തിരുവനന്തപുരത്ത് വീടിനുള്ളില്‍ മൂന്നുദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് വീടിനുള്ളില്‍ പുരുഷന്റെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പാപ്പനംകോട് ഗവണ്‍മെന്റ് സ്‌കൂളിന് സമീപം ആയില്യംകാവ് റോഡിലെ വീട്ടിലാണ് ഇന്ന് രാവിലെ 9.30 മണിയോടെ മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിക്കുന്നതറിഞ്ഞ് സമീപവാസികള്‍ വീടിനുസമീപം പരിശോധന നടത്തിയപ്പോഴാണ് സംഭവമറിയുന്നത്.
പോലീസ് നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമൃതരാജ് (40) എന്നയാള്‍ ആണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തറയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
L
https://www.facebook.com/Malayalivartha