കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു... ജില്ലയിൽ ഒൻപത് സ്‌ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ 72 വാഹന ഉടമകളുടെ പേരിൽ കേസെടുത്തു. നികുതിയിനത്തിൽ മാത്രം ഒരു കോടിയിലധികം രൂപ അടയ്ക്കുന്നതിന് ഈ വാഹനങ്ങൾക്ക് നോട്ടീസ് നൽകി.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെ കളമശ്ശേരി, അങ്കമാലി, പെരുമ്പാവൂർ കേന്ദ്രീകരിച്ചായിരുന്നു എൻഫോഴ്സ്മെന്റ് സംഘവും ഓഫീസ് സ്‌ക്വാഡും പരിശോധന നടത്തിയത്.
ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടെങ്കിലും സർവീസ് നടത്തുന്ന സംസ്ഥാനങ്ങളിലെ റോഡുനികുതി കൃത്യമായി അടയ്ക്കണമെന്ന നിയമം പല വാഹനങ്ങളും പാലിക്കുന്നില്ലെന്നും പരിശോധന തുടരുമെന്നും വ്യക്തമാക്കി ഉദ്യോഗസ്ഥർ.
"
https://www.facebook.com/Malayalivartha
























