Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

നടിയുടെ കുടുംബം ആശങ്കയിൽ; മെമ്മറി കാർഡ് രേഖയാണെങ്കിൽ പ്രതിക്ക് നൽകേണ്ടി വരുമെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു; ഇരയെ അനുകൂലിക്കുന്ന ചലച്ചിത്ര പ്രവർത്തകരും അവരുടെ കുടുംബവും ആശങ്കയിൽ

17 SEPTEMBER 2019 05:13 PM IST
മലയാളി വാര്‍ത്ത

പീഡനത്തിന് ഇരയായ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കേസിലെ രേഖയാണെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിൽ കേസിലെ പ്രതിയായ ദിലീപിന് രേഖ നൽകാൻ കോടതി ഉത്തരവിടുമോ എന്ന ആശങ്കയിലാണ് ഇരയെ അനുകൂലിക്കുന്ന ചലച്ചിത്ര പ്രവർത്തകരും അവരുടെ കുടുംബവും.

ദൃശ്യങ്ങൾ നൽകുകയാണെങ്കിൽ കേസിലെ മറ്റ് പ്രതികൾക്കും അതേ ദൃശ്യങ്ങൾ നൽകേണ്ടി വരും. അവിടെ വിവേചനത്തിനുള്ള സാധ്യതകൾ കുറവാണ്. അങ്ങനെ കിട്ടിയാൽ ദൃശ്യങ്ങൾ ദുരൂപയോഗം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. മെമ്മറി കാർഡ് രേഖയാണെങ്കിൽ പ്രതിക്ക് നൽകേണ്ടി വരുമെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു. ഇതും ഇരയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും അലട്ടുന്നുണ്ട്.

യഥാർത്ഥത്തിൽ മെമ്മറി കാർഡ് ദിലീപിന്റെ കൈയിൽ എത്തിയിരുന്നില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അതിന് മുമ്പ് തന്നെ പ്രതികളെ പിടികൂടിയിരുന്നു. മെമ്മറി കാർഡിലെ രേഖകൾ പുറത്തു പോയാൽ അത് നടിയുടെ ജീവിക്കാനുള്ള അവകാശത്തിന് നേരേയുള്ള കടന്നുകയറ്റമാകും. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ ലംഘനമായി മാറും.

അതേസമയം ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഇന്ന് കേസിന്റെ ഭാഗമാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്വകാര്യത എന്നോ സെന്റിമെന്റ്സ് എന്നോ കോടതിയിൽ വ്യാഖ്യാനിക്കാനാവില്ല. അതേ സമയം കേസിലെ തൊണ്ടി മുതലാണ് മെമ്മറി കാർഡ് എന്ന് സർക്കാരിന് വാദിക്കാമായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല. തൊണ്ടിമുതൽ പ്രതിക്ക് കൈമാറാൻ ഒരിക്കലും കോടതി ഉത്തരവിടുകയില്ല. സുപ്രീം കോടതിയിൽ കേരള സർക്കാരിന് വേണ്ടി കേസ് നടത്തുന്നവർക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്ന് സർക്കാർ പരിശോധിക്കേണ്ടിയിരുന്നു.

മെമ്മറി കാർഡ് കേസിലെ രേഖയാണെന്ന് പറയണം എന്നതായിരുന്നു ദിലീപിന്റെ ആവശ്യം.മിനിറ്റുകൾക്ക് കോടികൾ വിലയുള്ള അഭിഭാഷകരെയാണ് കേസു നടത്താൻ ദിലീപ് രംഗത്തിറക്കിയിരിക്കുന്നത്. അവർക്കും കാർഡ് രേഖയാണെന്ന് കോടതിയിൽ പറയണം എന്നതായിരുന്നു ആവശ്യം.

കാർഡ് രേഖയാണെങ്കിലും ദിലീപിന് അത് കൈമാറരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു . കോടതിക്ക് കേസിലെ രേഖകളിലുള്ള രഹസ്യ സ്വഭാവത്തെ കുറിച്ച് അറിയേണ്ട കാര്യമില്ല. അതിൽ തലപ്പുകയ്ക്കേണ്ട കാര്യവുമില്ല. സുപ്രീം കോടതി രാജ്യത്തെ പരമോന്നത നീതിപീഠമാണ്. അത്തരമൊരു സ്ഥലത്ത് സൂക്ഷിച്ച് മാത്രമാണ് കേസ് നടത്തേണ്ടത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അതീവ രഹസ്യ സ്വഭാവമുള്ളതാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നിട്ടും ഇത്തരമൊരു റിസ്ക് സർക്കാർ എന്തിന് എടുത്തു എന്നാണ് ചോദ്യം.

ഇരയുടെ മൗലികാവകാശമായ സ്വകാര്യത കോടതി കണക്കിലെടുക്കണമെന്നാണ് ഇരക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ, മുൻ ഹൈകോടതി ജഡ്ജി ബസന്തിന്റെ ആവശ്യം. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറാണ്. പ്രതിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ രേഖ നൽകേണ്ടതില്ലേ എന്ന് കോടതി ബസന്തിനോട് ചോദിച്ചിരുന്നു. അങ്ങനെ നൽകിയാൽ ഇരയുടെ അവകാശങ്ങൾ ലംഘിക്കുമെന്ന് ബസന്ത് പറഞ്ഞു. ഇനി പന്ത് കോടതിയുടെ പക്കലാണ്.

മെമ്മറി കാർഡ് രേഖയാണെന്ന് സർക്കാർ പറഞ്ഞതിനോട് ബസന്ത് അനുകൂലിക്കുന്നില്ല എന്നാണ് വിവരം. കേസ് നടത്തിപ്പിൽ സർക്കാർ തലത്തിൽ അട്ടിമറി നടന്നോ എന്ന് ഇരയുടെ ബന്ധുക്കൾക്ക് സംശയമുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് മാറ്റി പ്രചരണം കഴിഞ്ഞ് വീട്ടിലെത്തി 5 മിനിറ്റ്...യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു  (3 minutes ago)

സുതാര്യവും സുഗമവുമായ പോളിംഗിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും  (6 minutes ago)

രാഹുലിന്റെ വീട്ടിൽ നിന്ന് ഒറ്റയൊരണ്ണം വോട്ട് ഇടില്ല..! ഇത് അമ്മയുടെ ശപഥം...! പക്ഷേ രാഹുൽ എത്തും..!  (13 minutes ago)

കനകമ്മ സോമരാജനെ മകൻ കൊലപ്പെടുത്തിയത്  (21 minutes ago)

പരസ്യപ്രചാരണത്തിന് വൈകുന്നേരം കൊട്ടിക്കലാശം..  (48 minutes ago)

നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല...  (51 minutes ago)

ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് ...  (1 hour ago)

ആദ്യ ടി20 മത്സരം ഇന്ന്  (1 hour ago)

സന്ദീപ് വാര്യരുടെ മുൻ‌കൂർ ജാമ്യഹർജി 10ലേക്ക്... തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്  (2 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന്  (2 hours ago)

സ്ഥാനാർത്ഥി അന്തരിച്ചു...  (2 hours ago)

ദമ്മാമിലെ പ്രവാസലോകത്തിന് സംഗീതത്തിൻ്റെ മധുരം  (2 hours ago)

ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞ് വീണു...  (2 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി...  (3 hours ago)

2.70 കോടി രൂപ എക്സ്-ഷോറൂം വില  (3 hours ago)

Malayali Vartha Recommends