ഇടമലക്കുടി നിവാസികളായ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം പോസ്റ്റോഫീസ് അക്കൗണ്ട് വഴി വേണമെന്ന ആവശ്യം ശക്തം

ഇടമലക്കുടിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിലവില്‍ ജില്ലാ ബാങ്കിലേയ്ക്കാണ് പണമെത്തുന്നത്. മണിക്കൂറുകള്‍ കാല്‍നടയായി ബാങ്കിലെത്തി പണമെടുത്ത് മടങ്ങുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ പോസ്റ്റോഫീസ് അക്കൗണ്ട് വഴി വേതനം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു.
സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആദിവാസി കുടുംബങ്ങളില്‍ നിന്നുള്ള തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം എത്തുന്നത് മൂന്നാറിലെ ജില്ലാബാങ്കിന്റെ ശാഖയിലാണ്. ഇവിടെയെത്തി പണം എടുക്കുന്നതിന് മണിക്കൂറുകള്‍ യാത്രചെയ്യണം.
ഇത് വലിയ പ്രതിസന്ധിയായി മാറിയതോടെയാണ് തൊഴിലുറപ്പ് വേതനം പോസ്റ്റോഫീസ് വഴിയാക്കണമെന്ന ആവശ്യവുമായി കുടി നിവാസികള്‍ രംഗത്തെത്തിയത്. വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കുടിയിലെ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും മൂന്നാര്‍ പോസ്റ്റോഫീസില്‍ അക്കൗണ്ടുണ്ട്. സ്വന്തം അക്കൗണ്ടിലേയ്ക്ക് പണമെത്തിയാല്‍ ഏത് സമയത്തും എത്തി പണമെടുത്ത് മടങ്ങാന്‍ കഴിയും.
https://www.facebook.com/Malayalivartha