Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..

16 AUGUST 2026 02:36 PM IST
മലയാളി വാര്‍ത്ത

എ.ഐ.സി.സി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള പുതിയ പോര്‍മുഖമായി മാറുന്നു. വന്ദേമാതരം ആലാപനത്തിനിടെ ദേശീയ ഗീതത്തെ അവഹേളിക്കുന്ന രീതിയില്‍ പെരുമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പുതുതായി നിലവില്‍ വന്ന വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച സോണിയ ഗാന്ധിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യവും ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെ രംഗത്തുവന്നു.

 

ഇതോടെ കോണ്‍ഗ്രസ് വിഷയത്തില്‍ പ്രതിസന്ധിയിലായി.ഓഗസ്റ്റ് 15-ന് ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപം ആലപിച്ചിരുന്നു. ചടങ്ങിനിടെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മില്‍ ചില സംഭാഷണങ്ങളും ആംഗ്യങ്ങളും കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് വിവാദത്തിന് തുടക്കമിട്ടത്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ നില്‍ക്കെയാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്.വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപം ആലപിച്ചപ്പോള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും

അസ്വസ്ഥരായതായി ബി.ജെ.പി. എം.പി. അനുരാഗ് ഠാക്കൂര്‍ രൂക്ഷമായി ആരോപിച്ചു. കേവലം പ്രീണന രാഷ്ട്രീയത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് നേതൃത്വം ദേശീയ ഗീതത്തെ പരസ്യമായി അവഹേളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പാര്‍ട്ടി അധ്യക്ഷനെങ്കിലും സോണിയ ഗാന്ധിയാണ് യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് ഈ സംഭവത്തിലൂടെ വ്യക്തമായെന്നും, ദളിത് ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖമാണിതെന്നും അനുരാഗ് ഠാക്കൂര്‍ പരിഹസിച്ചു. നെഹ്‌റുവിന്റെ കാലം മുതല്‍ക്കേ വന്ദേമാതരത്തിന്റെ

 

പൂര്‍ണ്ണരൂപത്തോടുള്ള കോണ്‍ഗ്രസിന്റെ എതിര്‍പ്പ് ഇവിടെയും പ്രതിഫലിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വന്ദേമാതരം ആലാപനം മനഃപൂർവം തടസ്സപ്പെടുത്തുകയോ ആലാപനത്തിൽ ഏർപ്പെട്ടിരിക്കുന്ന സദസ്സിന് തടസ്സമുണ്ടാക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാക്കുന്ന നിയമഭേദഗതി അടുത്തിടെ നിലവിൽ വന്നിരുന്നു . ഈ സാഹചര്യത്തിലാണ് എഐസിസി ആസ്ഥാനത്തെ സംഭവവും ശ്രദ്ധ നേടുന്നത്.Prevention of Insults to National Honour (Amendment) Act, 2026 വഴി ദേശീയ ഗാനത്തിന് ലഭിച്ചിരുന്ന നിയമപരിരക്ഷ ദേശീയ ഗീതമായ വന്ദേമാതരത്തിനും ബാധകമാക്കിയിട്ടുണ്ട്.

വന്ദേമാതരം ആലപിക്കുന്നത് മനഃപൂർവം തടസ്സപ്പെടുത്തുകയോ അതിനായി ഒത്തുകൂടിയ സദസ്സിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവോ പിഴയോരണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥയാണ് നിയമത്തിലുള്ളത്. സമാന കുറ്റത്തിൽ വീണ്ടും ശിക്ഷിക്കപ്പെട്ടാൽ കുറഞ്ഞത് ഒരു വർഷത്തെ തടവിനും വ്യവസ്ഥയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (2 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (2 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (2 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (3 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (4 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (4 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (4 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (4 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (4 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends