എംബിബിഎസ് പ്രവേശനത്തിനുള്ള സീറ്റില്‍ പത്ത് ശതമാനം വര്‍ധന,,, എട്ട് സ്വാശ്രയ കോളജുകള്‍ക്ക് സീറ്റ് കൂട്ടാനാണ് അനുമതി

എംബിബിഎസ് പ്രവേശനത്തിനുള്ള സീറ്റില്‍ പത്ത് ശതമാനം വര്‍ധന. എട്ട് സ്വാശ്രയ കോളജുകള്‍ക്ക് സീറ്റ് കൂട്ടാനാണ് അനുമതി. ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളജുകളെ ഒഴിവാക്കിയാണ് അനുമതി.
മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് പോലും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയപ്പോള്‍ ന്യൂനപക്ഷ പദവിയുള്ള കോളജുകളെ ഒഴിവാക്കിയതില്‍ വന്‍ വിവാദമാണ് ഉയരുന്നത്. ഇതോടെ എംബിബിഎസ് പ്രവേശനത്തിന് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് വിവാദത്തിലായി.
സര്‍ക്കാര്‍ കോളജുകള്‍ക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളജുകളിലും സംവരണം ഏര്‍പ്പെടുത്തിയതാണ് വിവാദത്തിലായിരിക്കുന്നത്.
https://www.facebook.com/Malayalivartha