗീകരിച്ച ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച് 12 പ്രതികളിൽ കേസവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്.
സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട ഹരജി 24ന് ഹൈകോടതി പരിഗണിക്കാനിരിക്കെ സർക്കാർ വാദത്തിന് ബലം നൽകാൻ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് പറയുന്നു. അന്വേഷണ സംഘാംഗങ്ങളെപ്പോലും അറിയിക്കാതെയായിരുന്നു അറസ്റ്റ്. ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ 11 പ്രതികളുടെയും പങ്ക് വ്യക്തമാക്കിയ ക്രൈം ബ്രാഞ്ച് മണികണ്ഠെൻറ പങ്ക് വ്യക്തമാക്കിയിരുന്നില്ല.
കല്യോട്ട് പെരുങ്കളിയാട്ട സംഘാടകസമിതിയിൽ സി.പി.എം പെങ്കടുക്കരുതെന്ന ഒന്നാം പ്രതി പീതാംബരെൻറ ആവശ്യം ഏരിയ കമ്മിറ്റി തള്ളിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട് പീതാംബരൻ നൽകിയ രാജി ഏരിയ നേതൃത്വം തള്ളി. ഇൗ കത്ത് പീതാംബരെൻറ വീട്ടിൽനിന്ന് ക്രൈം ബ്രാഞ്ച് കണ്ടെടുത്തിരുന്നു. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ സഹായമുണ്ടാകില്ല എന്ന് ഉറപ്പിച്ചതുകൊണ്ടാണ് പീതാംബരനുൾെപ്പടെ 11 പ്രതികൾ ഉദുമ ഏരിയ കമ്മിറ്റിയിൽ അഭയം തേടിയത്. ഇതുവരെ ചിത്രത്തിലില്ലാതിരുന്ന കാഞ്ഞങ്ങാട് ഏരിയയിലെ പെരിയ ലോക്കൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തതും പാർട്ടി നേതൃത്വം നടത്തിയ ആലോചനയുടെ ഭാഗമെന്നാണ് സൂചന. കേസിൽ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, കെ. കുഞ്ഞിരാമൻ എം.എൽ.എ, വി.പി.പി. മുസ്തഫ എന്നിവരെയും ചോദ്യംചെയ്തിരുന്നു.
അതേസമയം പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിൽ സിപിഎം നേതാക്കളുടെ അറസ്റ്റ് സിബിഐ അന്വേഷണം വരുമെന്ന് കണ്ടതോടെയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ സിപിഎം ഉദുമ ഏരിയ സെക്രട്ടറിയേയും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറിയേയും രക്ഷപ്പെടുത്താന് വേണ്ടിയുള്ള അറസ്റ്റ് നാടകമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. സ്റ്റേഷന് ജാമ്യം കിട്ടുന്ന വകുപ്പ് ഉപയോഗിച്ച് അറസ്റ്റ് ചെയ്യുക വഴി അവരെ രക്ഷപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
https://www.facebook.com/Malayalivartha