പിഴ എത്രയാണെന്ന് സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്ന് ഗതാഗത മന്ത്രി ; ചാടിക്കേറി നടപ്പിലാക്കി വെട്ടിലായി കേരളം

പുതുക്കിയ ഗതാഗത നിയമത്തിൽ അതൃപ്തി അറിയിച്ച് പല സംസ്ഥാനങ്ങളും നിയമം നടപ്പിലാക്കിയിരുന്നില്ല മാത്രമല്ല നടപ്പിലാക്കിയവർ തുകയിലും ഇളവുവരുത്തി നടപ്പിലാക്കിയ സംസ്ഥാനങ്ങളുമുണ്ട്. എന്നാൽ പൈസകിട്ടുന്ന ഏർപ്പാടാണ് എന്നുകേട്ട് കേരളം അത് ചാടിക്കേറി നടപ്പിലാക്കി വെട്ടിലായിരിക്കുന്ന അവസരത്തിലാണ്. മോട്ടോർ ഭേദഗതി നിയമത്തിൽ പിഴ സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്നുള്ള അറിയിപ്പുമായി കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും വ്യക്തമാക്കി. അപകടങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം, പണം ഉണ്ടാക്കലല്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഗതാഗതനിയമലംഘനത്തിന് ഏർപ്പെടുത്തിയ ഉയർന്ന പിഴ കുറയ്ക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാൻ തിങ്കളാഴ്ച ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും. തുക കുറച്ച ഗുജറാത്ത് മാതൃക പിന്തുടരാനാകുമോയെന്നാണ് പരിശോധിക്കുന്നത്.
ഗുജറാത്ത് പിഴത്തുക കുറയ്ക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ വിജ്ഞാപനം ഇറക്കിയിട്ടില്ല. തുക കുറയ്ക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടോയെന്ന കാര്യത്തിൽ കേന്ദ്രം വ്യക്തത വരുത്താത്തതിനാൽ ആണിത്. ഗുജറാത്ത് തീരുമാനത്തോട് കേന്ദ്രം എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കിയിട്ട് തുടർനടപടിയെടുക്കാനാണ് മോട്ടോർവാഹനവകുപ്പിന്റ തീരുമാനം. അയ്യായിരം,പതിനായിരം രൂപ പിഴയായി ഈടാക്കുന്ന എട്ട് കേസുകളിൽ പരമാവധി ഇത്ര തുക വരെ ഈടാക്കാം എന്നാണ് ഭേദഗതിയിൽ പറയുന്നത്. പിഴത്തുക കുറയ്ക്കുന്നതിനെക്കുറിച്ച് നിയമവകുപ്പിന്റ അഭിപ്രായവും തേടിയിട്ടുണ്ട്. കുറയ്ക്കാൻ അനുമതി കിട്ടിയാൽ പുതിയ വിജ്ഞാപനം ഇറക്കണം. ഇതിന്റ കരട് തയാറാക്കാൻ മോട്ടോർവാഹനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പാലാ ഉപതെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ഇപ്പോൾ നിയമം നടപ്പിലാക്കണ്ട എന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദേശം ഇതിന്റെ അടിസ്ഥാനത്തിൽ പിഴ അധികമായി ഈടാക്കില്ല എന്ന് വ്യക്തമാക്കി സംസ്ഥാന ഗതാഗത മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. പക്ഷേ തെരെഞ്ഞെടുപ്പ് കഴിയുമ്പോൾ ഈ വമ്പൻ തുക തന്നെയാകും കേരളം ഈടാക്കുക. അതിനുവേണ്ടിക്കൂടിയാണ് ഇപ്പോൾ നൽകിയിരിക്കുന്ന ഈ ഇളവ്. കേന്ദ്രം പാസാക്കിയ മോട്ടോർ വാഹനനിയമഭേദഗതിയിൽ വ്യക്തതവരും വരെ ഉയർന്ന പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശിന്ദ്രൻ വ്യക്തമാക്കിയത്. കേന്ദ്രം പുതിയ ഉത്തരവിലൂടെ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷ. അതുവരെ നിലവിലെ ബോധവൽക്കരണ ക്യാംപയിൻ തുടരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പിഴത്തുക സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്നത് കേന്ദ്രത്തിന്റെ വൈകിവന്ന വിവേകമെന്നും മന്ത്രി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക സംസ്ഥാനങ്ങൾക്ക് കുറയ്ക്കാമെന്നു നിതിൻ ഗഡ്കരി വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. നിയമം നടപ്പിലാക്കിയതിനാൽ തന്നെ ഇനി അത് റദ്ദാക്കി പരിഷ്‌കരിച്ച തുക കൊണ്ടുവരിക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
https://www.facebook.com/Malayalivartha