Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതൽ മഴയെത്തിയേക്കും.. ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്...സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്...


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

അങ്കം മുറുകുമ്പോള്‍… 30 ലക്ഷം അംഗത്വം പ്രതീക്ഷിച്ചിറങ്ങിയ കേരള ബിജെപി നേതാക്കള്‍ വെള്ളം കുടിക്കുന്നു; എങ്ങനേയും അംഗത്വം കാല്‍ക്കോടിക്ക് മുകളിലെത്തിക്കാന്‍ ബി.ജെ.പി. ഓട്ടത്തില്‍; മികച്ച പ്രകടനം കാഴ്ച വച്ചില്ലെങ്കില്‍ ശ്രീധരന്‍ പിള്ളയുടെ സാധ്യത മങ്ങും

20 AUGUST 2019 11:42 AM IST
മലയാളി വാര്‍ത്ത

ഭാവിയില്‍ ബിജെപിയ്ക്ക് വളരെയേറെ വളക്കൂറുള്ള മണ്ണാണ് കേരളമെന്ന് ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ എപ്പോഴും പറയാറുണ്ട്. എന്നാല്‍ അമിത്ഷായുടെ മനസ് പോലെ കേരള നേതാക്കള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപവും അമിത്ഷായ്ക്കുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു അംഗത്വ വിതരണം. അമിത് ഷായുടെ ടാര്‍ജറ്റിന്റെ അടുത്തുപോലുമെത്താന്‍ സംസ്ഥാന ഘടത്തിനായില്ല. ഇത് ശ്രീധരന്‍ പിള്ളയുടെ ഭാവിയെ ബാധിക്കും. ശ്രീധരന്‍ പിള്ളയ്ക്ക് പകരം സുരേന്ദ്രനെ വാഴിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്. 

അതേസമയം അംഗത്വം ഇക്കുറി 25 ലക്ഷത്തിനു മുകളിലാക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വം. 30 ലക്ഷമാണ് പ്രഖ്യാപിച്ചതെങ്കിലും അതിലേക്ക് എത്താന്‍ കഴിയില്ലെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ബി.ജെ.പി.ക്ക് അനുകൂലമായി വോട്ട് ചെയ്തവരെ മുഴുവന്‍ പാര്‍ട്ടി അംഗങ്ങളാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് നേതാക്കള്‍തന്നെ പറയുന്നത്.

മുമ്പ് മിസ്ഡ് കോളടിപ്പിച്ച് മെമ്പറാക്കാന്‍ കഴിയുമെങ്കില്‍ ഇപ്പോള്‍ അത് പറ്റില്ല. അംഗങ്ങളുടെ ഫോട്ടോ സഹിതം വേണം അപേക്ഷിക്കാന്‍. ഒരു ഫോണില്‍നിന്ന് ഒരാളുടെ ചിത്രം മാത്രമെ അയയ്ക്കാന്‍ സാധിക്കുകയുള്ളു. ഒന്നിച്ചുള്ള വലിയ പ്രയത്‌നം ഉണ്ടെങ്കില്‍ മാത്രമെ അംഗത്വ വിതരണം ഉദ്ദേശിച്ച നിലയിലേക്ക് എത്തിക്കാന്‍ സാധിക്കുകയുള്ളു. അപേക്ഷാ ഫോറത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് പിന്നീട് ഓണ്‍ലൈനാക്കുന്ന സംവിധാനവും നടപ്പാക്കുന്നുണ്ട്.

പോഷക സംഘടനകളായ യുവമോര്‍ച്ചയും മഹിളാ മോര്‍ച്ചയും കര്‍ഷക മോര്‍ച്ചയും ന്യൂനപക്ഷ മോര്‍ച്ചയുമെല്ലാം സ്വന്തം നിലയില്‍ ആളുകളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. യുവാക്കള്‍ക്കായി കോളേജ് കാമ്പസിനു പുറത്ത് ബുത്തുകള്‍ കെട്ടിയാണ് അംഗത്വ ക്യാമ്പയിന്‍ നടക്കുന്നത്.

ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈന്ദവ സമൂഹങ്ങള്‍ക്കിടയില്‍ ഉണ്ടായ സ്വീകാര്യത മുതലാക്കാനാണ് പാര്‍ട്ടി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അതേസമയം ന്യൂനപക്ഷങ്ങള്‍ ഇല്ലാതെ കേരളത്തില്‍ ഒരു മാറ്റവുമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം നിര്‍ദേശവും നല്‍കി. അതിനാല്‍, പ്രത്യേക ചടങ്ങുകള്‍ തന്നെ സംഘടിപ്പിച്ചാണ് ന്യൂനപക്ഷത്തുനിന്നുള്ള പ്രമുഖരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. സാമൂഹ്യസാംസ്‌കാരിക മേഖലകളിലെ പ്രമുഖരെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള അന്വേഷണങ്ങളും ശക്തമാണ്.

നിലവില്‍ 15 ലക്ഷം അംഗങ്ങളാണ് ബി.ജെ.പി.യില്‍ ഉള്ളത്. അതില്‍ 20 ശതമാനം വര്‍ധന വരുത്തിയാല്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കും. അംഗത്വം കാല്‍ക്കോടിയെങ്കിലും ആക്കിയാല്‍ നേതൃത്വത്തിന് കേന്ദ്രത്തിനു മുന്നില്‍ പറഞ്ഞ് നില്‍ക്കാനാവും. 21ന് അംഗത്വ വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും നീട്ടേണ്ടി വരും. ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും ചുമതലക്കാരുടെയും യോഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

ബി.ജെ.പി.യില്‍ സംഘടനാ തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങളും സജീവമാണ്. സെപ്റ്റംബര്‍ 11 മുതല്‍ 30 വരെ ബൂത്ത്തല തിരഞ്ഞെടുപ്പുകളും ഒക്ടോബറില്‍ മണ്ഡലം തിരഞ്ഞെടുപ്പുകളും നവംബറില്‍ ജില്ലസംസ്ഥാന തിരഞ്ഞെടുപ്പുകളും നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (42 minutes ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (2 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (2 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (11 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (11 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (12 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (12 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (12 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (12 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (13 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (13 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (13 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (13 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (15 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (16 hours ago)

Malayali Vartha Recommends