Widgets Magazine
21
Aug / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് പിഞ്ചു കുഞ്ഞടക്കമുള്ള ആറംഗ ഇന്ത്യന്‍ കുടുംബത്തെ കാണാതായി, കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 28 ദിവസം പ്രായമായ പിഞ്ചു കുഞ്ഞടക്കമാണ് ഒലിച്ചു പോയത്

21 MAY 2019 08:36 PM IST
മലയാളി വാര്‍ത്ത

ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് പിഞ്ചു കുഞ്ഞടക്കമുള്ള ആറംഗ ഇന്ത്യന്‍ കുടുംബത്തെ കാണാതായി. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 28 ദിവസം പ്രായമായ പിഞ്ചു കുഞ്ഞടക്കമാണ് ഒലിച്ചു പോയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വാദി ബനീ ഖാലിദില്‍ വെച്ച് മലവെള്ളപ്പാച്ചിലില്‍ പെട്ട് ഒലിച്ചു പോവുകയായിരുന്നു. ഒമാനില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ സര്‍ദാര്‍ ഫസല്‍ അഹമ്മദും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ഒഴുകിപ്പോവുന്നതിനിടയില്‍ ഒരു മരത്തില്‍ പിടിത്തം കിട്ടിയ സര്‍ദാര്‍ രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ ഇദ്ദേഹത്തിന്റെ ഭാര്യ അര്‍ഷി, പിതാവ് ഖാന്‍, മാതാവ് ശബാന, നാല് വയസ്സുകാരി മകള്‍ സിദ്ര, രണ്ട് വയസ്സുകാരന്‍ മകന്‍ സൈദ്, 28 ദിവസം പ്രായമുള്ള മകന്‍ നൂഹ് എന്നിവരാണ് ഒലിച്ചുപോയി. ഇവരെ കുറിച്ച് ഇത് വരെ ഒരു വിവരവും ഇല്ല. ഇന്നലെയും ഇന്നുമായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഒഴുക്കില്‍ പെട്ട ആറ് പേരും മരിച്ചിട്ടുണ്ടാവും എന്നാണ് അധികൃതരുടെ നിഗമനം. പുതുതായി ജനിച്ച കുട്ടിയെ കാണാന്‍ വേണ്ടിയാണ് സര്‍ദാറിന്റെ മാതാപിതാക്കള്‍ നാട്ടില്‍ നിന്നും ഒമാനിലേക്ക് വന്നത്. ഇന്ന് നാട്ടിലേക്ക് തിരിച്ചു പോവാനിരിക്കെയാണ് ഈ ദാരുണ സംഭവം. 

ഇബ്രയില്‍ നിന്ന് കാറില്‍ വാദി ബനീ ഖാലിദിലേക്കാണ് ഇവര്‍ പോയത്. നല്ല ചൂടുണ്ടായിരുന്നു. നല്ല വെളിച്ചമുണ്ടായിരുന്നു. അതിനാല്‍ മഴ പെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വാദിയില്‍ എത്തിയപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി. ഏതാനും മിനിറ്റുകള്‍ക്കകം മഴ തീരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മഴ കനത്തു. അതുവഴി പോയ പ്രദേശവാസി ഇവരോട് പറഞ്ഞു, അവിടം അപകടം പിടിച്ച സ്ഥലമാണ് പെട്ടെന്ന് പോകണമെന്ന്. എന്നാല്‍ പ്രധാന റോഡിലേക്ക് പോകാന്‍ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ കാറിലുള്ളവരെല്ലാം രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ മൂടല്‍ മഞ്ഞ് രൂപപ്പെട്ടതിനാല്‍ കാറിനുള്ളിലുള്ളവര്‍ക്ക് ഗ്ലാസിലൂടെ ഒന്നും കാണാന്‍ സാധിച്ചില്ല. മാത്രമല്ല വായൂ പോലും കാറിലേക്ക് കടക്കാനാകാത്ത സ്ഥിതിയായി. അപ്പോഴേക്കും കാര്‍ മലയുടെ മുകളിലെത്തിയെങ്കിലും മണല്‍ കലര്‍ന്ന വെള്ളം കുത്തിയൊഴുകാന്‍ തുടങ്ങിയിരുന്നെന്ന് രക്ഷപെട്ട സര്‍ദാര്‍ ഫസല്‍ പറഞ്ഞു. 

കാര്‍ പിന്നോട്ടെടുത്ത് വലിയ മതിലിനോട് ചേര്‍ത്ത് നിര്‍ത്തിയെങ്കിലും രക്ഷപെടാനായില്ല. കാര്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിത്തുടങ്ങിയിരുന്നു. ഉടനെ എല്ലാവരും പുറത്തിറങ്ങാന്‍ നോക്കി. അതിനിടെ ഫസലിന്റെ മകള്‍ വെള്ളത്തില്‍ വീണു. കുഞ്ഞിനെ രക്ഷിക്കാന്‍ ഫസലിന്റെ പിതാവ് ശ്രമിച്ചെങ്കിലും അദ്ദേഹവും മകളും ഒലിച്ചുപോയി. ഇതെല്ലാം കണ്ട് കാറിലിരുന്ന് നിലവിളിക്കാനേ ഫസലിനും ഭാര്യയ്ക്കും മാതാവിനും കഴിഞ്ഞുള്ളൂ. അതിനിടെ കാര്‍ തടാകത്തിലേക്ക് ഒലിച്ച് പോയി. ഫസല്‍ കാറില്‍ നിന്ന് തെറിച്ച് പോയി. ഒരു പാറയില്‍ കയറി ഇരുന്നു. ഇപ്പോഴേക്കും കാര്‍ കാണാനില്ലായിരുന്നു. ഹൈദരാബാദ് സ്വദേശിയാണ് സര്‍ദാര്‍ ഫസല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ സെലിബ്രിറ്റികളെ സംവിധായകരാക്കി പോണ്‍ഹബ്  (3 hours ago)

രക്ഷാബന്ധന്‍ ദിനത്തില്‍ മക്കള്‍ക്കൊപ്പം സണ്ണിലിയോണ്‍...  (3 hours ago)

താരസുന്ദരി ഐശ്വര്യ റായിയുടെ രക്ഷാബന്ധന്‍ ചിത്രങ്ങള്‍...  (3 hours ago)

നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ...അനു സിത്താരയുടെ കിടിലന്‍ മറുപടി  (4 hours ago)

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണ്; ഇന്ത്യന്‍ നിലപാടിന് പിന്തുണയുമായി അമേരിക്ക  (5 hours ago)

പി. ചിദംബരത്തെ തേടി സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും... ബുധനാഴ്ച സുപ്രീം കോടതി ചിദംബരത്തിന്റെ ഹര്‍ജി പരിഗണിക്കും മുമ്പ് അറസ്റ്റിലേക്ക് കടക്കാനുള്ള നീക്കങ്ങളാണ് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്നത്  (5 hours ago)

ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് നല്‍കി കാറിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി  (5 hours ago)

തന്റെ രോഗവിവരം വെളിപ്പെടുത്തി ബിഗ് ബി  (5 hours ago)

യദ്യൂരപ്പ മന്ത്രിസഭയില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ രാജി വച്ച ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലും  (6 hours ago)

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്; റിമാന്‍ഡില്‍ കഴിയുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം  (6 hours ago)

വിവാദങ്ങളില്‍ കഴമ്പില്ല... കെ.എസ്.ഇ.ബി 131 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി  (6 hours ago)

പീക്ക് സീസണില്‍ കുറഞ്ഞ നിരക്കിൽ വിദേശികൾക്ക് ഇന്ത്യ സന്ദർശിക്കാൻ ഇ-ടൂറിസ്റ്റ് വിസ  (7 hours ago)

കവളപ്പാറയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ഒരു മൃതദേഹത്തിന്റെ ഭാഗവും കണ്ടെടുത്തു; കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തെരച്ചില്‍ തുടരുമെന്ന് കലക്ടര്‍  (7 hours ago)

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് 2020ല്‍ അവസാനിക്കും  (7 hours ago)

സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് ആര്‍എസ്എസിനോട് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ; അനുവദിക്കപ്പെട്ടിരിക്കുന്ന സംവരണത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്ന ആവശ്യം അനാവശ്യമാണെന്നും കേന്ദ്രമന്ത്രി  (7 hours ago)

Malayali Vartha Recommends