യു.എന്‍.ഐ സാമ്പത്തിക തിരിമറി: ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്; രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്; വിദേശത്തേക്ക് കടന്ന പ്രതികള്‍ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളം വഴി തിരിച്ചെത്തിയാല്‍ കസ്റ്റഡിയില്‍ എടുക്കാൻ നിര്‍ദേശം

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) സാമ്പത്തിക തിരിമറി കേസില്‍ ജാസ്മിന്‍ ഷാ അടക്കം സംഘടനാ ഭാരവാഹികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. കേന്ദ്രസര്‍ക്കാരാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിദേശത്തേക്ക് കടന്ന പ്രതികള്‍ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളം വഴി തിരിച്ചെത്തിയാല്‍ കസ്റ്റഡിയില്‍ എടുക്കാനാണ് നിര്‍ദേശം. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷപ്രകാരമാണ് സര്‍ക്കുലര്‍.
യു.എന്‍.എയുടെ അക്കൗണ്ടില്‍ നിന്നും മൂന്നു കോടിയോളം രൂപ ഭാരവാഹികള്‍ തട്ടിയെടുത്തതാണ് കേസ്. ജാസ്മിന്‍ ഷാ, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ജീവനക്കാരായ നിധിന്‍ മോഹന്‍, ജിത്തു എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവര്‍ ഗള്‍ഫ് നാടുകളില്‍ ഒളിവിലാണെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. നാലു പ്രതികളും ജൂലായ് 19നാണ് ഖത്തറിലേക്ക് കടന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha