Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

പ്രവാസി വ്യവസായിക്ക് സർട്ടിഫിക്കേറ്റ് താമസിപ്പിച്ചത് കൈക്കൂലിക്ക് വേണ്ടിയോ?; മന്ത്രിയെ കാണാനെത്തിയ ഉദ്യോഗസ്ഥരെ ചേമ്പറിൽ നിന്നും ഇറക്കി വിട്ടു

20 JUNE 2019 08:38 PM IST
മലയാളി വാര്‍ത്ത

ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭയിലെ പ്രധാന ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാത്തതു കാരണമാണെന്ന് സൂചന. നഗരസഭ എഞ്ചിനീയറും സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ കൈക്കൂലിക്ക് വേണ്ടിയാണ് കൺവൻഷൻ സെന്ററിന്റെ കംപ്ലീഷൻ സർട്ടിഫിക്കേറ്റ് നൽകാത്തത് എന്നാണ് വിവരം.

അതിനിടെ സെക്രട്ടറിക്കും എഞ്ചിനീയർക്കും ഓവർസിയർക്കുമെതിരെ നടപടി വന്നേക്കും. മന്ത്രി ആവശ്യപ്പെട്ട റിപ്പോർട്ട് ലഭിച്ചാലുടൻ ഇവർക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. പ്രമുഖ സിപിഎം നേതാവിന്റെ ഭാര്യയാണ് പഞ്ചായത്ത് പ്രസിഡന്റ്. സ്വന്തം ഉദ്യോഗസ്ഥരെ സഹായിക്കാൻ പ്രസിഡന്റ് എ കെ ജി സെന്ററിൽ പണി തുടങ്ങി കഴിഞ്ഞു. എന്നാൽ മന്ത്രി എ സി മൊയ്തീൻ പ്രസിഡന്റിന്റെ കുതന്ത്രങ്ങളിൽ വീഴുന്നില്ലെന്നാണ് വിവരം.

തന്നെ കാണാനെത്തിയ ഉദ്യോഗസ്ഥരെ മന്ത്രി ചേമ്പറിൽ നിന്നും ഇറക്കി വിട്ടു. നഗരസഭാ ഉദ്യോഗസ്ഥരുടെ വാദം തള്ളിയ മന്ത്രി എ.സി മൊയ്തീന്‍ ഉദ്യോഗസ്ഥരോട് ക്ഷോഭത്തോടെ സംസാരിക്കുകയും ചെയ്തു. നഗരസഭാ സെക്രട്ടറിയാണ് വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഫയല്‍ തിരുത്താനുള്ള അസിസ്റ്റനന്റ് എഞ്ചിനീയറുടെ നടപടിക്ക് തടസം നിന്നത്.എന്നാൽ പ്രസിഡന്ററിയാതെ സെക്രട്ടറി അപ്രകാരം പ്രവർത്തിക്കില്ലെന്നാണ് റിപ്പോർട്ട് .

നഗരസഭാ സെക്രട്ടറി എന്തിന് ഇങ്ങനെ ചെയ്തുവെന്ന് കണ്ടെത്താനാണ് മന്ത്രിയുടെ തീരുമാനം. അതിന് സാധ്യമായ എല്ലാ വഴികളും അദ്ദേഹം അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്തെ പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള അഴിമതിയും കെടുകാര്യസ്ഥതയും നടക്കുന്നുണ്ടെന്നാണ് മന്ത്രിക്ക് കിട്ടിയ റിപ്പോർട്ട് .

താഴെ തട്ടിൽ നടക്കുന്ന അഴിമതിക്ക് ഉയർന്ന ഉദ്യോഗസ്ഥർ കുട പിടിക്കുന്നു എന്നാണ് മന്ത്രിക്ക് ലഭിച്ച സൂചന. നിസാര കാര്യങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ നടപടികള്‍ വൈകിപ്പിച്ചെന്നാണ് മന്ത്രി കരുതുന്നത്. സി പി എമ്മിന്റെ പിന്തുണ ഉദ്യോഗസ്ഥർക്കുണ്ടെന്ന വിവരവും മന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. പാർട്ടിയുമായി ബന്ധമില്ലാത്ത ടൗൺ പ്ലാനിംഗ് ഓഫീസര്‍ക്ക് അന്വേഷണ ചുമതല മന്ത്രി നൽകാനുള്ള കാരണവും ഇതു തന്നെയാണ്. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മന്ത്രി പ്ലാനിംഗ് ഓഫീസർക്ക് നിർദ്ദേശം നൽകിയത്. ആന്തൂര്‍ നഗരസഭാ അധ്യക്ഷക്ക് മേല്‍ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധമാര്‍ച്ച്‌ നടത്തിയതോടെ വിഷയം രാഷ്ട്രീയമായി മാറി കഴിഞ്ഞു.

ആരു മരിച്ചാലും നിങ്ങൾക്ക് ശമ്പളം കിട്ടുമല്ലോ എന്നാണ് മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചത്. ഇതിന് മറുപടി പറയാതെ നിന്ന ഉദ്യോഗസ്ഥരെ മന്ത്രി ആട്ടി. ജോലി ഇല്ലാതാക്കും എന്ന് മുന്നറിയിപ്പ് നൽകാനും മന്ത്രി മറന്നില്ല. എന്നാൽ മനുഷ്യത്വമില്ലാത്ത ഉദ്യോഗസ്ഥർക്ക് കീശ നിറയുന്നതിൽ മാത്രമാണ് താത്പര്യം. മന്ത്രിമാർ ഇതൊന്നും അറിയാറില്ല. അവർക്ക് അറിഞ്ഞാലും യാതൊന്നും ചെയ്യാനാവില്ല. അതാണ് ഉദ്യോഗസ്ഥരുടെ ശക്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നു മുതല്‍ ആരംഭിക്കാനിരുന്ന ഡോക്ടര്‍മാരുടെ സമരം ഒരാഴ്ചത്തേക്ക് മാറ്റി  (11 minutes ago)

സിനിമാ മേഖലയില്‍ ജനുവരി 21ന് സൂചനാ പണിമുടക്ക്  (29 minutes ago)

കേന്ദ്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍ എംപി  (51 minutes ago)

ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് പ്രശംസയുമായി രജനിയും കമലും  (1 hour ago)

എക്കോ സിനിമയെ പ്രശംസിച്ച് നടന്‍ ധനുഷ്  (1 hour ago)

അടിയന്തര ഘട്ടത്തില്‍ സേവനം ഉറപ്പാക്കുന്നതിനായി 50 ഡോക്ടര്‍മാരും സംഘവും ശബരിമലയിലേക്ക്  (1 hour ago)

87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം  (1 hour ago)

തെരുവുനായ നിയന്ത്രണത്തില്‍ കടുത്ത നിലപാടുകളുമായി സുപ്രീം കോടതി  (2 hours ago)

ഭിന്നശേഷിക്കാരനായ യുവാവിന്റെ വീടിനുള്ളിലെ ശുചിമുറിയില്‍ കഞ്ചാവ് കൃഷി  (2 hours ago)

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു!!  (2 hours ago)

മകരവിളക്ക് മഹോത്സവം: പത്തനംതിട്ട ജില്ലയില്‍ നാളെ പ്രാദേശിക അവധി  (2 hours ago)

'ജനനായകന്‍' പൊങ്കലിന് മുന്‍പ് എത്തിയേക്കില്ല; നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും കോടതി ഇന്നും പരിഗണിച്ചില്ല  (2 hours ago)

IRAN വന്‍ ആക്രമണമോ?  (3 hours ago)

Alappuzha പോലീസിന് പറ്റിയത് വന്‍ അബദ്ധമോ  (3 hours ago)

ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെ  (4 hours ago)

Malayali Vartha Recommends