Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..


സങ്കടക്കാഴ്ചയായി... പനവൂർ ചുള്ളാളത്ത് സുഹൃത്ത് ഓടിച്ച ടിപ്പർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാ‌രന് ദാരുണാന്ത്യം


  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...

കണ്ണൂരിൽ സി പി എം പടക്കം പൊട്ടുന്നതുപോലെ പൊട്ടി..സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം..പൊളിഞ്ഞ വിവരം പുറംലോകത്തെത്തിച്ചത് ടി.കെ..

16 AUGUST 2026 11:20 AM IST
മലയാളി വാര്‍ത്ത

കണ്ണൂരിൽ സി പി എം പടക്കം പൊട്ടുന്നതുപോലെ പൊട്ടി. കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പിൽ പൊട്ടിത്തുടങ്ങിയ അമിട്ട് തളിപറമ്പ് എം എൽ എയും സി പി എം വിമതനുമായിരുന്ന ടി.കെ ഗോവിന്ദന്റെ ഇടപെടലിലാണ്  തകർന്നു തരിപ്പണമായത്.സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞ വിവരം പുറംലോകത്തെത്തിച്ചത്  ടി.കെ യാണ്. 9 വര്‍ഷം മുമ്പ് നിക്ഷേപിച്ച പണം തിരികെ കിട്ടാതായതോടെ പരാതിയുമായി നിക്ഷേപകര്‍ രംഗത്തെത്തി. വാർത്ത പു റത്തുവന്നതോടെ മയ്യിൽ സ്വദേശി നാസര്‍ എന്നയാൾ ഒമ്പത് വർഷം മുമ്പ് നിക്ഷേപിച്ച പണം അദ്ദേഹത്തിന് തിരികെ കിട്ടി. നിക്ഷേപതുക തിരികെ കിട്ടാൻ വേണ്ടി നാസർ ടി.കെ ഗോവിന്ദന് എംഎല്‍എ മുഖേന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി അത് കണ്ണൂർ ജില്ലാ ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.

 

സതീശന്റെ പോലീസ് പിണറായിയെയും പാർട്ടി സെക്രട്ടറിയെയും നേടി വരുമെന്ന അവസ്ഥയെത്തിയപ്പോഴാണ് സി പി എം തലയൂരിയത്.ചീഫ് പ്രമോട്ടറായിരുന്ന യുവജനക്ഷേമ ബോര്‍ഡ‍് ചെയര്‍മാന്‍ എം ഷാജര്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാതായെന്ന് നിക്ഷേപകർ പറയുന്നു. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് നിക്ഷേപകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.ഇസ്ലാമിക നിയമമായ ശരീഅത്ത് അനുസരിച്ച്, പലിശ രഹിതമായി പ്രവത്തിക്കുന്ന സാമ്പത്തിക ഇടപാട് സംവിധാനമാണ് ഇസ്ലാമിക ബാങ്കിംഗ് എന്ന ഈ സംരംഭം 2017 ഡിസംബറിലാണ് സിപിഎം തുടങ്ങുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു ഉദ്ഘാടകന്‍. ചീഫ് പ്രമോട്ടറായി അന്നത്തെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായിരുന്ന എം ഷാജറിനെയും നിയോഗിച്ചു.

 

മുസ്ലീം ന്യൂനപക്ഷത്തെ ഒപ്പം കൂട്ടുകയെന്ന രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് സിപിഎം ഈ ബാങ്ക് തുടങ്ങിയത്. ബീഫ് കയറ്റുമതിയുള്‍പ്പെടെയുള്ള പദ്ധതികള്‍ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. നിക്ഷേപം സ്വീകരിച്ച് ഓഫീസൊക്കെ തുറന്നെങ്കിലും വൈകാതെ പൂട്ട് വീണു. വര്‍ഷം ഒമ്പത് കഴിഞ്ഞിട്ടും നിക്ഷേപ തുക തിരിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. വരവ്-ചെലവ് കണക്കും എവിടെയും അവതരിപ്പിച്ചിട്ടില്ല.ഭരണ സമിതി ആരെന്നോ എന്തെന്നോ പോലും ഇപ്പോള്‍ വ്യക്തമല്ലെന്നും സിപിഎം നേതാക്കളെ ബന്ധപ്പെട്ടിട്ടും കാര്യമുണ്ടായില്ലെന്നും നിക്ഷേപകനായ നാസര്‍ പറഞ്ഞു. പരാതിയില്‍ പ്രതികരിക്കാനില്ലെന്ന് എം ഷാജര്‍ അറിയിച്ചു.ഒരു ലക്ഷം രൂപ തിരിച്ചു നൽകി. നിലവിൽ പരാതിയില്ലെന്നും തന്റെ ആവശ്യം പരിഗണിക്കപ്പെട്ടുവെന്നും നാസർ പറഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ഉണ്ടാക്കിയ രാഷ്ട്രീയ ആഘാതം അടങ്ങുംമുമ്പേ, പാര്‍ട്ടി നേതാക്കള്‍ നേതൃത്വം നല്‍കിയ മറ്റൊരു സാമ്പത്തിക സംരംഭത്തിന്റെ തകര്‍ച്ചയും സിപിഎമ്മിന് വന്‍ തിരിച്ചടിയാകുന്നു. പലിശരഹിത ബാങ്കിങ് ലക്ഷ്യമിട്ട് കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച 'ഹലാല്‍ ഫായിദ' സഹകരണ സംഘത്തില്‍ നടന്ന തട്ടിപ്പ് ആരോപണങ്ങളാണ് ഇപ്പോള്‍ ജില്ലയിലെ സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിക്ഷേപിച്ച തുക തിരികെ ലഭിക്കുന്നില്ലെന്ന ആരോപണവുമായി പാര്‍ട്ടി അണികള്‍ പോലും രംഗത്തെത്തിയത് വിഷയം കൂടുതല്‍ ഗുരുതരമാക്കുന്നു.കരുവന്നൂരിലേതിന് സമാനമായ രീതിയില്‍ സംഘടിതമായി നടന്ന മറ്റൊരു സാമ്പത്തിക ക്രമക്കേടാണോ ഇതെന്ന് ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയരുകയാണ്. അഴിമതിയും സുതാര്യതയില്ലായ്മയും മൂലം തകര്‍ന്ന കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ മാതൃകയില്‍ ഹലാല്‍ ഫായിദയിലും

 

കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നാണ് ഉയര്‍ന്നുവരുന്ന പ്രാഥമിക ആരോപണങ്ങള്‍.2017 ഡിസംബര്‍ 24-നാണ് വലിയ ആഘോഷങ്ങളോടെ ഹലാല്‍ ഫായിദ സഹകരണ സംഘം പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിക്ഷേപകരില്‍നിന്ന് സമാഹരിക്കുന്ന തുക വിവിധ വികസന പദ്ധതികളില്‍ നിക്ഷേപിക്കുകയും അതിലൂടെ ലഭിക്കുന്ന ലാഭം ഡിവിഡന്റായി നിക്ഷേപകര്‍ക്ക് വീതിച്ചുനല്‍കുകയും ചെയ്യുന്ന പലിശരഹിത ഇസ്ലാമിക് ബാങ്കിങ് മാതൃകയിലായിരുന്നു ഇത് വിഭാവനം ചെയ്തിരുന്നത്.എന്നാല്‍, തുടക്കത്തിലെ ആവേശത്തിന് ശേഷം സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹത ഏറുകയായിരുന്നു. ലക്ഷക്കണക്കിന് രൂപ നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചെങ്കിലും 2017-ന് ശേഷം സ്ഥാപനത്തിന്റെ വരവ്-ചെലവ് കണക്കുകളോ മറ്റ് വിവരങ്ങളോ പൊതുസമക്ഷം അവതരിപ്പിച്ചിട്ടില്ല.

 

എത്രപേരില്‍ നിന്ന് എത്ര തുക പിരിച്ചു, ഈ പണം എങ്ങോട്ടാണ് പോയത് തുടങ്ങിയ കാര്യങ്ങളില്‍ യാതൊരു സുതാര്യതയുമില്ലെന്നാണ് നിക്ഷേപകര്‍ ചൂണ്ടിക്കാണിക്കുന്നത്.ഒരുലക്ഷം രൂപയുടെ ഓഹരിയാണ് പരാതിക്കാരനായ നാസറിന് സ്ഥാപനത്തിലുണ്ടായിരുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റുമായിരുന്ന എം. ഷാജറായിരുന്നു ഹലാല്‍ ഫായിദയുടെ പ്രധാന പ്രൊമോട്ടര്‍. എന്നാല്‍ സാമ്പത്തിക വിവരങ്ങള്‍ അറിയാനും തുക തിരികെ നേടാനും ഷാജറിനെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ലെന്ന് നാസര്‍ വ്യക്തമാക്കുന്നു. നിലവില്‍ കണ്ണൂരിലുള്ള ഹലാല്‍ ഫായിദയുടെ ഓഫീസ് അടഞ്ഞുപൂട്ടിയ നിലയിലാണ്.

 

അതേസമയം, സംഘത്തിനെതിരെയുള്ള പരാതി വാര്‍ത്തയായതിന് തൊട്ടുപിന്നാലെ വലിയ രീതിയിലുള്ള തടിയൂരാനുള്ള നീക്കങ്ങളും അണിയറയില്‍ നടന്നു. സുഹൃത്ത് മുഖേന പരാതിക്കാരനായ നാസറിന് ഒരു ലക്ഷം രൂപ തിരികെ നല്‍കിയതോടെ നിലവില്‍ പരാതിയുമായി മുന്നോട്ടുപോകാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും സമാനരീതിയില്‍ പണം നഷ്ടപ്പെട്ട മറ്റു പല നിക്ഷേപകരും ഇപ്പോഴും കടുത്ത ആശങ്കയിലാണ്.വിഷയം വലിയ രാഷ്ട്രീയ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ഭരണപക്ഷം . ഹലാല്‍ ഫായിദ തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി വ്യക്തമാക്കിക്കഴിഞ്ഞു. പാവപ്പെട്ട നിക്ഷേപകരുടെ പണം തട്ടിയെടുത്തവര്‍ക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്നും സംഭവത്തിന് പിന്നിലെ ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തില്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലായതോടെ മറുപടി പറയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പ്രാദേശിക-ജില്ലാ നേതാക്കൾ. തട്ടിപ്പ് ആരോപണം കത്തിപ്പടരുമ്പോഴും വിഷയത്തില്‍ വ്യക്തത വരുത്താനോ ആരോപണങ്ങള്‍ നിഷേധിക്കാനോ സിപിഎം നേതാക്കള്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല. ഈ മൗനം പാര്‍ട്ടിക്കുള്ളില്‍ തന്നെ വന്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.കരുവന്നൂര്‍ വിവാദം പാര്‍ട്ടിക്ക് സൃഷ്ടിച്ച പ്രഹരങ്ങള്‍ക്ക് പിന്നാലെ, ഹലാല്‍ ഫായിദയിലെ പുതിയ സംഭവവികാസങ്ങള്‍ പാര്‍ട്ടി അണികള്‍ക്കിടയിലും കടുത്ത നിരാശ പടര്‍ത്തുകയാണ്. ജനവിശ്വാസം നഷ്ടപ്പെട്ട സഹകരണ മേഖലയില്‍ കൂടുതല്‍ സാമ്പത്തിക തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവരുന്നത് വരും ദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍ക്ക് വഴിമരുന്നിടുമെന്ന് ഉറപ്പാണ്

 

8 വർഷം കഴിഞ്ഞിട്ടും പ്രഖ്യാപിത ലക്ഷ്യം പൂർത്തിയാക്കുകയോ സ്ഥാപനത്തിന്റെ വരവുചെലവ് കണക്കുകൾ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. നിക്ഷേപകർ വഞ്ചിക്കപ്പെട്ട വിവരം സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ഉന്നയിക്കപ്പെട്ടിരുന്നുവെന്ന് ടി.കെ.ഗോവിന്ദൻ എംഎൽഎ വ്യക്തമാക്കി. പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് ആരോപണം, കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി കണ്ണൂർ ലോക്കൽ കമ്മിറ്റി ഓഫിസിനു കെട്ടിടമുണ്ടാക്കാൻ സ്വരൂപിച്ച ഫണ്ടിലെ ക്രമക്കേട് എന്നിവയ്ക്കു പിന്നാലെയാണ് കണ്ണൂരിൽ സിപിഎമ്മിന്റെ മറ്റൊരു സാമ്പത്തിക ക്രമക്കേടു കൂടി പുറത്തുവന്നത്.പി. ജയരാജൻ സി.പി.എം ജില്ല സെക്രട്ടറിയായിരിക്കെയാണ് കണ്ണൂര്‍ ആസ്ഥാനമാക്കി ഹലാല്‍ ഫായിദ സഹകരണ സംഘം ആരംഭിച്ചത്.

 

കണ്ണൂർ സബ്ജയില്‍ റോഡില്‍ മുത്തുമാരിയമ്മന്‍ കോവിലിന് സമീപം ഓഫിസ് തുറന്നാണ് പ്രവര്‍ത്തനം തുടങ്ങിയത്. അധികം വൈകാതെ ഈ ഓഫിസ് അടച്ചുപൂട്ടി. പലിശരഹിത ബിസിനസ് എന്ന നിലക്ക് ഒട്ടേറെ പേർ പദ്ധതിയിൽ പണം നിക്ഷേപിച്ചു. ലാഭവും മുതലും ഇല്ലെന്നു വന്നതോടെയാണ് നിക്ഷേപകർ പരാതിയുമായി എത്തിയത്.ടി - കെ. ഗോവിന്ദൻ ഉയർത്തിവിട്ട ബൂമറാങ്ക് എപ്രകാരം കൈകാര്യം ചെയ്യുമെന്ന് പാർട്ടിക്ക് മനസിലാവുന്നില്ല. ടി - കെ ഗോവിന്ദനും മറ്റും പാർട്ടി വീടുകയാണെന്ന് മനസിലാക്കിയപ്പോൾ തന്നെ എല്ലാം അടുത്തു നിന്ന് കണ്ടയാൾ ബുദ്ധിമുട്ടിക്കുമെന്ന് പാർട്ടി മനസിലാക്കിയിരുന്നു. പയ്യന്നൂരിൽ വി.കുഞ്ഞിക്കൃഷ്ണനും തളിപ്പറമ്പിൽ ടി.കെ.ഗോവിന്ദനും തിരുത്തിയത് സിപിഎമ്മിന്റെ ചരിത്രമാണ്..

 

രൂപീകരണം മുതൽ (1965) സിപിഎമ്മിനൊപ്പം നിന്ന പയ്യന്നൂരിലും 1970ന് ശേഷം സിപിഎമ്മിനെ കൈവിട്ടിട്ടില്ലാത്ത തളിപ്പറമ്പിലും യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതർ വിജയക്കൊടിനാട്ടി. കഴിഞ്ഞ തവണ ജില്ലയിലെ 11ൽ 9 സീറ്റുകളും നേടിയ എൽഡിഎഫിന് ഇത്തവണ 6 സീറ്റിൽ തൃപ്തിപ്പെടേണ്ടി വന്നു. മുഖ്യമന്ത്രി പിണറായി വിജയനു പോലും ജനകീയ പ്രതിഷേധത്തിൽ തലയുയർത്തി നിൽക്കാനായില്ല. പരാജയത്തിനു തുല്യമായ ജയത്തിൽ സ്വന്തം നാട്ടുകാർ അദ്ദേഹത്തെ തളച്ചു. പയ്യന്നൂരിൽ ധനരാജ് രക്തസാക്ഷി ഫണ്ട് ഉൾപ്പെടെ 3 ഫണ്ടുകളിൽ നിന്നായി ഒരു കോടിയോളം രൂപ നേതാക്കൾ തട്ടിയെടുത്തെന്നും  ഉത്തരവാദികളെ നേതൃത്വം സംരക്ഷിച്ചെന്നുമുള്ള ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണന്റെ വാദത്തിനൊപ്പം സിപിഎം അണികൾ നിന്നു. നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകവുമായി ജനങ്ങളിലേക്കിറങ്ങിയ കുഞ്ഞിക്കൃഷ്ണന്

 

പുസ്തകത്തിന്റെ പേര് പ്രാവർത്തികമാക്കി ജനം മറുപടി നൽകി. ആളും ബഹളവുമില്ലാത്ത പ്രചാരണമായിരുന്നു കുഞ്ഞിക്കൃഷ്ണന്റേത്. അതിന്റെ ആഴവും പരപ്പും മനസ്സിലാക്കാൻ സിപിഎമ്മിനു കഴിഞ്ഞില്ല. ടി.ഐ.മധുസൂദനനു വോട്ട് ചോദിക്കാൻ ഒപ്പം നടന്നവരിൽ പലരും മനസ്സുകൊണ്ട് കുഞ്ഞിക്കൃഷ്ണനൊപ്പമായിരുന്നുവെന്നു പാർട്ടി ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകണം.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഒഴിഞ്ഞ തളിപ്പറമ്പിലേക്ക് ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കിയതിലെ പ്രതിഷേധമാണ് ടി.കെ.ഗോവിന്ദനെ വിജയത്തിലെത്തിച്ചത്. ശ്യാമളയുടെ സ്ഥാനാർഥിത്വം സിപിഎമ്മിനകത്ത് വലിയ വിവാദങ്ങൾ ഉയർത്തിയെങ്കിലും നേതൃത്വം ഗൗനിച്ചില്ല. സിപിഎം നേതൃത്വത്തോടുള്ള അണികളുടെ പ്രതിഷേധം ടി.കെ.ഗോവിന്ദന് അനുകൂലമായി. 2021ൽ 22,689 വോട്ടിന്റെ ഭൂരിപക്ഷത്തിന് എം.വി. ഗോവിന്ദൻ ജയിച്ച തളിപ്പറമ്പ് മണ്ഡലം ഇത്തവണ

 

12,551 വോട്ടിന് ടി.കെ.ഗോവിന്ദൻ പിടിച്ചെടുത്തു. മറ്റു മണ്ഡലങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ടായി. എൽഡിഎഫ് ജയിച്ച കല്യാശ്ശേരി, അഴീക്കോട്, ധർമടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിൽ വോട്ടും ഭൂരിപക്ഷവും കാര്യമായി ഇടിഞ്ഞു. കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയിലാണ് പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും ചിത്രത്തിൽ തെറ്റ് എന്ന് അടയാളപ്പെടുത്തുകയും പാർട്ടിയാണ് വലുത് നേതാക്കളല്ല എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. എം. സ്വരാജിന്റെയും പി. ജയരാജന്റെയും ചിത്രം വച്ച് ‘ഇനി നയിക്കാൻ ഇവരുണ്ടെങ്കിൽ ഇവരുടെ കൂടെ ഞങ്ങളുമുണ്ട്’ എന്നും എഴുതിയിട്ടുണ്ട്. ചെങ്കോട്ടമുക്ക് ഈരായിക്കൊല്ലി എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.

 

പാർട്ടിയിൽ പിണറായിക്കെതിരെയും ഗോവിന്ദനെതിരെയും പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നു എന്ന സൂചനയായാണ് കോളയാട് പഞ്ചായത്തിലെ ഇരായിക്കൊല്ലിയിൽ രാത്രി ബോർഡ് പ്രത്യക്ഷപ്പെട്ടത്. മലയോരത്തെ സിപിഎം കോട്ടയെന്ന് അറിയപ്പെടുന്ന പ്രദേശമാണ് ഈരായിക്കൊല്ലി. തിരുത്തൽ നടപടികൾ ആവശ്യമാണെന്ന് അറിയിച്ച് പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റുകാർ പാർലമെന്ററി വ്യവസ്ഥയിൽ ഏർപ്പെടുമ്പോൾ പലതരം ജീർണതകളും കടന്നുവരുമെന്ന് ജയരാജൻ ഫെയ്സ്ബുക്കിൽ‌ കുറിച്ചു. അത്തരം ജീർണതകൾ ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കും. മൂർത്തമായ അത്തരം പ്രശ്നങ്ങൾ പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നോട്ടുപോകാനാവില്ല.

 

അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തഃസത്ത ഉയർത്തിപ്പിടിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകാമെന്നും ജയരാജൻ പറഞ്ഞു.പി. ജയരാജൻ കുത്തിയതും പിണറായിയെയും  എം.വി ഗോവിന്ദനെയുമായിരുന്നു.കോടിയേരി പിണറായിയുടെ വാക്കുകൾ അനുസരിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ അന്ധനായ ആരാധകനായിരുന്നില്ല. പിണറായിയെ  സ്നേഹപൂർവം തിരുത്താനുള്ള അധികാരം  കോടിയേരിക്ക്  ഉണ്ടായിരുന്നു. കോടിയേരിയെ പിണറായി അനുസരിച്ചിരുന്നു. എന്നാലിന്ന് പിണറായിക്ക് ഏറാൻ മൂളിയായി നിൽക്കാനാണ് ഗോവിന്ദൻ ശ്രമിക്കുന്നത്. കണ്ണൂരിലെ പാരമ്പര്യമുള്ള നേതാക്കളെയെല്ലാം പാർട്ടി സെക്രട്ടറി പിണക്കി.അതാണ് പാർട്ടി ഇപ്പോൾ അനുഭവിക്കുന്നത്. സ്വന്തം മരുമകനു വേണ്ടി മുസ്ലിം നേതാക്കളെ സുഖിപ്പിക്കുന്നതിനു വേണ്ടിയാണ് ഇസ്ലാമിക ബാങ്ക് തുടങ്ങാൻ പിണറായി തീരുമാനിച്ചത്.

 

പിന്നീട് ചില ലോക്കൽ നേതാക്കളുടെ പേരുകൾ ബാങ്കുമായി ബന്ധപ്പെട്ട് പറഞ്ഞിരുന്നെങ്കിലും അത് മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ ആശയം ആണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. കണ്ണൂരിൽ  തുടങ്ങുന്ന ബാങ്ക് വിജയിക്കുകയാണെങ്കിൽ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ കൂടി സ്ഥാപിക്കാം എന്നായിരുന്നു ആലോചന. എന്നാൽ ജനിക്കും മുമ്പ് മരിക്കാനായിരുന്നു ബാങ്കിൻറെ വിധി. ചില സിപിഎം നേതാക്കൾ തന്നെയാണ് പാർട്ടി വിട്ട എംഎൽഎ ടി കെ ഗോവിന്ദനെ സ്വാധീനിച്ച് ബാങ്കിൻറെ കഥകൾ പുറംലോകത്ത് എത്തിച്ചത്.  സിപിഎമ്മിനെതിരായ വാർത്തകൾ അടിക്കടി പത്രങ്ങളിൽ വരുമ്പോൾ വാർത്തകളുടെ ഉറവിടം സിപിഎം നേതാക്കൾ തന്നെയാണ്.  പ്രവർത്തകരും ഇത്തരത്തിൽ വാർത്തകൾ കൈമാറാറുണ്ട്.

 

എന്ത് വിലകൊടുത്തും പാർട്ടിയെ സർവ്വനാശത്തിന്റെ പടുകുഴിയിൽ നിന്നും രക്ഷിക്കണം എന്ന് ആഗ്രഹമുള്ളവർ പാർട്ടിക്കെതിരെ തിരുത്തൽ ശക്തിയായി നിലകൊള്ളുന്നു. പിണറായിയുടെ പ്രതാപകാലം സർക്കാരിൽ അവസാനിച്ചെങ്കിലും പാർട്ടിയിൽ ഇപ്പോഴും അദ്ദേഹം പിടിമുറുക്കി തുടരുകയാണ്. എം.വി. ഗോവിന്ദനാകട്ടെ  പാർട്ടിയുടെ വലിയ പരാജയത്തിൽ അടിതെറ്റിപ്പോയി .   കേന്ദ്രത്തിനും വേണ്ട സംസ്ഥാനത്തിനും വേണ്ട എന്ന അവസ്ഥയിലാണ് ഗോവിന്ദൻ മാഷ് നിലവിലുള്ളത്. ഒരു പത്രസമ്മേളനം വിളിച്ച്  പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ പോലും പാർട്ടി സെക്രട്ടറിക്ക്  കഴിയുന്നില്ല. ഗോവിന്ദനെപ്പോലുള്ളവരുടെ കടന്നാക്രമണം പാർട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിൽ നിന്ന് തന്നെ ഉണ്ടാവുമ്പോൾ പാർട്ടി നിസ്സഹായമായി പോകുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ഏതാനും ചില നേതാക്കൾക്ക് പോക്കറ്റ് വെറുപ്പിക്കാനുള്ള ആയുധമാക്കി പാർട്ടിയെ മാറ്റിയിരിക്കുന്നു.അതാണ് അതാണ് പാർട്ടി പ്രവർത്തകരുടെ സങ്കടം. പാർട്ടി നേതാക്കളുടെ പരാജയങ്ങൾ പാർട്ടി അണികൾ തന്നെ ആഘോഷിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (5 minutes ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (16 minutes ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (31 minutes ago)

കൊച്ചിയില്‍ പാര്‍ക്ക് പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നു  (40 minutes ago)

തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (58 minutes ago)

KERALA POLICE മെറ്റേണിറ്റി യൂണിഫോം;  (1 hour ago)

വിവാഹം വേണ്ടെന്നുവച്ചതിന് കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്  (1 hour ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (1 hour ago)

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):  (1 hour ago)

മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് സന്നിധാനത്ത് അനുമതി നിഷേധിച്ച് വനംവകുപ്പ്  (1 hour ago)

IRAN -US പൗരന്മാരോട് ആഹ്വാനം ചെയ്ത് ഇറാന്‍  (1 hour ago)

മോഹൻലാൽ- തരൂൺമൂർത്തി ചിത്രം 'അതിമനോഹര'ത്തിന്റെ ശബരിമല സന്നിധാനത്തെ ഷൂട്ടിങിന് അനുമതിയില്ല...  (1 hour ago)

നിഫ്റ്റി 24,300ലേക്ക് താഴ്ന്ന നിലയിൽ ...  (1 hour ago)

സപ്ലൈക്കോയുടെ ഓണം ഫെയറിന് തുടക്കമായി.... ആയിരം രൂപക്ക് 21 ഇനങ്ങളടങ്ങിയ കിറ്റ്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.... പവന് 400രൂപയുടെ വർദ്ധനവ്  (2 hours ago)

Malayali Vartha Recommends