എനിക്കും ഒരു മകളുണ്ട്.. എന്റെ നെഞ്ച് പിടയുന്നു.. ആരെങ്കിലും പ്രണയാഭ്യര്‍ഥന നടത്തിയാല്‍, അവളത് നിരസിച്ചാല്‍ എന്താകും.. വിങ്ങലോടെ കാക്കാനാട്ട് കൊല്ലപ്പെട്ട ദേവികയുടെ അയല്‍ക്കാരി റഹ്മത്ത്

എനിക്കും ഒരു മകളുണ്ട്. എന്റെ നെഞ്ച് പിടയുന്നു, ആകെ ഭയമാവുകയാണ്. ആരെങ്കിലും പ്രണയാഭ്യര്‍ഥന നടത്തിയാല്‍, അവളത് നിരസിച്ചാല്‍ എന്താകും.. വിങ്ങലോടെ കാക്കാനാട്ട് കൊല്ലപ്പെട്ട ദേവികയുടെ അയല്‍ക്കാരി റഹ്മത്ത്.''ഉച്ചത്തിലുള്ള നിലവിളികേട്ട് ഓടിയെത്തിയപ്പോള്‍ ആദ്യം കണ്ടത് മുറ്റത്ത് കിടക്കുന്ന കത്തിക്കരിഞ്ഞ ശരീരമായിരുന്നു. തൊട്ടടുത്ത് മോളിയും ഷാലനും അലറിമുറയിട്ട് കരയുന്നു. എല്ലാം നേരിട്ട് കണ്ട് എന്ത് ചെയ്യണമെന്നറിയാതെ മണിക്കുട്ടിയും''ബുധനാഴ്ച അര്‍ധരാത്രിയില്‍ നടന്ന സംഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ കാക്കനാട്ട് കൊല്ലപ്പെട്ട ദേവികയുടെ അയല്‍ക്കാരി റഹ്മത്തിന്റെ വാക്കുകളില്‍ ഞെട്ടല്‍ മാറിയിട്ടില്ല. ഉറക്കം വരുന്നില്ല..
കാക്കനാട് സംഭവസ്ഥലത്ത് ആദ്യമെത്തിയ അയല്‍വാസികളിലൊരാളാണ് റഹ്മത്ത്. രാവിലെ മുതല്‍ അന്വേഷിച്ചെത്തിയവര്‍ക്കെല്ലാം സഹോദരന്‍ റഹീമിനൊപ്പം കൃത്യമായ വിവരങ്ങള്‍ നല്‍കിയതും റഹ്മത്താണ്. ''എനിക്കും ഒരു മകളുണ്ട്, ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു ഭയമാണ്. ആരെങ്കിലും പ്രണയാഭ്യര്‍ഥന നടത്തിയാല്‍, അവളത് നിരസിച്ചാല്‍ എന്താകും അവസ്ഥ എന്നോര്‍ത്തിട്ടാണതെന്നും'' റഹ്മത്ത് വിങ്ങലോടെ പറയുന്നു.
അത് ശരിയാണ്. പെണ്‍മക്കളുള്ള ഒരമ്മമാര്‍ക്കും ഉറക്കം വരില്ല. കാരണം ഒരു കുറ്റവും ചെയ്യാതെ മക്കള്‍ മരണത്തിലേക്ക് പോകുമ്പോള്‍ ആര്‍ക്കാണ് സഹിക്കാന്‍ കഴിയുക. അയല്‍ക്കാരിയായ റഹ്മത്ത് ചിന്തിച്ചതുപോലെ എല്ലാ അമ്മമാരും ഒന്നും ചിന്തിക്കും അവര്‍ക്കും ഭയമുണ്ടാകും അവരുടെ ഉള്ളും പിടയുന്നുണ്ടാകും. നമ്മുടെ മക്കളുടെയടുത്ത് ആരെങ്കിലും പ്രണയാഭ്യര്‍ത്ഥന നടത്തിയാല്‍ അവരത് നിരസിച്ചാല്‍ എന്താകും അവസ്ഥ ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാവുകയാണ്.. ആറ്റുനോറ്റു വളര്‍ത്തിക്കൊണ്ടു വന്ന മക്കള്‍ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നത് ആര്‍ക്കാണ് സഹിക്കാന്‍ കഴിയുക.
തലതല്ലി കരയുന്ന മോളിയെ പിടിച്ച് നിര്‍ത്തുന്നതിനിടെ തന്റെ വസ്ത്രത്തില്‍ മുഴുവന്‍ പെട്രോള്‍ പരന്നിരുന്നുവെന്നും റഹ്മത്ത് പറയുന്നു. കണ്‍മുന്നില്‍ മകളും കൊലയാളിയും കത്തിത്തീരുന്നത് കണ്ടതിന്റെ ആഘാതത്തില്‍ കുഴഞ്ഞുവീണ മോളിയെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഒപ്പമുണ്ടായിരുന്നതും റഹ്മത്താണ്.
https://www.facebook.com/Malayalivartha