ലൈംഗികബന്ധത്തിനിടെ തോക്ക് ഉപയോഗിച്ച കാമുകീ കാമുകന്‍മാര്‍ പെട്ടുപോയി

ലൈംഗിക ബന്ധത്തില്‍ പരീക്ഷണം നടത്തുന്നവരാണ് പലരും. എന്നാല്‍ ഇതല്‍പം കടുത്തുപോയി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയം കാമുകിയെ കൊലപ്പെടുത്തിയതിന് 23കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്‌ലോറിഡയിലെ വലാര്‍സിയോയിലാണ് സംഭവം ഉണ്ടായത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയം കാമുകന്റെ തന്നെ വെടിയാറ്റാണ് യുവതി മരിച്ചത്.
24കാരിയ്യ പലൊമ വില്ല്യംസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകന്‍ ആന്‍ഡ്ര്യു ചാള്‍സ് ഷിനൗള്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്നാണ് ആന്‍ഡ്ര്യു പറയുന്നത്. ലൈംഗിക ബന്ധത്തിനിടെ തങ്ങള്‍ തോക്കും ഉപയോഗിച്ചെന്നും ഇത്തരത്തില്‍ ഉപയോഗിക്കുന്ന സമയം തന്റെ കൈയ്യിലിരുന്ന് വെടി പൊട്ടുകയായിരുന്നെന്ന് ആന്‍ഡ്രു പറഞ്ഞു.
രണ്ട് ആഴ്ച മുമ്പാണ് പലൊമയും ആന്‍ഡ്രുവും പ്രണയത്തിലാകുന്നത്. ലൈംഗികബന്ധത്തിനിടെ പലൊമയുടെ ദേഹത്ത് തോക്ക് താന്‍ ഉരസുകയായിരുന്നെന്നും ഈ സമയം അറിയാതെ ട്രിഗര്‍ വലിക്കുകയുമായിരുന്നെന്ന് ആന്‍ഡ്രു പറയുന്നു. ഉടന്‍ തന്നെ മാതാപിതാക്കളെ സഹായത്തിനായി വിളിച്ചുവെന്നും എന്നാല്‍ പലൊമ കൊല്ലപ്പെട്ടുവെന്നും അയാള്‍ പറഞ്ഞു.
അതേസമയം പലൊമയും അന്‍ഡ്രുവും മാരകമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും. ഇരുവരും ലഹരിയിലായിരുന്നെന്നും വിവരമുണ്ട്. എന്നാല്‍ ആന്‍ഡ്രുവിന്റെ വാദം വിശ്വസിക്കാന്‍ സാധിക്കില്ലെന്നാണ് പോലീസ് നിലപാട്.
https://www.facebook.com/Malayalivartha