ജോളിയുടെ അവകാശവാദം പൊളളയാണെന്ന് അന്വേഷണ സംഘം... പൊന്നാമറ്റം കുടുംബത്തിലെ ദുരൂഹ മരണ പരമ്പരയില്‍ ആദ്യ ഇരയായ അന്നമ്മ ടീച്ചര്‍ മരിക്കുമ്പോള്‍ പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കുകയായിരുന്നെന്ന ജോളിയുടെ അവകാശവാദം പച്ചക്കളളം... റോയിയുമായുള്ള വിവാഹത്തിനു മുമ്പ് ജോളിക്ക് കട്ടപ്പനയിലുള്ള ഇടപാടുകളും സൗഹൃദങ്ങളും അന്വേഷണ സംഘം പരിശോധിക്കും

പൊന്നാമറ്റം കുടുംബത്തിലെ ദുരൂഹ മരണങ്ങളില്‍ ആദ്യ ഇരയായ അന്നമ്മ ടീച്ചര്‍ മരിക്കുമ്പോള്‍ പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കുകയായിരുന്നെന്ന ജോളിയുടെ അവകാശവാദം പൊള്ളയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. രണ്ടാമതായി കൊല്ലപ്പെട്ട ടോം തോമസിന്റെ പാലാ ഐങ്കൊമ്പിലുള്ള അടുത്ത ബന്ധുവിന്റെ വീട്ടിലാണ് ജോളി ഇക്കാലത്ത് താമസിച്ചിരുന്നത്.സെന്റ് തോമസ് സ്‌കൂളില്‍ പഠിപ്പിക്കാതിരിക്കെ, ഒരു വര്‍ഷത്തോളം പാലായില്‍ ജോളി എന്തെടുക്കുകയായിരുന്നു എന്ന കാര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. 2002 ആഗസ്റ്റ് 22നാണ് അന്നമ്മ ടീച്ചര്‍ കുഴഞ്ഞുവീണ് മരിക്കുന്നത്. പാലായില്‍ നിന്ന് അവധിക്ക് ജോളി നാട്ടിലെത്തിയപ്പോഴായിരുന്നു ടീച്ചറുടെ മരണം. മരിക്കുന്നതിന് ഏതാണ്ട് മൂന്നാഴ്ച മുമ്പും ടീച്ചര്‍ കുഴഞ്ഞു വീണിരുന്നു. അന്നും ജോളി വീട്ടിലുണ്ടായിരുന്നു.
കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ അഞ്ചുദിവസത്തെ ചികിത്സക്കുശേഷമാണ് ടീച്ചര്‍ വീട്ടിലേക്ക് മടങ്ങിയത്. അന്ന് സ്‌കാനിങ് അടക്കം എല്ലാവിധ പരിശോധനകളും നടത്തിയെങ്കിലും രോഗമെന്തെന്ന് വ്യക്തമായി നിര്‍ണയിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. പ്രത്യേക രോഗമൊന്നും കാണുന്നില്ലെന്നും 'നിങ്ങള്‍ പൂര്‍ണ ആരോഗ്യവതിയാണ്' എന്നും പറഞ്ഞാണ് ഡോക്ടര്‍മാര്‍ ടീച്ചറെ ഡിസ്ചാര്‍ജ് ചെയ്തത്. അതിനുശേഷം 2011 ആഗസ്റ്റ് 22ന് രാവിലെ പത്തുമണിയോടെയാണ് ആട്ടിന്‍ സൂപ്പ് കഴിച്ച ടീച്ചര്‍ കുഴഞ്ഞുവീണ് മരിക്കുന്നത്. 'അന്നു വന്നപോലെ എനിക്ക് അനുഭവപ്പെടുന്നു' എന്ന് പറഞ്ഞാണ് ടീച്ചര്‍ അന്ത്യശ്വാസം വലിച്ചതെന്ന് മക്കളായ റെഞ്ചിയും റോജോയും ഓര്‍ക്കുന്നു. പാലായില്‍ നിന്നുള്ള രണ്ടാംവരവിലാണ് ടീച്ചറെ ജോളി വകവരുത്തിയത്. പാലായിലുള്ള ജോളിയെ കാണാന്‍ ഭര്‍ത്താവ് റോയി പലപ്പോഴും പോകാറുണ്ടായിരുന്നു.
പാലാ ഐങ്കൊമ്പിലെ ബന്ധുവീട്ടിലെ താമസത്തിനിടെ ഒരിക്കല്‍ ജോളി വീണ് കൈക്ക് പരിക്കേറ്റിരുന്നു. സംഭവം അറിഞ്ഞ് ടോം തോമസ് പാലായിലെ വീട്ടിലെത്തി ജോളിയെ കണ്ടിരുന്നതായി ബന്ധുക്കള്‍ ഓര്‍ത്തെടുക്കുന്നു. ഒരിക്കല്‍ പാലാ സ്‌കൂളില്‍ നിന്നെന്നു പറഞ്ഞ് പൊന്നാമറ്റം തറവാട്ടിലെ ലാന്‍ഡ് ഫോണിലേക്കും ജോളിയെ അന്വേഷിച്ച് ഫോണ്‍ വന്നിരുന്നു. വിശദമായി തിരക്കുന്നതിനിടെ ഫോണ്‍ വെക്കുകയും ചെയ്തു. ഒരു പുരുഷനാണ് ഫോണ്‍ ചെയ്തത്. ജോളി പാലാ സ്‌കൂളില്‍ ജോലി ചെയ്തിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ആരായിരിക്കാം ഫോണ്‍ ചെയ്തതെന്നത് ദുരൂഹമാണ്. തനിക്കു സ്‌കൂളില്‍ ജോലിയുണ്ടെന്ന് വീട്ടുകാരെ ധരിപ്പിക്കാന്‍ ജോളി നടത്തിയ ആസൂത്രിത നീക്കമായി അന്വേഷണസംഘം ഇതിനെ കാണുന്നു.
അന്നമ്മ ടീച്ചര്‍ മരിച്ചശേഷം ജോളി പാലായില്‍നിന്ന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഒരു വര്‍ഷത്തോളം കാലം ജോളി പാലായില്‍ എന്തെടുക്കുകയായിരുന്നെന്ന് അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. 1997 ലാണ് റോയി-ജോളി വിവാഹം നടക്കുന്നത്.
ഇതിനുശേഷം ഇരുവരും നിരവധി തവണ കട്ടപ്പനയിലേക്കു യാത്ര പോയിട്ടുണ്ട്. സാധാരണ ഗതിയില്‍ നടത്താറുള്ളതിനേക്കാള്‍ തവണ റോയി ഭാര്യയുടെ സ്വന്തം നാട്ടിലേക്ക് യാത്ര നടത്തിയിട്ടുണ്ട്. റോയിയുമായുള്ള വിവാഹത്തിനു മുമ്പ് ജോളിക്ക് കട്ടപ്പനയിലുള്ള ഇടപാടുകളും സൗഹൃദങ്ങളും ആഴത്തില്‍ പരിശോധിക്കുകയാണ് അന്വേഷണ സംഘം.
"
https://www.facebook.com/Malayalivartha