ജയിലിൽ നിന്നും ജോളി വിളിച്ചത് സഹോദരനെ ; ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം ; മൗനം പാലിച്ച് സഹോദരൻ

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി സഹോദരന്‍ നോബിയെ ഫോണിൽ വിളിച്ചു. സഹായം തേടിയാണ് ജയിലില്‍ നിന്നും സഹോദരനെ വിളിച്ചത്. തടവുകാര്‍ക്കുളള ഫോണില്‍ നിന്നുമാണ് ജോളി നോബിയെ വിളിച്ചത്. തനിക്ക് ജയിലിൽ വസ്ത്രങ്ങള്‍ എത്തിച്ചു തരാനായിരുന്നു ആവശ്യപ്പെട്ടത്. പക്ഷേ സഹോദരനില്‍ നിന്ന് അനുകൂല പ്രതികരണം കിട്ടിയില്ല എന്നാണ് വിവരം. മാത്രമല്ല ജോളിയെ കാണാന്‍ ആരും ജയിലില്‍ ഇത് വരെ വന്നിട്ടുമില്ല. ജോളി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്.
പൊന്നാമറ്റം കുടുംബത്തിലെ അഞ്ചുപേർ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ജോളി വീട്ടിലെത്തി പോയി കഴിഞ്ഞപ്പോൾ ഭക്ഷണം കഴിച്ചവര്‍ എല്ലാവരും ഛര്‍ദ്ദിച്ചുവെന്നാണ് ഇവരുടെ പരാതിയിൽ പറയുന്നത്. കൂടത്തായി കൊലപാതക കേസിലെ ചുരുളുകൾ ഓരോന്നായി അഴിഞ്ഞ് വരികയാണ്.
https://www.facebook.com/Malayalivartha