Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2014 ൽ നരേന്ദ്ര മോദി ആദ്യമായി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്ത ചടങ്ങ്..ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എടുത്തുമാറ്റാൻ മോദി..

16 AUGUST 2026 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി

കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..

എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..

ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവില്‍, രാജ്യത്തെ നവതലമുറയുടെ ആശങ്കകളും പ്രതിഷേധങ്ങളും തിരിച്ചറിഞ്ഞ് യുവശക്തിക്ക് മുന്‍ഗണന നല്‍കുന്ന വന്‍ പ്രഖ്യാപനങ്ങളുമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നത് . ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ 13-ാമത് വട്ടവും ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വലിയ ആശ്വാസമാകുന്ന സുപ്രധാന തീരുമാനങ്ങളാണ് വെളിപ്പെടുത്തിയത്. 'വന്ദേമാതരം' ഗീതത്തിന്റെ 150-ാം വാര്‍ഷിക വേളയില്‍ ചെങ്കോട്ടയുടെ തട്ടകത്തില്‍ ചരിത്രത്തിലാദ്യമായി വന്ദേമാതരം മുഴങ്ങിക്കേട്ട അന്തരീക്ഷത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം നടന്നത്.

ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ സ്വാതന്ത്ര്യദിന പ്രസംഗം ഏറെ ചർച്ചയായിരുന്നു. എന്നാൽ 2014 ൽ നരേന്ദ്ര മോദി ആദ്യമായി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്ത ചടങ്ങ് ഓർത്തെടുക്കുകയാണ് മുൻ പ്രതിരോധ സെക്രട്ടറി ആർ.കെ. മാത്തൂർ. സുരക്ഷയുടെ ഭാഗമായി പ്രധാനമന്ത്രിമാർ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന്റെ പിന്നിൽനിന്നായിരുന്നു സ്വാതന്ത്ര്യദിനത്തിൽ പ്രസംഗിച്ചിരുന്നത്. എന്നാൽ ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എടുത്തുമാറ്റാൻ മോദി ആദ്യമേ ആവശ്യപ്പെട്ടിരുന്നതായി ആർ.കെ. മാത്തൂർ പറഞ്ഞു

 

ഓഗസ്റ്റ് 15-ന് മുൻപ് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ആർ.കെ. മാത്തൂറും അന്നത്തെ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഡയറക്ടറും മോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ മോദി ആദ്യമായി ചെങ്കോട്ടയിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനാൽ സുരക്ഷാ സംബന്ധമായ എല്ലാ കാര്യങ്ങളും ഉദ്യോഗസ്ഥർ പ്രത്യേകം ചർച്ച ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനെ കുറിച്ചും പറഞ്ഞു. എന്നാൽ ഇതിനെ കുറിച്ച് വിശദീകരിച്ചപ്പോൾതന്നെ പ്രധാനമന്ത്രി ഇടപെട്ടു.ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് തനിക്കു മുന്നിലുണ്ടെങ്കിൽ പൗരന്മാരെ അഭിസംബോധന ചെയ്യാൻ കഴിയില്ലെന്ന് നരേന്ദ്ര മോദി തീർത്തുപറഞ്ഞു. സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ്

ഇങ്ങനെയൊരു സംവിധാനം ഏർപ്പെടുത്തുന്നതെന്നും ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് മാറ്റിയാൽ സംഭവിക്കുന്ന അപകടങ്ങളെ കുറിച്ചും ഉന്നത ഉദ്യോഗസ്ഥർ മോദിയെ ധരിപ്പിച്ചു. എന്നാൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് നീക്കം ചെയ്യണമെന്ന ആവശ്യത്തിൽ പ്രധാനമന്ത്രി ഉറച്ചുനിന്നു. തുടർന്ന് അന്ന് സ്വാതന്ത്ര്യദിന ചടങ്ങിന് മണിക്കൂറുകൾക്ക് മുൻപ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് മാറ്റി. പുലർച്ചെ 2 മണിയോടെയാണ് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് നീക്കം ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (50 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (1 hour ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (3 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends