പാവറട്ടിയിലെ കസറ്റഡി മരണം സി.ബി.ഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനം

പാവറട്ടിയിലെ കസറ്റഡി മരണം സി.ബി.ഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനം. കസ്റ്റഡി മരണങ്ങളിലെല്ലാം സി.ബി.ഐ അന്വേഷണം തേടാനാണ് മന്ത്രിസഭയുടെ തീരുമാനം.സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി മരണങ്ങള്‍ സി.ബി.ഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇതിന്റെ ആദ്യഘട്ടമായാണ് പാവറട്ടി കസ്റ്റഡി മരണം സി.ബി.ഐക്ക് വിട്ടത്.
നേരത്തെയും ചല കസ്റ്റഡി മരണങ്ങള്‍ സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ടിരുന്നു.പോലീസ് ആരോപണ വിധേയമാകുന്ന കേസില്‍ പുറത്ത് നിന്നുള്ള ഏജന്‍സി അന്വഷിക്കണം എന്നുള്ളതാണ് കോടതിയുടെ സുപ്രധാനമായ നിര്‍ദേശം. അതേസമയം പാവറട്ടി എക്സൈസ് കസ്റ്റഡി മരണത്തില്‍ രണ്ട് പേര്‍കൂടെ പോലീസ് പിടിയിലായിട്ടുണ്ട്.
എക്സൈസ് സിവില്‍ ഓഫീസര്‍മാരായ സ്മിപിന്‍, മഹേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
"
https://www.facebook.com/Malayalivartha


























