Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

കൊല്ലാന്‍ തോന്നുന്നതപ്പോള്‍... തന്നെ വിമര്‍ശിക്കുന്നതോ എതിരുനില്‍ക്കുന്നതോ സഹിക്കാന്‍ കഴിയില്ല; അതിനായി എപ്പോഴും ഒരു കുപ്പിയില്‍ അത് കരുതും; ശരീരത്തിലെത്തുന്ന മാത്രയില്‍ തന്നെ ആളെ ഇല്ലാതാക്കാമെന്നതിനാലാണ് ഈ രീതി ഉപയോഗിച്ചത്; സംശയമുള്ളവരോടൊക്കെ വളരെ അടുപ്പത്തില്‍ പെരുമാറി

14 OCTOBER 2019 10:14 AM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ജോസഫ് അന്വേഷണ സംഘത്തെ സംബന്ധിച്ച് ഒരു അത്ഭുതമാണ്. കേരള ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു കുറ്റവാളിയുള്ളത് ആദ്യത്തേതാണ്. ഒരു സംശയവുമില്ലാതെ വിലസിയ ജോളിയില്‍ നിന്നും സുപ്രധാന വിവരങ്ങളാണ് പിടിയിലായതോടെ ലഭ്യമായത്. ജോളി എല്ലായ്‌പോഴും ബാഗില്‍ ഒരു കുപ്പിയില്‍ സയനൈഡ് സൂക്ഷിച്ചിരുന്ന മരണസഞ്ചാരിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. തന്നെ വിമര്‍ശിക്കുന്നതോ എതിരുനില്‍ക്കുന്നതോ സഹിക്കാന്‍ കഴിയില്ലെന്നും അപ്പോഴാണ് കൊല്ലാന്‍ തോന്നുന്നതെന്നുമാണ് ജോളി പറയുന്നത്. വാര്‍ത്തകളിലൂടെയാണ് സയനൈഡിനെ കുറിച്ച് മനസ്സിലാക്കുന്നതെന്നും ജോളി ചോദ്യം ചെയ്യലിനിടെ പറഞ്ഞു. ശരീരത്തിലെത്തുന്ന മാത്രയില്‍ തന്നെ ആളെ ഇല്ലാതാക്കാമെന്നതിനാലാണ് ഈ രീതി സ്വീകരിച്ചത്. അത് വിജയിക്കുകയും ചെയ്തു.

ചിലരെല്ലാം തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. പലര്‍ക്കും സയനൈഡ് കലര്‍ത്തിയ ശീതളപാനീയങ്ങളും പഴങ്ങളും നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഒഴിഞ്ഞു മാറി. തന്നെ സംശയദൃഷ്ടിയോടെ നോക്കുന്നവരുമായി അടുത്തിടപഴകാന്‍ ശ്രമിച്ചിരുന്നതായി ജോളി മൊഴി നല്‍കി. അന്നമ്മയെ കൊന്നത് റോയിക്കറിയാമായിരുന്നു. അന്നമ്മയില്‍ നിന്നും വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ പ്രതികാരമായാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സിലിയെ രണ്ടുതവണ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അവസാനം വിജയിച്ചു.

ആരും സംശയിക്കാത്ത വഴികളാണ് തെരഞ്ഞെടുത്തത്. 2016ല്‍ ദന്താശുപത്രിയില്‍ വെച്ചാണ് സിലി ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. രണ്ടു തവണയും ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നു. ആദ്യത്തേത് അളവില്‍ കുറഞ്ഞതിനാല്‍ രക്ഷപ്പെട്ടു. രണ്ടാം തവണ കഴിക്കാന്‍ സിലി കൂട്ടാക്കിയില്ല. ദന്താശുപത്രിയിലേക്കുള്ള യാത്രയില്‍ മരണം ഉറപ്പിക്കുന്നതിനായി വാഹനത്തില്‍ കയറുകയായിരുന്നു. അപ്പോള്‍ കൈയില്‍ കരുതിയ വെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയിരുന്നതായും അന്വേഷണ സംഘത്തോട് പറഞ്ഞു.

അതേസമയം കൂടത്തായി കേസില്‍ ജോളിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. ഫോണിലേക്ക് നിരന്തരം വിളിച്ചവരുടെ പേരുവിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചുവരുകയാണ്. നേരത്തേ, പ്രാഥമിക പരിശോധന നടത്തിയിരുന്നു. പിന്നാലെയാണിപ്പോള്‍ പട്ടിക തയാറാക്കി ഇവരെ വിളിപ്പിച്ച് മൊഴിയെടുക്കുന്നത്. ജോളിക്ക് കുറ്റകൃത്യങ്ങള്‍ നടത്തുന്നതിന് സഹായം ലഭിച്ചതായി കരുതുന്നവരുടെ ഫോണ്‍വിളികളും പരിശോധിക്കുന്നുണ്ട്. ഫോണ്‍കാള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതോടെ ജോളിയുടെ യാത്രകള്‍ സംബന്ധിച്ചുള്ള വിവരങ്ങളും ലഭിക്കും. ജോളിയുടെയും യാത്ര നടത്തിയതായി സംശയിക്കുന്നവരുടെയും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചായിരിക്കും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാക്കുക.

പ്രതി ചേര്‍ക്കപ്പെട്ടവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണവും പൊലീസ് ശേഖരിക്കും. അന്വേഷണ സംഘത്തിലെ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജോളിയുടെ എന്‍.ഐ.ടി മേഖലയിലെ ബന്ധങ്ങള്‍, പ്രാദേശിക രാഷ്ട്രീയക്കാരുമായും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായുള്ള ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച പ്രധാന തെളിവാകും ഫോണ്‍ സംഭാഷണങ്ങള്‍.

അതേസമയം കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായവരുടെ കസ്റ്റഡി ബുധനാഴ്ച അവസാനിക്കാനിരിക്കെ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ജോളിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ഇതിലൂടെ ശേകരിക്കാനാകുമെന്ന് അന്വേഷണ സംഘം കരുതുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (8 minutes ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (14 minutes ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (39 minutes ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (47 minutes ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (52 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (1 hour ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (2 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (2 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (3 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (3 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (4 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (4 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

Malayali Vartha Recommends