പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു. രാജകുമാരിക്ക് സമീപമുള്ള ചൊക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞികൾ പൂത്തുതുടങ്ങിയതോടെ, സഞ്ചാരികൾക്കായി ഔദ്യോഗിക പ്രവേശനം ആഗസ്റ്റ് 24 മുതൽ ആരംഭിക്കുന്നു. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ–ബോഡിമെട്ട് റോഡിൽ ദേവികുളത്തെ വനം വകുപ്പ് റേഞ്ച് ഓഫിസിന് സമീപമാണ് പ്രധാന പ്രവേശന കവാടം.
വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിങ് സേവനം ഉടൻ ആരംഭിക്കുകയും ചെയ്യും. മുതിർന്നവർക്ക് 200 രൂപയും 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്.
രാവിലെ 7 മുതൽ വൈകുന്നേരം 4 വരെയാണ് സന്ദർശന സമയം. സഞ്ചാരികളുടെ തിരക്ക് ഒഴിവാക്കാൻ മൂന്നാറിൽ നിന്ന് ദേവികുളത്തേക്ക് പ്രത്യേക കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നതാണ്. സ്വകാര്യ, ടാക്സി വാഹനങ്ങൾ മൂന്നാറിൽ പാർക്ക് ചെയ്ത് ബസിൽ സഞ്ചാരികൾക്ക് ദേവികുളത്തേക്ക് എത്താനാകും. അതേസമയം സെപ്റ്റംബർ ആദ്യവാരത്തോടെ ചൊക്രമുടി മലനിരകൾ പൂർണമായും വയലറ്റ് പട്ട് വിരിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























