Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

യോഗാ ദിനാചരണത്തിനുള്ള ഒരുക്കത്തിനിടെ സ്‌കൂള്‍ വളപ്പില്‍ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

25 JUNE 2019 07:18 AM IST
മലയാളി വാര്‍ത്ത

യോഗാ ദിനാചരണത്തിനുള്ള ഒരുക്കത്തിനിടെ സ്‌കൂള്‍ വളപ്പില്‍ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. സ്‌കൂളിലെ മലയാളം അധ്യാപിക അരിക്കുഴ പാലക്കാട്ട് പുത്തന്‍പുര ദീപുവിന്റെ ഭാര്യ രേവതി(26) ആണ് മരിച്ചത്. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച വൈകീട്ട് 7 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. നട്ടെല്ലിനും ചെവിക്കും പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ടീച്ചര്‍.

കഴിഞ്ഞ ജൂണ്‍ 21ന് രാവിലെ 8.30ഓടെ വിവേകാനന്ദ വിദ്യാലയത്തിന്റെ മുറ്റത്ത് യോഗാ ദിനാചരണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോഴായിരുന്നു അപകടം നടന്നത്. സമ്മേളനം നടക്കുന്ന വെള്ളൂര്‍ക്കുന്നം ക്ഷേത്ര ഓഡിറ്റോറിയത്തിലേക്ക് റണ്‍ ഫോര്‍ യോഗ കൂട്ട ഓട്ടത്തിനായി കുട്ടികളെ വരി നിര്‍ത്തുകയായിരുന്നു ടീച്ചര്‍. ഇതിനിടയിലാണ് അക്കാദമിക ഡയറക്ടര്‍ ആര്‍. കൃഷ്ണകുമാര്‍ വര്‍മയുടെ കാര്‍ സ്‌കൂള്‍ മുറ്റത്തേക്ക് വന്നതും നിയന്ത്രണം വിട്ട് ടീച്ചറെയും കുട്ടികളെയും ഇടിച്ചുവീഴ്ത്തിയതും.

കുട്ടികളെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ ഇടിയുടെ നേരിട്ടുള്ള ആഘാതം ഏറ്റത് ടീച്ചര്‍ക്കാണ്. നിലത്തേക്ക് തലയിടിച്ച് ചെരിഞ്ഞ് വീണുപോയ ഇവരുടെ കഴുത്തിന്റെ ഭാഗത്ത് നട്ടെല്ലിന് സാരമായ പരിക്കേറ്റു. വീണുപോയ ഇവരെ കാര്‍ കുറച്ചു ദൂരം നിരക്കിക്കൊണ്ടുപോയി. കാര്‍ അടുത്തുള്ള സ്‌കൂള്‍ വാഹനത്തില്‍ മുട്ടിയാണ് നിന്നത്. പതിനൊന്നു കുട്ടികള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. കാറിനു വേഗം കുറവായതിനാലാണ് വലിയ ദുരന്തം ഒഴിവായത്. കാറിനടുത്തേക്കു വന്ന കുട്ടിയുടെ ദേഹത്ത് മുട്ടാതിരിക്കാന്‍ പെട്ടെന്ന് കാര്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ േ്രബക്കിനു പകരം ആക്‌സിലറേറ്ററില്‍ ചവിട്ടിയതാവാം അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്.

കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലും ചികിത്സയിലും ആയിരുന്ന ടീച്ചര്‍ സംസാരിക്കുകയും വിവരങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു. സ്ഥിതി മെച്ചപ്പെട്ടുവരുന്നു എന്ന പ്രതീക്ഷയ്ക്കിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശ്വാസംമുട്ടനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് 7 മണിയോടെ ടീച്ചര്‍ വിടപറഞ്ഞു. ഈ അക്കാദമിക വര്‍ഷത്തിലാണ് രേവതി വിവേകാനന്ദ വിദ്യാലയത്തില്‍ അധ്യാപികയായി ചേര്‍ന്നത്.

പിറവം കരിങ്കല്‍ചിറ മമ്പുറം ഭാഗത്ത് മമ്പുറം വീട്ടില്‍ വിജയന്റെയും ഗിരിജയുടെയും മകളാണ് രേവതി. ഭര്‍ത്താവ് ദീപു (ഹോട്ടല്‍ മാനേജ്‌മെന്റ്). ഏക മകള്‍: അദൈ്വത ദീപു (3). രേവതിയുടെ സഹോദരി: അശ്വതി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മൃതദേഹ പരിശോധന നടത്തും. തുടര്‍ന്ന് 11 മണിയോടെ സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends