ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു

ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു. ഒളിമ്പിക്‌സ് ലക്ഷ്യമിട്ടാണ് പരിശീലനങ്ങളെല്ലാമെന്നും മത്സരം കടുത്തതെങ്കിലും സ്വര്‍ണം നേടാനാകുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും സിന്ധു പറഞ്ഞു.
തലസ്ഥാനത്ത് സംസ്ഥാന സര്‍ക്കാരിന്റെ സ്വീകരണം ഏറ്റുവാങ്ങാനെത്തിയ സിന്ധു മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഇന്ന് രാവിലെ സിന്ധു അമ്മയോടൊപ്പം തലസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയിരുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha