Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

അരൂരില്‍ കോണ്‍ഗ്രസ് പാളയത്തില്‍ പട, പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് റിബലായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട്ട് നിന്നൊരു യുവതി രംഗത്തെത്തി

02 OCTOBER 2019 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്

അരൂരില്‍ കോണ്‍ഗ്രസ് പാളയത്തില്‍ പട. പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് റിബലായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട്ട് നിന്നൊരു യുവതി രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഗീത അശോകനാണ് റിബലായി മത്സരിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം താമസിക്കാതെ ഉണ്ടാകും. കോണ്‍ഗ്രസ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കളെ അവഗണിച്ചതിലും സാമുദായിക രാഷ്ട്രീയത്തിന് അടിയറവ് പറഞ്ഞതിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചാണ് ഗീത അശോകന്‍ റിബലായി മത്സരിക്കുന്നത്. ഗീതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രണ്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിമാര്‍ രാജിവച്ചു കഴിഞ്ഞു.

കെ.എസ്.യുവിലൂടെയാണ് ഗീത അശോകന്‍ രാഷ്ട്രീയത്തിലെത്തിയത്. 2011ല്‍ രാഹുല്‍ ഗാന്ധി നടത്തിയ ടാലന്റ് ഹണ്ടില്‍ അഖിലേന്ത്യാ സെക്രട്ടറിമാരുടെ മത്സരത്തില്‍ പങ്കെടുക്കാന്ഡ കേരളത്തില്‍ നിന്ന് തെരഞ്ഞെടുത്ത മൂന്ന് വനിതകളില്‍ ഒരാളായിരുന്നു ഗീത. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നടത്തിയ യുവകേരള യാത്രയിലെ അംഗമായിരുന്നു. സേവ് ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ച് ഭൂ രഹിതര്‍ക്ക് വീട് പണിത് കൊടുക്കുന്നുമുണ്ട്. സാമുദായിക സമവാക്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനാണ് ഷാനിമോളെ സ്ഥാനാര്‍ത്ഥിയാക്കിയത്. അതേസമയം ഗീതയുടെ പ്രതിഷേധം തണുപ്പിക്കാന്‍ മറ്റ് ചില ഫോര്‍മുലകളുമായി നേതൃത്വം മുന്നോട്ട് വരുമെന്നാണ് അറിയുന്നത്.

സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ അരൂരില്‍ കോണ്‍ഗ്രസ് ഇത്തവണ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഈഴവ വോട്ടുകള്‍ ഏറെ നിര്‍ണായകമായ മണ്ഡലത്തില്‍ എസ്.എന്‍.ഡി.പി , ബി.ഡി.ജെ.എസ് വോട്ടുകള്‍ നിര്‍ണായകമാണ്. കോണ്‍ഗ്രസുമായും ബി.ജെ.പിയുമായും എസ്.എന്‍.ഡി.പി നേതൃത്വം അകന്ന് നില്‍ക്കുകയാണ്. ബി.ഡി.ജെ.എസ് ആകട്ടെ സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്താന്‍ തയ്യാറായില്ല. അതിനാല്‍ ആ വോട്ടുകളെല്ലാം ഇടത് പെട്ടിയില്‍ വീഴുമെന്ന ആശങ്ക കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഉണ്ട്. യു.ഡി.എഫിന്റെ പാലായിലെ പരാജയത്തിന് പ്രധാന കാരണം എസ്.എന്‍.ഡി.പിയും ബി.ഡി.ജെ.എസുമാണ്. അവരുടെ വോട്ടുകള്‍ മാണി സി.കാപ്പന്റെ പെട്ടിയില്‍ വീണതോടെ കേരളാ കോണ്‍ഗ്രസ് അരനൂറ്റാണ്ട് ഭരിച്ച പാലായില്‍ പരാജയത്തിന്റെ പടുകുഴിയിലേക്ക് വീഴുകയായിരുന്നു.

പാലായിലും അരൂര്‍ മോഡല്‍ ഓപ്പറേഷനാണ് എസ്.എന്‍.ഡി.പിയും ബി.ഡി.ജെ.എസും പയറ്റുന്നത്. അതിനെ മറികടക്കാന്‍ നന്നായി അദ്വാനിച്ചേ പറ്റൂ. അതിനിടെ പിന്നോക്ക സമുദായത്തില്‍ പെട്ട ഗീത റിബലായി എത്തുന്നതോടെ കൂടുതല്‍ പ്രതിസന്ധികളുണ്ടാകും. സാമുദായിക സമവാക്യങ്ങള്‍ മാറിമറിയും. കോന്നിയില്‍ ഇതേ രീതിയിലാണ് കാര്യങ്ങള്‍ പോയത്. എന്നാല്‍ ഡി.സി.സിയും കെ.പി.സി.സിയും ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. മോഹന്‍രാജിന് പകരം റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നെങ്കില്‍ പരാജയം ഇരന്ന് വാങ്ങുന്ന സ്ഥിതിയാകുമായിരുന്നു. സമാനമായ സാഹചര്യമാണ് അരൂരിലും ഉയര്‍ന്ന് വരുന്നത്. നേതൃത്വം ഇടപെട്ട് വിഷയം പരിഹരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കുരുക്കിലേക്ക് നീങ്ങും. കാരണം പാലായില്‍ നിന്ന് അരൂരിലേക്ക് അധികം ദൂരമില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (2 hours ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (3 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (3 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (3 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (3 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (3 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (4 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (4 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (4 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (4 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (10 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (11 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (11 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (11 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (11 hours ago)

Malayali Vartha Recommends