Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

തരൂരിന് കാനനവാസം... എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങളില്‍ കുമ്മനം ജയിക്കുമെന്ന് പ്രവചനം വന്നതോടെ കുമ്മനത്തെ കേന്ദ്രമന്ത്രിയാക്കാന്‍ നീക്കം തുടങ്ങി; തരൂരിന്റെ പൊള്ളയായ വികസനം മാറ്റി പുതിയ തലസ്ഥാനം സമ്മാനിക്കാന്‍ കുമ്മനം പാക്കേജ്

20 MAY 2019 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ വന്നതോടെ കുമ്മനം രാജശേഖരനെ ചുറ്റിപ്പറ്റി വാര്‍ത്തകള്‍ ഉയരുകയാണ്. കുമ്മനത്തെ കേന്ദ്രമന്ത്രിയാക്കുന്നതിനുള്ള ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. കുമ്മനം ജയിച്ചാലും തോറ്റാലും കേന്ദ്ര മന്ത്രിയാകുമെന്ന സൂചനയുണ്ടെങ്കിലും കുമ്മനത്തെ ജയിപ്പിച്ച് മന്ത്രിയാക്കാനാണ് മോദിയുടെ നീക്കവും. അത് ഫലം കാണുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. 

എന്‍ഡിഎ ഒന്നു മുതല്‍ മൂന്നുവരെ സീറ്റുകള്‍ നേടിയേക്കുമെന്നും വിവിധ സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നും സര്‍വ്വേകള്‍ പറയുന്നുണ്ട്.

പുറത്തുവന്നതില്‍ കൂടുതല്‍ ദേശീയ മാദ്ധ്യമങ്ങളും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പറയുന്നു. റിപ്പബ്ലിക് ടിവി, ഇന്ത്യ ടുഡേ, ടൈസ് നൌ, ന്യൂസ് എക്‌സ്, ന്യൂസ് നേഷന്‍ സര്‍ഫേയിലാണ് ബിജപിയുടെ ജയം പ്രവചിക്കുന്നത്. ഒപ്പം തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്ന് മാതൃഭൂമി സര്‍വേയിലും പറയുന്നുണ്ട്. മാതൃഭൂമി ന്യൂസ്ജിയോവൈഡ് ഇന്ത്യാ എക്‌സിറ്റ് പോള്‍ സര്‍വേയില്‍ കുമ്മനം രാജശേഖരന്‍ 37 ശതമാനം വോട്ടുകള്‍ നേടി വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ ശശി തരൂര്‍ 34 ശതമാനം വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്തെത്തും. എല്‍.ഡി എഫ് സ്ഥാനാര്‍ത്ഥി സി. ദിവാകരന് 26 ശതമാനം വോട്ടുകള്‍ നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. ദേശീയ മാദ്ധ്യമങ്ങള്‍ നടത്തിയ സര്‍വേയിലും തിരുവനന്തപുരത്ത് ബി.ജെ.പി വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു.

കേരളത്തില്‍ ഇത്തവണ യുഡിഎഫ് തരംഗമായിരിക്കുമെന്നാണ് സര്‍വേകളില്‍ പറയുന്നത്. യുഡിഎഫിന് 15 സീറ്റുവരെ വിവിധ സര്‍വേകള്‍ പ്രവചിക്കുന്നു. ഇടതുപക്ഷം തകരുമെന്നും സര്‍വേകള്‍ പറയുന്നു.

അതേ സമയം എക്‌സിറ്റ് പോളുകളെ തള്ളി തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ രംഗത്തെത്തി. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്നായിരുന്നു ട്വിറ്ററിലൂടെ ശശി തരൂരിന്റെ പ്രതികരണം. എക്‌സിറ്റ് പോളുകള്‍ തെറ്റാണെന്ന് ഓസ്‌ട്രേലിയയിലെ തെരഞ്ഞെടുപ്പിലൂടെ തെളിഞ്ഞതായും യഥാര്‍ത്ഥ ഫലമറിയാനായി 23 വരെ കാത്തിരിക്കുകയാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.


കാലങ്ങളായി കേരളത്തില്‍നിന്നു ലോക്‌സഭയിലേക്കു ബി.ജെ.പി. പ്രതീക്ഷയര്‍പ്പിക്കുന്ന പ്രവേശനകവാടമാണു തിരുവനന്തപുരം മണ്ഡലം. ഇക്കുറി ഇതാദ്യമായി സംസ്ഥാനത്ത് ഒന്നിലേറെ മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണമത്സരം നടന്നെങ്കിലും ആ പട്ടികയില്‍ ഒന്നാമതുതന്നെയാണു സംസ്ഥാനതലസ്ഥാനം. ബി.ജെ.പിയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ച് ശശി തരൂര്‍ എന്ന 'വിശ്വപൗരനെ' രണ്ടുതവണ ലോക്‌സഭയിലേക്ക് അയച്ച മണ്ഡലവുമാണു തിരുവനന്തപുരം. ഇത്തവണ ഇവിടെനിന്നു ഹാട്രിക് ജയം തേടിയാണു തരൂര്‍ മത്സരരംഗത്തുള്ളത്. മൂന്നു പ്രമുഖ സ്ഥാനാര്‍ഥികളില്‍ രണ്ടുപേര്‍ക്കെങ്കിലും കേന്ദ്രമന്ത്രിസഭയില്‍ ഇടം ഉറപ്പാണെന്നതും തിരുവനന്തപുരത്തെ വ്യത്യസ്തമാക്കുന്നു. കേന്ദ്രത്തില്‍ എന്‍.ഡി.എ. ഭരണം നിലനിര്‍ത്തുകയും തിരുവനന്തപുരത്തു കുമ്മനം രാജശേഖരന്‍ ജയിക്കുകയും ചെയ്താല്‍ അദ്ദേഹവും കേന്ദ്രമന്ത്രിയാകും. ഇരുവര്‍ക്കും കനത്ത വെല്ലുവിളിയുയര്‍ത്തി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി സി.പി.ഐയുടെ സിറ്റിങ് എം.എല്‍.എ: സി. ദിവാകരനും രംഗത്തുണ്ട്.

തിരുവനന്തപുരം മണ്ഡലത്തില്‍ അന്തിമവിധി നിര്‍ണയിക്കുന്നതു മിക്കപ്പോഴും ന്യൂനപക്ഷ വോട്ടുകളാണ്. കോവളം, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലെ ലീഡാകും വിജയിയെ നിശ്ചയിക്കുക. 2014ലെ തെരഞ്ഞെടുപ്പിനെക്കാള്‍ 4.76% പോളിങ് വര്‍ധനയാണു മണ്ഡലത്തിലുണ്ടായത്. അതു പ്രധാനമായും ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങളിലാണ്. നഗരമേഖലയില്‍ പൊതുവേ വോട്ട് ശതമാനത്തില്‍ വര്‍ധനയുണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളില്‍ വീതം ഇടതുമുന്നണിയും യു.ഡി.എഫും വിജയിച്ചപ്പോള്‍ ഒരെണ്ണം ബി.ജെ.പിക്കാണു ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലു നിയമസഭാമണ്ഡലങ്ങളില്‍ ബി.ജെ.പിയായിരുന്നു മുന്നില്‍.

അതേസമയം എല്ലാ അടിയൊഴുക്കുകളേയും തള്ളി കുമ്മനം ജയിക്കുമെന്ന് തന്നെയാണ് ബിജെപിയുടേയും വിശ്വാസം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (34 minutes ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (48 minutes ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (58 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (1 hour ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (1 hour ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (1 hour ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (3 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (3 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (6 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (7 hours ago)

Malayali Vartha Recommends