സഖാക്കളെ പോലെ സഹായം ചെയ്യുന്നതിനൊപ്പം രാഷ്ട്രീയ പ്രതിയോഗികളെ ആക്രമിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്യുന്ന രീതി തനിക്കില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍

സഖാക്കളെ പോലെ സഹായം ചെയ്യുന്നതിനൊപ്പം രാഷ്ട്രീയ പ്രതിയോഗികളെ ആക്രമിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്യുന്ന രീതി തനിക്കില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍. തന്റെ കൈകളില്‍ ആരെയും ആക്രമിക്കാന്‍ നേതൃത്യം നല്‍കിയതിന്റെ ചോരയുടെ മണമില്ലെന്നും സി.പി.എമ്മിനെതിരെ പത്മജ ആഞ്ഞടിക്കുന്നു. തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താന്‍ ചെയ്യുന്ന കാര്യങ്ങള്‍' അറിയാം. പ്രളയത്തില്‍ പെട്ട ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കി ഒരു വീട് വച്ച് നല്‍കിയിരുന്നു. അത് ഫെയിസ്ബുക്കില്‍ ഇട്ട് പബ്‌ളിസിറ്റിക്ക് ശ്രമിച്ചില്ല. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക്ക് പണം മുടക്കി വിദ്യാഭ്യാസം നല്‍കിയിട്ടുണ്ട്. അച്ഛന്റെ പേരിലുള്ള ചാരിറ്റി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നിരവധി സഹായങ്ങള്‍ നല്‍കാറുണ്ട്. എന്തു നന്മ ചെയ്താലും ഫോട്ടോ എടുത്ത് വയ്ക്കുന്ന ശീലം എനിക്കില്ലെന്നും പത്മജ വ്യക്തമാക്കി.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി എന്ത് പ്രളയ സഹായമാണ് ചെയ്തത്? പ്രളയ സഹായം ആദ്യ ഗഡു പതിനായിരം പോലും പ്രളയബാധിതര്‍ക്ക് ഇനിയും നല്‍കാന്‍ പിണറായിയുടെ സര്‍ക്കാരിനായില്ല. കളക്ടറെ അവധി എടുപ്പിച്ച്, തന്ത്രപുര്‍വ്വം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ജില്ലാ കളക്ഷന്‍ സെന്ററാക്കി മാറ്റി . ജനം നല്‍കിയ സഹായം മേയര്‍ ലോറിയില്‍ കയറ്റി വിടുന്ന ചിത്രം സഖാക്കളെ കൊണ്ട് ഫോട്ടോ എടുപ്പിച്ച് നന്മ മരമായി പ്രചരിപ്പിച്ചു. അല്പത്തരം, അല്ലാതെ എന്ത് പറയാന്‍. തിരുവനന്തപുരത്തെ മാലിന്യ നഗരമാക്കി 14.59 കോടി പിഴ മേടിച്ചു കൊടുത്ത മേയറാണ് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നത്. ഷാനിമോള്‍ ഉസ്മാനെ നീചമായി അധിക്ഷേപിച്ച മന്ത്രിയാണ് സുധാകരന്‍. ഇപ്പോള്‍ പെങ്ങള്‍ എന്ന് പറഞ്ഞ് ഞഞ്ഞാ പിഞ്ഞാ ന്യായവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു അദ്ദേഹം. ജനം അഞ്ചിടത്തും യു ഡി എഫിനെ വിജയിപ്പിക്കും. വട്ടിയൂര്‍ക്കാവില്‍ പരമാവധി വീടുകള്‍ കയറി ഇറങ്ങിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തനം നടത്തും.
സത്യം പറഞ്ഞതിന് തന്നെ ചീത്ത വിളിച്ചവരോട് ഒന്ന് രണ്ടു ചോദ്യങ്ങളും പത്മജ ചോദിക്കുന്നു. തിരുവനന്തപുരം. കോര്‍പ്പറേഷന്‍ ഏറ്റവും കൂടുതല്‍ ഭരിച്ചവര്‍ ഇടതു പക്ഷം ആണ്. ഇപ്പോഴത്തെ മേയര്‍ മഹാനാണ് എന്ന് പറയുമ്പോള്‍ പണ്ട് ഉണ്ടായിരുന്നവര്‍ അത്ര മോശക്കാര്‍ ആയിരുന്നോ ?ജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേല്‍പ്പിച്ച ശബരിമല വിഷയത്തില്‍ മേയര്‍ പ്രശാന്തിന്റെ നിലപാട് എന്ത്? വട്ടിയൂര്‍ക്കാവിലെ ജനങ്ങളില്‍ വിശ്വാസം ഇല്ലാത്തതു കൊണ്ടാണോ രാജി വെച്ച് മത്സരത്തിന് ഇറങ്ങാത്തത്. ഇഥ് ചോദിച്ചതിന് ഒരു കാരണമുണ്ട് . ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെച്ചിട്ടാണ് ഇടതു കോട്ടയില്‍ മത്സരിക്കാന്‍ ഇറങ്ങിയത്? മേയര്‍ മിടുക്കനായത് കൊണ്ടാണോ മാലിന്യ സംസ്‌കരണ വിഷയത്തില്‍ 14 59 കോടി പിഴ അടക്കേണ്ടി വരുന്നത് ? എന്നും പത്മജ ചോദിക്കുന്നു.
പ്രളയം രൂക്ഷമായ സമയത്ത് കോടിയേരി ബാലകൃഷ്ണന്‍ കുടുംബസമേതം 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ 'സിനിമ കാണാന്‍ തിയേറ്ററില്‍ നില്ക്കുന്ന പടം കേരളം മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍'ജനം കണ്ടതാണ്.. എന്റെ പ്രവര്‍ത്തനം യു ഡി എഫ് കാര്‍ക്ക് അറിയാം, സഖാക്കളുടെ പ്രശംസാ പത്രം എനിക്ക് വേണ്ട.. സഖാക്കള്‍ക്കും സംഘികള്‍ക്കും എതിരെയുള്ള വിമര്‍ശനം തുടരും.. അധിക്ഷേപ വാക്കുകള്‍ എഴുതി എന്നെ പേടിപ്പിക്കാന്‍ നോക്കണ്ട.. നിങ്ങള്‍ക്ക് എന്നെ പറ്റി ഒരു ചുക്കുമറിയില്ല, ഓര്‍ത്താല്‍ നന്ന്.. കടക്കൂ പുറത്ത്, മാറി നില്ക്കണ്ടോട്ട്.. ഇതെന്താ ഉത്തര കൊറിയയോ ? സഖാക്കള്‍ ചോദിക്കുന്നത് പ്രളയ സമയത്ത് മുരളിധരനും പത്മജയും എന്ത് സഹായം ചെയ്‌തെന്ന്? ചോദ്യം കേട്ടാല്‍ തോന്നിപ്പോകും കോടിയേരിയും പി.കെ ശശിയും പി.കെ ശ്രീമതിയുമൊക്കെ വെള്ളത്തില്‍ ചാടി പ്രളയ ബാധിതരെ നീന്തി രക്ഷിച്ച നന്മ മരങ്ങള്‍ ആണെന്നും പത്മജ പരിഹസിക്കുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha