ക്ലൈമാക്‌സ് ഫലത്തിന് ശേഷം... ഉപതെരഞ്ഞെടുപ്പുകളില്‍ തോറ്റാല്‍ അടുത്ത മണ്ഡലകാലത്ത് സുപ്രീം കോടതി വിധി വേഗത്തില്‍ നടപ്പിലാക്കുമെന്ന് സൂചന; മണ്ഡലകാലം തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമല പ്രശ്‌നം വീണ്ടും ഉയരുന്നു

ഉപതെരഞ്ഞെടുപ്പുകളില്‍ തോറ്റാല്‍ അടുത്ത മണ്ഡലകാലത്ത് സിപി എമ്മും സര്‍ക്കാരും ശബരിമലയില്‍ യുവതികളെ കയറ്റുമെന്ന് സൂചന. ഇതിനെതിരെ കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ച നിലപാട് പിണറായി തള്ളി. എന്നാല്‍ കോടിയേരി ശക്തമായ ചെറുത്തു നില്‍പ്പ് തുടരുകയാണ്.
ഉപതെരഞ്ഞടുപ്പില്‍ തോറ്റാല്‍ സര്‍ക്കാര്‍ ഇല്ലാതായാലും നവോത്ഥാനം നടപ്പാക്കിയാല്‍ മതിയെന്ന് പിണറായി തീരുമാനിക്കും. മണ്ഡലകാലം തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ ശബരിമല വീണ്ടും പ്രക്ഷുബ്ദമാകുമോ എന്ന സംശയത്തിലാണ് വിശ്വാസികള്‍.
ഇതിനൊപ്പം ശബരിമല വിമാനത്താവളത്തിന് വേണ്ടി ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ശബരിമലയില്‍ നവോത്ഥാനം നടപ്പിലാക്കുമെന്നു തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.
കോണ്‍ഗ്രസും ബിജെപിയും ആഗ്രഹിക്കുന്നത് വരുന്ന മണ്ഡല കാലം എങ്ങനെയെങ്കിലും കുളമായി കിട്ടാനാണ്. മണ്ഡലകാലം ഇല്ലാതാക്കിയാല്‍ അടുത്തു നടക്കാന്‍ പോകുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെക്കുള്ള തെരഞ്ഞടുപ്പില്‍ നേട്ടം കൊയ്യാന്‍ കഴിയുമെന്ന് കോണ്‍ഗ്രസും ബി ജെ പിയും പ്രതീക്ഷിക്കുന്നു.
കോണ്‍ഗ്രസിനാണ് ശബരിമല വിവാദം ഏറെ ഗുണം ചെയ്തത്. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ നിയമ നിര്‍മ്മാണം നടത്തണമെന്ന ഭക്തരുടെ ആവശ്യം കേട്ടില്ലെന്ന് നടിച്ചതാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് വിനയായത്. നിയമനിര്‍മ്മാണം ഉടന്‍ എന്ന മട്ടില്‍ ബിജെപി നടത്തിയ കളികള്‍ ജനം തിരിച്ചറിഞ്ഞു. ബി ജെ പിയുടെ നേതൃത്വത്തില്‍ രണ്ടാമതും സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിയമനിര്‍മ്മാണം നടക്കുമെന്ന് ഭക്തര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തെരഞ്ഞടുപ്പിന് തൊട്ടു മുമ്പ് കേരളത്തിലെത്തിയ പ്രധാനമന്ത്രി അതു സംബന്ധിച്ച് യാതൊരു ഉറപ്പും നല്‍കിയില്ല. എന്‍ എസ് എസ് നേതൃത്വത്തിന്റെ ആവശ്യം അംഗീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. സാമ്പത്തിക സംവരണം എന്ന എന്‍ എസ് എസിന്റെ ആവശ്യം അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ ശബരിമലയെ ചൊല്ലി ജി. സുകുമാരന്‍ നായര്‍ എഴുതിയ കത്തുകളെല്ലാം അവഗണിച്ചു. ഇതാണ് കേന്ദ്രത്തിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിക്കാന്‍ എന്‍ എസ് എസിനെ പ്രേരിപ്പിച്ചത്.
ഇതിന്റെ പ്രതിഫലനമാണ് പാര്‍ലെമന്റ് തെരഞ്ഞടുപ്പില്‍ കണ്ടത്. 19 സീറ്റിലും കോണ്‍ഗ്രസിന് വിജയം ഉറപ്പാക്കിയത് എന്‍ എസ് എസിന്റെയും വിശ്വാസികളുടെയും കര്‍ശന നിലപാടാണ്. ക്രൈസ്തവ സഭകളുടെ അനുകൂല നിലപാടും വലതുപക്ഷത്തിന് സഹായകരമായി. സര്‍ക്കാരിന് പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. പാലാ തെരഞ്ഞടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാണെന്ന് സര്‍ക്കാര്‍ കരുതുന്നില്ല. പാലായിലെ പ്രത്യേക സാഹചര്യങ്ങളാണ് ഇടതുമുന്നണിയുടെ വിജയത്തിന് കാരണമായതെന്ന് തന്നെയാണ് പിണറായിയും മറ്റ് സിപിഎം നേതാക്കളും വിശ്വസിക്കുന്നത്.
ശബരിമല വിഷയം തെരഞ്ഞടുപ്പ് ചര്‍ച്ചയില്‍ കൊണ്ടുവരാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമല സജീവ ചര്‍ച്ചയാക്കി. ബി ജെ പിയാകട്ടെ ശബരിമലയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാണ് തീരുമാനിച്ചത്. ശബരിമല ചര്‍ച്ച ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിരെ നിയമനിര്‍മ്മാണം നടത്തുമെന്ന ചെന്നിത്തലയുടെ പ്രഖ്യാപനം കോണ്‍ഗ്രസിന് നല്‍കിയ മൈലേജ് ചെറുതല്ല. ഉപതെരഞ്ഞടുപ്പുകളില്‍ നിയമനിര്‍മ്മാണ വാഗ്ദാനം ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
വനിതാ മതിലിന്റെ പിറ്റേന്ന് സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് രണ്ട് യുവതികളെ ശബരിമലയിലെത്തിച്ചത്. അതോടെയാണ് കേരളം ഇടതു സര്‍ക്കാരിന് എതിരായത്. സിപിഎം വരെ തള്ളി പറഞ്ഞ നീക്കമായിരുന്നു ഇത്. ഇതേ കൃത്യം വ്യശ്ചികത്തിലും ആവര്‍ത്തിക്കുമെന്ന് കരുതുന്നവരും കുറവല്ല.
"
https://www.facebook.com/Malayalivartha