കോളേജിലെ ഒന്നൊന്നര വരവ്... ഊച്ചാളി വീരനായി വാണ പഠിച്ച കോളേജില്‍ കൈവിലങ്ങുമായി ഇങ്ങനെയൊരു വരവ് നസീമും ശിവരഞ്ജിത്തും സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല; പരിചയമുള്ളവരുടെ മുഖത്തുപോലും നോക്കാനാകാതെ ഭാവി പോലീസുകാര്‍ തെളിവെടുപ്പിന് സ്വന്തം കോളേജിലെത്തിയപ്പോള്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ നേതാക്കള്‍ കുത്തിയ സംഭവത്തില്‍ തെളിവെടുപ്പിനായി പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കൊണ്ടു വന്ന കാഴ്ച കണ്ട് സകലരും ഞെട്ടി. പോലീസിനെ ഓര്‍മ്മിപ്പിച്ച് കാക്കി പാന്റും നീലഷര്‍ട്ടുമിട്ട് ശിവരഞ്ജിത്തും ആഷ്‌കളര്‍ ജീന്‍സും ബ്രൗണ്‍ കളര്‍ ഷര്‍ട്ടുമായി നസീമും പഠിച്ച കോളേജില്‍ വന്നിറങ്ങിയത്. ഇരുവരുടേയും കൈകള്‍ വിലങ്ങുവച്ചാണ് കോളേജിലെത്തിച്ചത്. മുദ്രാവാക്യത്തിനായി ഉയര്‍ന്ന കൈയ്യിലാണ് വിലങ്ങണിയിച്ചിരുന്നത്. ഇങ്ങനെയൊരു വരവ് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.
അതേസമയം യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കൊണ്ടു വന്നു നടത്തിയ തെളിവെടുപ്പില്‍ അഖിലിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. കോളേജിലെ ചവറു കൂനയ്ക്കുള്ളില്‍ ആയിരുന്നു കത്തി ഒളിപ്പിച്ചിരുന്നത്.
ശിവരഞ്ജിത്ത് തന്നെ കത്തി പുറത്തെടുത്ത് പോലീസിന് കൈമാറി. ഇന്ന് രാവിലെയായിരുന്നു തെളിവെടുപ്പ് നടത്തിയത്. കുത്തിയതടക്കം രണ്ടുകത്തികള്‍ സംഭവസമയം ഇവരുടെ പക്കലുണ്ടായിരുന്നതായി ശിവരഞ്ജിത്തും നസീമും പോലീസിന് മൊഴി നല്‍കിയിരുന്നു. മുക്കാല്‍ മണിക്കൂര്‍ മര്‍ദ്ദിച്ച ശേഷമാണ് തന്നെ പ്രതികള്‍ കുത്തിവീഴ്ത്തിയതെന്നാണ് അഖില്‍ പോലീസിന് നല്‍കിയ മൊഴി. കമ്പും കമ്പികളും ഉപയോഗിച്ചായിരുന്നു മര്‍ദനം.
മുക്കാല്‍മണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനിടയിലാണ് കുത്തിയതെന്നും മൊഴിയില്‍ പറയുന്നു. നസീം തന്നെ ശിവരഞ്ജിത്തിന് കുത്താന്‍ പാകത്തിന് പിടിച്ചുകൊടുത്തെന്നും അഖില്‍ പോലീസിനോട് പറഞ്ഞു. സംഭവദിവസം രാവിലെ വിഷയം സംസാരിച്ചുതീര്‍ക്കാനാണ് അഖില്‍ യൂണിയന്‍ ഓഫീസില്‍ എത്തിയത്. വിമത പക്ഷത്തെ വരുതിയിലാക്കാനുള്ള ശ്രമം സംഘര്‍ഷത്തിലെത്തുകയായിരുന്നു എന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്.
നേതൃത്വം പറയുന്നത് കേള്‍ക്കാതിരിക്കുകയും വിമത സ്വരം ഉയര്‍ത്തുകയും തനിക്ക് കീഴില്‍ ആളെ കൂട്ടുകയും ചെയ്തതാണ് അഖിലിനെ ആക്രമിക്കാന്‍ കാരണമെന്നും പറഞ്ഞിരുന്നു. ആക്രമിക്കാന്‍ യൂണിറ്റ് ഭാരവാഹികള്‍ രണ്ടു ദിവസം മുമ്പേ പദ്ധതിയിട്ടിരുന്നു. എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റാണ് മുറിയിലേക്ക് വിളിച്ചു വരുത്തിയത്. പിന്നീട് ശിവ രഞ്ജിത്തിനെയും സെക്രട്ടറി നസീമിനെയും യൂണിറ്റ് ഭാരവാഹികള്‍ വിളിച്ചുവരുത്തി. സംസാരിക്കാമെന്നുപറഞ്ഞ് അടുത്തുചെന്നപ്പോള്‍ നസീം അടിച്ചുതീര്‍ക്കാമെന്നാണു പറഞ്ഞത്.
അതേസമയം യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികള്‍ അഖിലിനെ കുത്താനുപയോഗിച്ച കത്തി വാങ്ങിയത് ഓണ്‍ലൈന്‍ വഴിയെന്ന് വെളിപ്പെടുത്തല്‍. ആവശ്യമനുസരിച്ച് നിവര്‍ത്താനും മടക്കാനും കഴിയുന്ന കത്തിയാണിതെന്നാണ് പൊലീസ് പറയുന്നത്. കൈപ്പിടിയില്‍ ഒതുക്കാവുന്ന വലുപ്പമെ കൊലപാതക ശ്രമത്തിന് ഉപയോഗിച്ച കത്തിക്ക് ഉള്ളൂ എന്നും പൊലീസ് പറയുന്നു. പ്രധാന പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കോളേജിനകത്ത് കൊണ്ട് വന്ന ് പൊലീസ് തെളിവെടുത്തു.
"
https://www.facebook.com/Malayalivartha