Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം

എങ്കിലും തോല്‍ക്കില്ല... എല്ലാ പ്രതീക്ഷകള്‍ക്കും വിരാമിട്ട് ചന്ദ്രയാന്‍2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാന്‍ റോവറിന്റെയും ആയുസ് വെള്ളിയാഴ്ച വരെ; ലാന്‍ഡറെ പൂര്‍വസ്ഥിതിയിലാക്കാനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല

19 SEPTEMBER 2019 12:02 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയതാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം. എന്നാല്‍ അവസാന നിമിഷം എല്ലാ പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നു. ചന്ദ്രോപരിതലത്തില്‍ കഴിഞ്ഞ 7നാണ് ഇടിച്ചിറങ്ങിയ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത്. സിഗ്നല്‍ നഷ്ടമായെങ്കിലും പിന്നീട് കണ്ടെത്താനായത് വലിയ നേട്ടമായി. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിരാമമിട്ട് ലാന്‍ഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാന്‍ റോവറിന്റെയും ബാറ്ററിയുടെ ആയുസ് തീരുകയാണ്. നാളെ വരെ മാത്രമാണ് ബാറ്ററിയുടെ ആയുസ്. ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ മേഖലയിലെ ചാന്ദ്രപകല്‍ നാളെ അവസാനിക്കുന്നതിനാല്‍ ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന സോളര്‍ പാനലുകള്‍ക്ക് സൗരോര്‍ജം തുടര്‍ന്നു ലഭിക്കില്ല. ഇതോടെ ലാന്‍ഡറുമായി ആശയവിനിമയം പുന:സ്ഥാപിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒ നടത്തുന്ന ശ്രമങ്ങളും അവസാനിപ്പിച്ചേക്കും. ഇതോടെ കടുത്ത നിരാശയിലാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ശിവന്‍.

വളരെ നിരാശയാണ് ഇത് ശാസ്ത്ര ലോകത്ത് ഉണ്ടാക്കിയിരിക്കുന്നത്. ലാന്‍ഡറിനും റോവറിനും ഭൂമിയിലെ 14 ദിനങ്ങളാണ് ആയുസ് കണക്കാക്കിയിരുന്നത്. അതേസമയം ചന്ദ്രയാന്‍2 ദൗത്യത്തിന് ഇന്ത്യന്‍ ജനത നല്‍കിയ പിന്തുണയ്ക്ക് ഇ സ്‌റോ നന്ദി രേഖപ്പെടുത്തി. ഒപ്പം നിന്നതിനു നന്ദി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഊര്‍ജമേകി മുന്നോട്ടു പോകാനുള്ള ശ്രമം തുടരും. എന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ ബന്ധം നഷ്ടമായ ഇന്ത്യയുടെ വിക്രം ലാന്‍ഡറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ശാസ്ത്രലോകം. ചൊവ്വാഴ്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന നാസയുടെ നിരീക്ഷണപേടകം ലാന്‍ഡറിന്റെ ചിത്രം ഉള്‍പ്പെടെ പകര്‍ത്തി നിരീക്ഷണം നടത്തും.

ലാന്‍ഡറിന് എന്തുസംഭവിച്ചെന്ന് അറിയാന്‍ നാസയുടെ നിരീക്ഷണം സഹായകമാകുമെന്നാണ് പ്രതീക്ഷ. നാസയുടെ പേടകം നല്‍കുന്ന വിവരങ്ങള്‍ ഐ.എസ്.ആര്‍.ഒ.യ്ക്ക് കൈമാറും. വിക്രം ലാന്‍ഡറില്‍ നാസയുടെ ഉപകരണവും സ്ഥാപിച്ചിട്ടുള്ളതിനാല്‍ ഇന്ത്യന്‍ പേടകത്തിന്റെ ഇപ്പോഴത്തെ കൃത്യമായ സ്ഥാനം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

അതേസമയം ചന്ദ്രയാന്‍ 2 ദൗത്യം 90 മുതല്‍ 95 ശതമാനം വിജയമാണെന്ന് ഐഎസ്ആര്‍ഒ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ ഏഴു വര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യും. നേരത്തെ പദ്ധതിയിട്ടതിലും ആറു വര്‍ഷം കൂടുതലാണിത്. ചന്ദ്രയാന്‍ 2 ദൗത്യം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയെ ഒപ്പം ചേര്‍ത്ത് ആരും ഇതുവരെ ഇറങ്ങാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്ത് പര്യവേക്ഷണം നടത്താനുള്ള പരിശ്രമത്തിലൂടെ മുന്‍ ദൗത്യങ്ങളെ മറികടക്കുന്ന സാങ്കേതിക കുതിപ്പാണ് ചന്ദ്രയാന്‍ 2 നടത്തിയത്.

ജൂലൈ 22ന് നടന്ന വിക്ഷേപണം മുതല്‍ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഓരോ ഘട്ടത്തിന്റെയും പുരോഗതി രാജ്യം മാത്രമല്ല ലോകം മുഴുവന്‍ വളരെ പ്രതീക്ഷയോടും ആകാംക്ഷയോടെയുമാണ് വീക്ഷിച്ചത്. ഒറ്റ ദൗത്യത്തിലൂടെ ചന്ദ്രന്റെ എല്ലാ പ്രദേശങ്ങളെ കുറിച്ചും പഠിക്കുന്ന ചന്ദ്രയാന്‍2 അതുകൊണ്ടു തന്നെ സമാനതകളില്ലാത്ത ദൗത്യമാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

ഏതെങ്കിലുമൊരു ചാന്ദ്ര ദൗത്യത്തില്‍ ഉപയോഗിച്ചിട്ടുള്ളതില്‍ ഏറ്റവും കൂടിയ റെസലൂഷന്‍ ക്യാമറയാണ് ചന്ദ്രയാന്‍ 2ല്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു വര്‍ഷമെന്ന മുന്‍ തീരുമാനത്തില്‍ നിന്നു വ്യത്യസ്തമായി ഓര്‍ബിറ്റര്‍ ഏഴു വര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യും. കൃത്യമായ വിക്ഷേപണവും തുടര്‍ പ്രവര്‍ത്തനങ്ങളുടെ മികവുമാണ് ഇത് സാധ്യമാക്കിയത്. അതിനാല്‍ തന്നെ ലാന്‍ഡര്‍ നഷ്ടമായെങ്കിലും ദൗത്യം വിജയമാണെന്നാണ് കണക്കാക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (16 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (24 minutes ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (1 hour ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (2 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (2 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (2 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (2 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (2 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (2 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (2 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (3 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (3 hours ago)

ശൈഖ് മുഹമ്മദിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പ്രിയപത്നി!! സ്നേഹാദരവുമായി ദുബായ് ഭരണാധികാരിയുടെ വൈറൽ കുറിപ്പ് മനോഹരമായ സമ്മാനം  (3 hours ago)

Malayali Vartha Recommends