ചെക്ക് കേസിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട തുഷാർ വെള്ളാപ്പള്ളി ഇന്ന് തിരിച്ചെത്തും; രാജകീയ വരവേൽപ്പിനൊരുങ്ങി എസ്‌എന്‍ഡിപി; പരാതിക്കാരൻ നാസിൽ അബ്ദുള്ളയ്‌ക്കെതിരെ കുരുക്ക്

ചെക്ക് കേസിലെ പരാതിക്കാരനായ നാസിൽ അബ്ദുളള സമർപ്പിച്ച രേഖകൾ വിശ്യാസ്യയോഗ്യമല്ലെന്ന് കണ്ടെത്തിയാണ് തുഷാറിനെതിരായ ക്രിമനൽ കേസ് അജ്മാൻ കോടതി കഴിഞ്ഞ ദിവസം തളളിയത്. കൊടുങ്ങല്ലൂർ സ്വദേശിയായ നാസിൽ അബ്ദുള്ള നൽകിയ കേസിൽ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് തളളിയതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്പോർട്ട് തുഷാറിന് തിരിച്ചുനൽകിയിരുന്നു. അജ്മാനിൽ ചെക്ക് കേസിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട എസ്‌എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് നാട്ടില്‍ തിരിച്ചെത്തും
വൈകീട്ട് എയര്‍ ഇന്ത്യാ വിമാനത്തില്‍ നെടുമ്ബാശ്ശേരിയില്‍ എത്തുന്ന തുഷാറിനെ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലും തുടര്‍ന്ന് ആലുവയിലും എസ്‌എന്‍ഡിപി യോഗത്തിന്റെ വിവിധ യൂണിയനുകളുടെയും പോഷകസംഘടനകളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
നെടുമ്ബാശ്ശേരിയില്‍ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്ബടിയോടെ തുഷാറിനെ ആലുവ പ്രിയദര്‍ശിനി മുനിസിപ്പല്‍ ടൗണ്‍ഹാളിലേക്ക് ആനയിക്കും. വൈകീട്ട് ഏഴിന് സ്വീകരണ സമ്മേളനം എസ്‌എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍ ഉദ്ഘാടനം ചെയ്യും. എസ്‌എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അയരക്കണ്ടി സന്തോഷ് അധ്യക്ഷനാകും. രാത്രി കണിച്ചുകുളങ്ങരയിൽ എത്തിയശേഷം തുഷാർ വെളളാപ്പളളി വാർത്താ സമ്മേളനവും നടത്തും.
തന്റെ മോചനത്തിന് ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനെയും തുഷാര്‍ വെള്ളാപ്പള്ളി സന്ദര്‍ശിച്ച് നന്ദി അറിയിക്കും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ തീയതി തീരുമാനിച്ചിട്ടില്ല. അതേസമയം, തനിക്കെതിരെ ചെക്ക് കേസ് നൽകിയ വ്യവസായി നാസിൽ അബ്ദുള്ളയ്‍ക്കെതിരെ ക്രിമിനൽ കേസ് നൽകാൻ ഒരുങ്ങുകയാണ് തുഷാർ വെള്ളാപ്പള്ളി. ഗൂഢാലോചനയും കൃത്രിമരേഖ ചമയ്ക്കലും ഉൾപ്പടെയുള്ള കുറ്റങ്ങൾ ആരോപിച്ചാകും പരാതി നൽകുക. ആരാണ് നാസിലിന് ചെക്ക് കൊടുത്തതെന്ന് മനസ്സിലായെന്നും തൽക്കാലം പരാതി കൊടുക്കുന്നതിനാൽ പേര് പറയുന്നില്ലെന്നും തുഷാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha