വാനര സദ്യാലയത്തില്‍ വാനരന്‍മാര്‍ക്ക് വിഭവസമൃദ്ധമായ ഓണ സദ്യ

46 വര്‍ഷത്തെ പതിവ് തെറ്റിക്കാതെ ഇത്തവണയും വാനരന്‍ന്മാര്‍ക്ക് വിഭവസമൃദ്ധമായ ഓണ സദ്യ നല്‍കി ഭക്തര്‍. ശാസ്താംകോട്ട ക്ഷേത്രത്തിലെ ഭക്തരാണ് എല്ലാവര്‍ഷവും വാനരന്‍ന്മാര്‍ക്ക് ഓണ സദ്യ നല്‍കുന്നത്. ക്ഷേത്രത്തിനോട് ചേര്‍ന്ന വാനര സദ്യാലയത്തില്‍ വിഭവ സമൃദ്ധമായ സദ്യ കഴിക്കാന്‍ പുതിയ വാനര തലവന്‍ പുഷ്‌കരന്റെ നേതൃത്വത്തിലാണ് വാനര പടയെത്തിയത്. പുഷ്‌കരന്റെ പുറമേ നാട്ടുകാര്‍ നാമകരണം ചെയ്ത ദിലീപ് ,രമണി,വിനോദ്,വസന്തി,തുടങ്ങിയവരും വാനരകൂട്ടത്തെ നിയന്ത്രിക്കാന്‍ ഉണ്ട്. ഭക്തര്‍ നല്‍കിയ ചോറും സാമ്ബാറും പായസവും പപ്പടവും എല്ലാം കഴിച്ച് വാനരപ്പട മടങ്ങി.
https://www.facebook.com/Malayalivartha