നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി....വാനിൽ ചിറകുവിരിച്ചു പറക്കും... മോഹം കൊണ്ടു പണിഞ്ഞൊരു കൊട്ടാരക്കെട്ടിൽ... മേലേ.. വെൺ കെച്ചക്കൊടി പാറുന്നുണ്ടല്ലോ. ഷിബു ചക്രവർത്തി രചിച്ച് നവാഗതനായ ജോ ദാനിയേൽ കുര്യാക്കോസ് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകരിൽ ഏറെ ശ്രദ്ധേയനായ കപിൽ കപിലനാണ്.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓർഡറിലെ ഇന്നു പുറത്തുവിട്ട വീഡിയോ ഗാനമാണിത്. ഈ ചിത്രത്തിലൂടെ രഞ്ചിത്ത് പുതിയൊരു സംഗീത സംവിധായകനേക്കൂടി മലയാള സിനിമക്കു പരിചയപ്പെടുത്തുന്നു. ജോ ദാനിയേൽ കുര്യാക്കോസ്, സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ. ജി. മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സെപ്റ്റംബർ 4-ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് ഈ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്. തുടരും സിനിമയിലെ ജോർജ് സാറിനെ അവതരിപ്പിച്ച് കൈയ്യടി നേടിയ പ്രകാശ് വർമ്മ , മലയാളത്തിൻ്റെ മുൻനായികയും സമീപകാലത്ത് ബ്ലാസ്റ്റ് എന്ന തമിഴ് ചിത്രത്തിലൂടെ പ്രേഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത അഭിരാമിയുടേയും ഷോട്ടുകളിലൂടെ ആരംഭിക്കുന്ന ഈ ഗാനം പിന്നീട് അഞ്ചു ചെറുപ്പക്കാരുടെ ആനന്ദ മുഹൂർത്തങ്ങളിലേക്കും അവരുടെ കുടുംബ ജീവിതങ്ങളിലേക്കുമൊക്കെയാണ് കടന്നുചെല്ലുന്നത്.
അഞ്ചു ചെറുപ്പക്കാരുടെ ഈ സന്തോഷമുഹൂർ തങ്ങൾ, മനോഹരമായ നിരവധി ദൃശ്യ വിരുന്നിലൂടെ വരച്ചുകാട്ടുമ്പോൾ പ്രേഷകനും നവ്യമായ ഒരനുഭൂതി സമ്മാനിക്കുമെന്ന തിൽ സംശയമില്ല. നിരവധി മനോഹരമായ ലൊക്കേഷനുകളി ലൂടെയാണ് ഈ ഗാനം കടന്നുപോകുന്നത്.
യൂത്തിനെ ഏറെ ആകർഷിക്കുന്ന തായിരിക്കും ഈ ഗാനം. പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി ആക്ഷൻ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ലോ ആൻഡ് ഓർഡർ.
റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലർ ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. തൊണ്ണൂറു ദിവസത്തോളം വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ ചിത്രീകരിച്ച ഈ ചിത്രം വലിയ മുതൽമുടക്കിലാണ് എത്തുന്നത്. കൊച്ചി, തിരുവനന്തപുരം . കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്‌സ് ആയ, ഫീനിക്സ് പ്രദൂ , പി.സി . സ്റ്റണ്ട്സ്, മാഫിയാ ശശി എന്നിവരാണ് ഈ ചിത്രത്തിൻ്റെ ആക്ഷനുകൾ ഒരുക്കുന്നത്. ഋതു ദേവ് അയ്യപ്പൻ ,ഷനൂദ് ഇബ്രാഹിം , ഡോൺ മൈക്കിൾ , സജൻ സുദർശൻ, നിജാദ് ബാബു തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റെണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു.ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്,
ശങ്കർ രാമകൃഷ്ണൻ,, നന്ദൻ ഉണ്ണി. അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻഗുണ്ടു കാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്. ഗാനങ്ങൾ - ഷിബു ചക്രവർത്തി, സംഗീതം - ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിപാൽ, ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ,
എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, കലാസംവിധാനം - സാബു റാം, മേക്കപ്പ് - റോഷൻ എൻ. ജി, കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, സൗണ്ട് ഡിസൈൻ - കിഷൻ സപ്താ, ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വി ബോസ്, ഡിസൈൻ - ആന്റണി സ്റ്റീഫൻ, കാസ്റ്റിംഗ് ഡയറക്ടർ - ശാലിനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, പി ആർ-വാഴൂർ ജോസ്.
https://www.facebook.com/Malayalivartha

























