Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ലൂസ‌് ചന്ദ്രന്‍ എന്ന് നാട്ടിൽ വിളിപ്പേര്, പൂര്‍ണമായി കത്തിക്കരിഞ്ഞ വൈഷ‌്ണവിയുടെ മുഖം മറച്ചിരുന്ന ഭാഗം നീക്കിക്കൊടുത്തപ്പോൾ ഭാവഭേദങ്ങളില്ലാതെ ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കാതെ, കണ്ടെന്ന് മാത്രം പറഞ്ഞ് തലയാട്ടി- ആഭിചാരങ്ങളും മന്ത്രവാദവും നിരന്തരം നടത്താൻ അർദ്ധരാത്രി എത്തുന്നത് കോട്ടൂരിലെ മന്ത്രവാദി: പൂജാസ്ഥലത്തെ അറയിൽ പൂജിച്ച‌ുവച്ച ലോട്ടറി ടിക്കറ്റും, മുണ്ടും ഷര്‍ട്ടും സാരിയും കുറെ കുപ്പിവളകളും... നിഗൂഢതകൾ നിറഞ്ഞ വീട്

16 MAY 2019 09:59 AM IST
മലയാളി വാര്‍ത്ത

ജപ്തി ഭീഷണിയില്‍ ആത്മഹത്യാക്കുറിപ്പെഴുതി ജീവനൊടുക്കിയ ലേഖ കുറിച്ച നിഗൂഢതകൾ നിറഞ്ഞ വീടിന് പിന്നിലെ പ്രത്യേക പൂജാസ്ഥലത്ത് ആഭിചാരങ്ങളും മന്ത്രവാദവും നിരന്തരം നടന്നതായി സൂചിപ്പിക്കുന്ന അടയാളങ്ങള്‍ കണ്ടെത്തി. പൊലീസിന‌ു ലഭിച്ച‌ തെളിവുകള്‍ ചന്ദ്രന്‍ അന്ധവിശ്വാസത്തിന‌് അടിമയാണെന്ന‌് സൂചിപ്പിക്കുന്നതാണ‌്.

രണ്ട‌് അറകളോട‌ു കൂടിയ പൂജാസ്ഥലത്തെ ഒരു അറ തുറന്നപ്പോള്‍ പൊലിസ‌ിന‌ു ലഭിച്ചത‌് താലത്തില്‍ പൂജിച്ച‌ുവച്ച ലോട്ടറി ടിക്കറ്റ‌്. ഒപ്പം നിലവിളക്കും. രണ്ടാമത്തെ അറ തുറന്നപ്പോള്‍ ലഭിച്ചത‌് പെട്ടി. ഇതിനുള്ളില്‍ മുണ്ടും ഷര്‍ട്ടും സാരിയും കുറെ കുപ്പിവളകളും. പൊലീസ‌് കണ്ടെടുത്ത ലേഖയുടെ ആത്മഹത്യ കുറിപ്പിലും മന്ത്രവാദത്തെ കുറിച്ച‌് സൂചനയുണ്ട‌്.

കഴിഞ്ഞ ദിവസം സംസ്ക്കാര ചടങ്ങുകൾക്കിടെ ചന്ദ്രനെ മൃതശരീരങ്ങള്‍ കാണിക്കണമോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ബന്ധുക്കളും മറ്റുള്ളവരും ഒടുവില്‍ ചന്ദ്രനെ മാത്രം കാണിക്കാം എന്ന ധാരണയില്‍ എത്തി. തുടര്‍ന്ന‌് പൊലീസ‌ിനെ അറിയിച്ചു. കനത്ത സുരക്ഷയില്‍ സ‌്റ്റേഷനില്‍നിന്ന‌് പൊലീസ‌് ഇയാളെ എത്തിച്ചു. ആദ്യം ലേഖയെ കണ്ടു. പൂര്‍ണമായി കത്തിക്കരിച്ച വൈഷ‌്ണവിയുടെ മുഖമുള്‍പ്പെടെ മറച്ചിരുന്നു. ചന്ദ്രന‌് വേണ്ടി മുഖം മറച്ചിരുന്ന ഭാഗം നീക്കിക്കൊടുത്തു. ഭാവഭേദങ്ങള്‍ ഒന്നുമില്ലാതെയാണ‌് ഭാര്യയെയും മകളെയും അവസാനമായി ചന്ദ്രന്‍ കണ്ടത‌്. പിന്നീട‌് പൊലീസ‌് വാഹനത്തിലേക്ക‌് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ചെറിയ പ്രതിഷേധസ്വരം ഉയര്‍ന്നെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല. ചന്ദ്രന്റെ അമ്മ കൃഷ‌്ണമ്മയെ മൃതദേഹം കാണിക്കാന്‍ കൊണ്ടുവന്നിരുന്നില്ല. കൃഷ‌്ണമ്മ, കാശി, ശാന്ത എന്നിവരെ കൊണ്ടുവരരുത‌് എന്ന‌് ബന്ധുക്കള്‍ നിബന്ധനവച്ചിരുന്നു.

അതേ സമയം അമ്മയും മകളും ആത്മഹത്യ ചെയ‌്ത സംഭവത്തില്‍ അന്വേഷണം കോട്ടൂരിലെ മന്ത്രവാദിയിലേക്കും. മന്ത്രവാദവും പൂജകളും ചന്ദ്രന്‍ നടത്തിയിരുന്നത‌് കോട്ടൂരിലെ ഒരു മന്ത്രവാദിയുടെ നേതൃത്വത്തിലാണെന്ന‌് പരിസരവാസികള്‍ പൊലീസിന‌് മൊഴി നല്‍കിയിട്ടുണ്ട‌്. രാത്രികാലങ്ങളിലാണ‌് ഇയാള്‍ ഇവിടെ എത്തിയിരുന്നത‌്. കോട്ടൂരില്‍ ഉള്ളതാണെന്ന‌് മാത്രം അറിയാം. മറ്റുവിവരങ്ങള്‍ ഒന്നും ഇയാളെക്കുറിച്ച‌് പരിസരവാസികള്‍ക്ക‌് അറിയില്ല. പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യവും അന്വേഷിക്കുമെന്ന‌് പൊലീസ‌് അറിയിച്ചു.

കൃഷ‌്ണമ്മ സ‌്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന‌് ലേഖ നേരത്തെയും ആത്മഹത്യക്ക‌് ശ്രമിച്ചതായി ബന്ധുക്കളുടെ വെളിപ്പെടുത്തുന്നു. ലേഖയുടെ ഇളയച്ഛന്‍ ശ്രീകുമാറും സഹോദരി ബിന്ദുവുമാണ‌് ഇക്കാര്യം പുറത്തറിയിച്ചത‌്. കൃഷ്ണമ്മ സ്ത്രീധനത്തിന്റെ പേരില്‍ വഴക്കുണ്ടാക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ‌്തിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇനിമേല്‍ പ്രശ്നങ്ങളൊന്നുമുണ്ടാക്കരുതെന്ന് പൊലീസ‌് കൃഷ്ണമ്മയ‌്ക്ക് താക്കീതും നല്‍കി. ഒരു മാസം മുമ്ബ‌് ഫോണില്‍ വിളിച്ച ലേഖ ബാങ്ക് വായ്പയെക്കുറിച്ചും വീട്ടില്‍ പൂജ നടക്കുന്ന കാര്യത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നതായി പറഞ്ഞിരുന്നു. എന്നാല്‍, ആത്മഹത്യ ചെയ്യത്തക്കതരത്തിലുള്ള ഒന്നുംതന്നെ പറഞ്ഞിരുന്നില്ല.

ബാങ്ക് വായ്പയിലെ കുടിശ്ശിക അടയ‌്ക്കാനുള്ള മനോവിഷമവും സ്ത്രീധനത്തിന്റെ പേരില്‍ അനുഭവിച്ചു വന്ന പീഡനങ്ങളുമാണ് ആത്മഹത്യയിലേക്ക‌് നയിച്ചതെന്ന് വിശ്വസിക്കുന്നതായി ബിന്ദുവിന്റെ ഭര്‍ത്താവ് ദേവരാജനും വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends