ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ
ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ. വീട്ടുകാരും തനിക്ക് വോട്ടു ചെയ്യുന്നത് ആദ്യമാണെന്ന് മുകേഷ് പറഞ്ഞു. വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുകേഷ്.
രാവിലെ മുതല്‍ കാണുന്ന നീണ്ട ക്യൂ ജനങ്ങള്‍ ബോധവത്കരിക്കപ്പെട്ടതിന്റെ തെളിവാണെന്ന് മുകേഷ് പറഞ്ഞു. ഒരു ബൂത്തിലും ആളു കുറവില്ല. അതു തന്നെ ശുഭപ്രതീക്ഷയാണ്. നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നു തന്നെയാണ് കരുതുന്നത്-മുകേഷ് പറഞ്ഞു.
അതേസമയം കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 12.26 ശതമാനം പോളിങ്. 2019 ലോക്സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ പോളിങ് ശതമാനത്തില്‍ നേരിയ കുറവാണ് ഉണ്ടായിരിക്കുന്നത്. അന്ന് വോട്ടെടുപ്പിന്റെ ആദ്യ രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 14.2 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.
ഇത്തവണ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത് ആറ്റിങ്ങലിലും ആലപ്പുഴയിലുമാണ്. യഥാക്രമം 13.29 ശതമാനം, 13.15 ശതമാനം. മലബാര്‍ മേഖലയിലാണ് കുറവ്. കോഴിക്കോടും വടകരയിലും മലപ്പുറത്തും പോളിങ് 11 ശതമാനം കടന്നിട്ടുള്ളൂ. പലയിടങ്ങളിലും ബൂത്തില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. വരുംമണിക്കൂറുകളില്‍ പോളിങ് ഉയരുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha