കൂടത്തായില്‍ നടന്ന കൂട്ട മരണങ്ങൾ കൊലപാതകങ്ങളല്ല മറിച്ച് ആത്മഹത്യ ; സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജോളിയെ പ്രതിയായി കാണാനാകില്ല ; വിശദീകരണവുമായി ജോളിയുടെ അഭിഭാഷകൻ ബി.എ.ആളൂർ

കൂടത്തായില്‍ നടന്ന കൂട്ട മരണങ്ങൾ കൊലപാതകങ്ങളല്ല മറിച്ച് ആത്മഹത്യയാണെന്ന് അഡ്വ. ബി.എ.ആളൂരിന്റെ വെളിപ്പെടുത്തൽ . കൂട്ടക്കൊലപാതക കേസില്‍ ജോളിയുടെ അഭിഭാഷകനാണ് ആളൂര്‍. സൈനേഡ് ഉള്ളില്‍ ചെന്നായിരുന്നു ആറുപേരും കൊല്ലപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത് ജോളി കഴിപ്പിച്ചതാണോ, സ്വയം കഴിച്ചതാണോയെന്ന് തെളിഞ്ഞിട്ടില്ല. ഇത് തെളിയാതെ സംഭവം കൊലപാതകമാണെന്ന് തെളിയിക്കാനാകില്ലെന്നും ആളൂര്‍ മാധ്യമങ്ങളോട് വിശദമാക്കി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജോളിയെ പ്രതിയായി കാണാനാകില്ലെന്നും ആളൂര്‍ പറയുകയുണ്ടായി.
ജോളിയുടെ ബന്ധുക്കള്‍ കയാണെങ്കിൽ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുമെന്ന് നേരത്തെ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസില്‍ ജോളിക്ക് അനുകൂലമായ ഘടകങ്ങള്‍ ഉണ്ടാകുമോ എന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹംവ്യക്തമാക്കി.
https://www.facebook.com/Malayalivartha